തുമ്പൂർ അയ്യപ്പങ്കാവിൽ ആനച്ചമയം പ്രദർശനം, കാവടി അഭിഷേക മഹോത്സവം തിങ്കളാഴ്ച

തുമ്പൂർ : തിങ്കളാഴ്ച ആഘോഷിക്കുന്ന തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവത്തിന്‍റെ ഭാഗമായി തലേ ദിവസമയ ഞായറാഴ്ച പൂരം എഴുന്നള്ളിപ്പിന് ഉപയോഗിക്കുന്ന കോലം, നെറ്റിപട്ടം, ആലവട്ടം, വെഞ്ചാമരം, കുടകൾ തുടങ്ങിയ ചമയങ്ങൾ പൊതുജനങ്ങൾക്കായി പ്രദർശിപ്പിച്ചു. ജനുവരി 13 തിങ്കളാഴ്ച ഉത്സവ ദിനത്തിൽ രാവിലെ 8 മുതൽ 10:30 വരെ ഏഴ് ഗജവീരന്മാർ അണിനിരക്കുന്ന കാഴ്ച ശീവേലിയും പത്മശ്രീ പെരുവനം കുട്ടൻ മാരാർ നയിക്കുന്ന പഞ്ചാരി മേളം ഉണ്ടാകും. 10:30

കരുവന്നൂർ ബാങ്ക് സൗജന്യ കാൻസർ സ്ക്രീനിങ് ക്യാമ്പും ബോധവൽക്കരണ സെമിനാറും നടത്തി

മാപ്രാണം : കരുവന്നൂർ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ സൗജന്യ കാൻസർ സ്ക്രീനിങ് ക്യാമ്പും ബോധവൽക്കരണ സെമിനാറും മാപ്രാണത്തുള്ള ബാങ്കിൻ്റെ പുതിയ കെട്ടിടത്തിൽ വെച്ച് സംഘടിപ്പിച്ചു. എം എൽ എ പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. 200ലധികം പേർക്ക് സൗജന്യപരിശോധനയും സൗജന്യമരുന്ന് വിതരണവും നടത്തി. അമല ഇൻസ്റ്റിസ്റ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസ് അസോസിയേറ്റ് ഡയറക്ടർ ഫാ. തോമസ് വാഴക്കാല, ഡോ.

ഗ്രന്ഥശാലാ പ്രസ്ഥാനത്തിനത്തിന്‍റെ പ്ലാറ്റിനം ജൂബിലി ആഘോഷിച്ചു

ഇരിങ്ങാലക്കുട : കേരള ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്‍റെ പ്ലാറ്റിനം ജൂബിലി മുകുന്ദപുരം താലൂക്ക് ലൈബ്രറി കൗൺസിലിന്‍റെ ആഭിമുഖ്യത്തിൽ വിവിധ പരിപാടികളോടെ ആഘോഷിച്ചു. ഇരിങ്ങാലക്കുട എസ്.എൻ. ഹയർ സെക്കന്ററി സ്ക്കൂളിൽ ജൂബിലി സമ്മേളനം പ്രെഫ. കെ .യു. അരുണൻ എം.എൽ.എ. ഉദ്ഘാടനം ചെയ്തു. ലൈബ്രറി കൗൺസിൽ സംസ്ഥാന സമിതി അംഗം പി. തങ്കം അധ്യക്ഷത വഹിച്ചു. ഡോ. എസ്.കെ. വസന്തൻ ജൂബിലി പ്രഭാഷണം നടത്തി. മുൻകാല ലൈബ്രറി പ്രവർത്തകരെ എം.എ. എ.ആദരിച്ചു. സംഘാടക

യുവജനങ്ങള്‍ ഭരണഘടനയുടെയും സമൂഹ്യ ജീവിതത്തിന്‍റെയും മൂല്യങ്ങള്‍ ഉള്‍കൊണ്ട് ശക്തരാകണം

"ധീരരാവുക, ശക്തരാകുക, ജീവിതത്തിന്‍റെ എല്ലാ ഉത്തരവാദിത്വങ്ങളും സ്വന്തം ചുമലില്‍ ഏറ്റുക, എടുക്കുക, അറിയുക നിങ്ങളാണ് നിങ്ങളുടെ വിധി നിര്‍ണയിക്കുന്നത്." സ്വാമി വിവേകാനന്ദന്‍ ജാതി മതഭേദം എന്നീ പല മഹത് വ്യക്തികളും ഇത്തരത്തിലുള്ള പ്രയോജനാത്മകമായ വാക്കുകള്‍ യുവജനങ്ങള്‍ക്കായി നല്‍കിയിട്ടുണ്ടെങ്കിലും അവരില്‍ പ്രമുഖമായ സ്ഥാനമാണ് സ്വാമി വിവേകാനന്ദനുള്ളത് . വിവേകാനന്ദ ജയന്തി ദേശീയ യുവജന ദിനമായി ആചരിക്കുന്ന ഈ വേളയില്‍ യുവജനങ്ങള്‍ ഉള്‍കൊള്ളേണ്ട ചില കാര്യങ്ങള്‍ ഉണ്ട്.

Top