ശുചിത്വ മാലിന്യ പരിപാലനം: ജില്ലയിലെ റസിഡന്റ്സ് അസോസിയേഷൻ ഭാരവാഹികൾക്ക് പരിശീലനവുമായി കില

അറിയിപ്പ് : നഗരശുചിത്വവും മാലിന്യപരിപാലനവുമായി ബന്ധപ്പെട്ട് ജില്ലയിലെ റസിഡൻസ് അസോസിയേഷൻ ഭാരിവാഹികൾക്ക് കില പരിശീലനം നൽകുന്നു. പാലക്കാട് മുണ്ടൂരിലെ ഐആർടിസിയിലാണ് മൂന്ന് ദിവസം നീണ്ടു നിൽക്കുന്ന പരിശീലനം. റസിഡൻസ് അസോസിയേഷനുകളെ നഗര ഭരണകൂടവുമായി കൂടുതൽ ബന്ധിപ്പിക്കുന്നതിന്റെ ഭാഗമായാണ് പരിശീലനം. ഈ മാസം അവസാനം മുതൽ മാർച്ച് 31 വരെ പത്ത് ബാച്ചുകളിലായാണ് പരിശീലനം നൽകുക. താമസം, ഭക്ഷണം, യാത്രാചിലവ് എന്നിവ കില വഹിക്കും. ശുചിത്വമാലിന്യ പരിപാലനത്തിനൊപ്പം കാലിക പ്രസക്തിയുള്ള വിഷയങ്ങളും

ഠാണാവിലെ കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര കോംപ്ലക്സ് ദേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

ഇരിങ്ങാലക്കുട : ഠാണാവിലെ പഴയ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള കൂടൽമാണിക്യം ദേവസ്വം വക സ്ഥലത്ത് പണി പൂർത്തിയാക്കിയ ബഹുനില ശ്രീ സംഗമേശ്വര കോംപ്ലക്സ് ദേവസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പ്രൊഫ് കെ യു അരുണൻ മാസ്റ്റർ എം എൽ എ, ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ, ഇരിങ്ങാലക്കുട നഗരസഭാ ചെയർപേഴ്സൺ നിമ്യ ഷിജു, ദേവസ്വം മാനേജിങ് കമ്മിറ്റി അംഗങ്ങൾ, നഗരസഭാ കൗൺസിലർമാർ ഭക്തജനങ്ങൾ എന്നിവർ

ഹൈ മാസ്ററ് ലൈറ്റ് സ്ഥാപിച്ചു

ഇരിങ്ങാലക്കുട : പ്രൊഫ. കെ യൂ അരുണൻ എം.എൽ.എ.യുടെ 2017-18 വർഷത്തെ ആസ്തി വികസന ഫണ്ടിൽ നിന്നും ഇരുപത് ലക്ഷം രൂപ ചിലവാക്കി കാട്ടൂർ ഗ്രാമ പഞ്ചായത്തിലെ നെടുമ്പുര, ഇരിങ്ങാലക്കുട നഗരസഭയിലെ പോസ്റ്റ്‌ ഓഫീസ് പരിസരം, ജനറൽ ആശുപത്രി പരിസരം, ആളൂർ ഗ്രാമ പഞ്ചായത്തിലെ കല്ലേറ്റുങ്കര റെയിൽവേ സ്റ്റേഷൻ പരിസരം എന്നിവടങ്ങളിലേക്ക് അനുവദിച്ച ഹൈ മാസ്ററ് ലൈറ്റിന്‍റെ നിർമ്മാണം പൂർത്തീകരിച്ചു. ഇതിൽ നെടുമ്പുര, പോസ്റ്റ്‌ ഓഫീസ് പരിസരം, ജനറൽ ആശുപത്രി

ആവേശത്തിരയിളക്കി തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം

തുമ്പൂർ : വർണപ്രപഞ്ചം തീർത്ത് തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിൽ വിവിധ കരക്കാരുടെ കാവടിവരവ് ഭക്തജനങ്ങളെ ആവേശ കൊടുമുടിയിലേക്കുയർത്തി. രാവിലെ ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ച ശീവേലിയും പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിച്ച പഞ്ചാരി മേളം താള വിസ്മയം തീർത്തു, ശേഷം പകൽപ്പൂരവും, പെരുവനം കുട്ടൻ മാരാർ, കലാമണ്ഡലം ശിവദാസ് തുടങ്ങിയ എഴുപത്തഞ്ചോളം കലാകാരൻമാർ നയിച്ച പാണ്ടിമേളം, പഞ്ചവാദ്യം, പഞ്ചാരിമേളം എന്നിവയും കുടമാറ്റവും ഉണ്ടായി.

