പ്രവർത്തന പരിധിയിലെ മുഴുവൻ വീടുകളിലും തുണി സഞ്ചി വിതരണവുമായി കരുവന്നൂർ ബാങ്ക്

കരുവന്നൂർ : കരുവന്നൂർ ബാങ്കിൻ്റെ ആഭിമുഖ്യത്തിൽ പ്ലാസ്റ്റിക് വിരുദ്ധ ക്യാമ്പയിൻ്റെ ഭാഗമായി പ്രവർത്തന പരിധിയിലെ മുഴുവൻ വീടുകളിലും തുണി സഞ്ചി വിതരണം നടത്തുന്ന പരിപാടിയുടെ ഔപചാരിക ഉദ്ഘാടനം പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ എം.എൽ.എ. നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരൻ അദ്ധ്യക്ഷനായിരുന്നു. സി.ഡി.എസ്. ചെയർപേഴ്സൻ ഷൈലജ ബാലൻ ആശംസകൾ അർപ്പിച്ചു. നാരായണൻ നാട്ടുവള്ളി സ്വാഗതവും ടി.എസ്. ബൈജു നന്ദി രേഖപ്പെടുത്തി. കുടുംബശ്രീ യൂണിറ്റുകളുടെയും സന്നദ്ധ സംഘടനകളുടെയും സഹകരണത്തോടെയാണ് വീടുകളിൽ

ചിന്താ സംഗമത്തിൽ ‘ദേശചരിത്രം’ ചർച്ചചെയ്യുന്നു

കാട്ടൂർ : കാട്ടൂർ കലാസദനം ചിന്താ സംഗമം പ്രതിമാസ പരിപാടിയുടെ ഭാഗമായി ജനുവരി 12 ഞായറാഴ്ച ഉച്ചതിരിഞ്ഞ് 3:30ന് 'ദേശചരിത്രം' എന്ന വിഷയം അവതരിപ്പിച്ച് കലാസദനം പ്രവർത്തകനായ ആന്റണി കൈതാരത്ത് സംസാരിക്കുന്നു. കഴിഞ്ഞ നൂറ്റാണ്ടുകളിലെ നമ്മുടെ ഗ്രാമത്തിന്റെയും പരിസര ഗ്രാമങ്ങളുടേയും സാമൂഹ്യ, രാഷ്ട്രീയ, കാർഷിക, വിദ്യാഭ്യാസ, ആരോഗ്യ മേഖലകളിലെ അവസ്ഥകളെക്കുറിച്ച് അറിയുന്നതിന്നും, മാത്രമല്ല അറിവുകൾ കൈമാറുന്നതിനും കൂടി ഉദ്ദേശിച്ചിട്ടാണ് ഈ വിഷയം ചർച്ചാ വിഷയമാക്കുന്നത്.

ഠാണാവിലെ കൂടൽമാണിക്യം ദേവസ്വം ശ്രീ സംഗമേശ്വര കോംപ്ലക്സ് ഉദ്ഘാടനം 13ന്

ഇരിങ്ങാലക്കുട : ഠാണാവിലെ പഴയ പോലീസ് സ്റ്റേഷന് എതിർവശത്തുള്ള കൂടൽമാണിക്യം ദേവസ്വം വക സ്ഥലത്ത് റെക്കോർഡ് വേഗത്തിൽ പണി പൂർത്തിയാക്കിയ ശ്രീ സംഗമേശ്വര കോംപ്ലക്സ് ഉദ്ഘാടനം ജനുവരി 13 ന് ദേവസം, സഹകരണ, ടൂറിസം വകുപ്പ് മന്ത്രി കടകംപള്ളി സുരേന്ദ്രൻ വൈകീട്ട് 5 മണിക്ക് നിർവഹിക്കും. 2018 ഡിസംബർ 29ന് നിർമാണത്തിന് തുടക്കം കുറിച്ച്, ദേവസ്വത്തിൽ നിന്നും നിർമാണത്തിന് ഫണ്ട് എടുക്കാതെ തികച്ചും സുതാര്യമായ നടപടികളിലൂടെ വാടകക്കാരെ കണ്ടെത്തി അവരിൽ

ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ജില്ലാതല ക്വിസ് മത്സരം ജനുവരി 11ന്

ഇരിങ്ങാലക്കുട : മങ്ങാട്ട് പുരുഷോത്തമ മേനോന്‍ ഫൗണ്ടേഷനും മാതൃഭൂമി സീഡും സംയുക്തമായി ഹൈസ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള നാലാമത് ജില്ലാതല ക്വിസ് മത്സരം ജനുവരി 11 ന് അവിട്ടത്തൂര്‍ എല്‍.ബി.എസ്.എം. ഹയര്‍സെക്കന്‍ഡറി സ്കൂളില്‍ നടക്കും. രാവിലെ 10 ന് ആരംഭിക്കുന്ന മത്സരത്തില്‍ ഇംഗ്ലീഷ്, മലയാളം മീഡിയം വിദ്യാര്‍ഥികള്‍ക്ക് പങ്കെടുക്കാം. മത്സരത്തില്‍ പങ്കെടുക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ഥികള്‍ അന്നേ ദിവസം രാവിലെ 9:30 ന് മുമ്പായി സ്കൂള്‍ മേധാവിയുടെ സാക്ഷ്യപത്രവുമായി എത്തിച്ചേരണം. കെ.ജി. പ്രാണ്‍സിങ് ക്വിസ്

അക്കൗണ്ട്സ് സെന്ററിൽ ട്യൂഷൻ ബാച്ചസും ആരംഭിച്ചിരിക്കുന്നു

ഇരിങ്ങാലക്കുടയിൽ അക്കൗണ്ടിംഗ് ജിഎസ്ടി, ടാലി, പ്രാക്റ്റിക്കൽ ട്രെയിനിങ് കോഴ്സുകൾ നടത്തിവരുന്ന അക്കൗണ്ട്സ് സെന്ററിൽ ട്യൂഷൻ ബാച്ചസും ആരംഭിച്ചിരിക്കുന്നു. ബി.കോം, എം.കോം, എം.ബി.എ , ബി.ബി.എ, പ്ലസ്‌ വൺ, പ്ലസ് ടു എന്നീ എല്ലാ കോമേഴ്‌സ് വിഷയങ്ങൾക്കും അഡ്മിഷൻ എടുക്കുന്നു..താല്പര്യമുള്ളവർ താഴെ കാണുന്ന നമ്പറിലോ അഡ്രസ്സിലോ ബന്ധപ്പെടുക : Ph: 9656882352 | 8138998725സെന്റർ അഡ്രസ്: EL Ventures, Cherry Complex, First Floor, Tana Irinjalakuda, (Above Charles Bakery

Top