സേവാഭാരതിയുടെ ജനറൽ ആശുപത്രി അന്നദാനം 13-ാം വാർഷികം ആഘോഷിച്ചു

ഇരിങ്ങാലക്കുട : സേവാഭാരതി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ നടത്തിവരുന്ന അന്നദാനത്തിന്‍റെ  13-ാം വാർഷികം ആഘോഷിച്ചു. സേവാഭാരതി സംസ്ഥാന സെക്രട്ടറി സജീവൻ പറപറമ്പിൽ ഉദ്ഘാടനം നിർവ്വഹിച്ചു. സേവനമാണ് ഭാരതത്തിന്‍റെ പരമമായ ധർമ്മമെന്നും, ധർമ്മത്തിലൂന്നിയ ജീവിതമാണ് നാം നയിക്കേണ്ടതെന്നും രാഷ്ട്രീയ സ്വയംസേവക സംഘം ഇരിങ്ങാലക്കുട ജില്ലാ സഹകാര്യവാഹ് ടി കെ സതീഷ് സേവാ സന്ദേശത്തിൽ പറഞ്ഞു.  സേവാഭാരതി പ്രസിഡന്റ് ഐ കെ ശിവാനന്ദൻ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാൻ,

ചിന്താ സംഗമത്തിൽ ‘ദേശചരിത്രം’ ചർച്ചചെയ്തു

പൊഞ്ഞനം : കഴിഞ്ഞ നൂറ്റാണ്ടുകളിലെ നമ്മുടെ ഗ്രാമത്തിന്‍റെയും പരിസര ഗ്രാമങ്ങളുടേയും സാമൂഹ്യ, രാഷ്ട്രീയ, കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ അവസ്ഥകളെക്കുറിച്ച് അറിയുന്നതിന്നും, മാത്രമല്ല അറിവുകൾ കൈമാറുന്നതിനും ഉദ്ദേശിച്ച് കാട്ടൂർ കലാസദനം ചിന്താ സംഗമം പ്രതിമാസ പരിപാടിയുടെ ഭാഗമായി പൊഞ്ഞനം സമഭാവന ഹാളിൽ നടന്ന സാംസ്കാരിക കൂട്ടായ്മയിൽ 'ദേശചരിത്രം' എന്ന വിഷയം അവതരിപ്പിച്ച് ചർച്ചചെയ്തു. മുഹമ്മദ് ഇബ്രാഹിം അദ്ധ്യക്ഷത വഹിച്ചു. കലാസദനം പ്രവർത്തകനായ ആന്റണി കൈതാരത്ത് വിഷയം അവതരിപ്പിച്ചു. കാട്ടൂർ രാമചന്ദ്രൻ,

ആസ്‌ട്രോളജിയിൽ പി.എച്ച്.ഡി നേടി

ഇരിങ്ങാലക്കുട : തഞ്ചാവൂർ പ്രിസ്റ്റ് യൂണിവേഴ്സിറ്റിയിൽ നിന്നും വള്ളിവട്ടം സ്വദേശിനിയായ ലൈല ഷൺമുഖൻ ആസ്ട്രോളജിയിൽ പി.എച്ച്.ഡി നേടി. വള്ളിവട്ടം പൂവത്തുംകടവിൽ പി.ആർ. ഷണ്മുഖന്‍റെ ഭാര്യയാണ്. ഡോ. പാടൂർ എ സുബ്രഹ്മണ്യ ശാസ്ത്രികളുടെ കീഴിലായിരുന്നു ഗവേഷണം. കൊടുങ്ങല്ലൂർ വള്ളോംപറമ്പത്ത് പണിക്കശ്ശേരി പരേതരായ വി പി ധർമപാലന്‍റെയും ദമയന്തിയുടെയും മകളാണ് ലൈല.

Top