പ്ലാസ്റ്റിക് നിരോധനം നടപ്പിലാക്കൽ : ഇരിങ്ങാലക്കുട നഗരസഭയിൽ പരിശോധനകൾ വരും ദിവസങ്ങളിൽ ശക്തമാക്കും

ഇരിങ്ങാലക്കുട : സമ്പൂർണ പ്ലാസ്റ്റിക് നിരോധനത്തെത്തുടർന്ന് ഇരിങ്ങാലക്കുട നഗരസഭയിൽ പ്ലാസ്റ്റിക് വസ്തുക്കൾക്ക് പകരം ബദൽ ഉല്പന്നങ്ങൾ ഉപയോഗിക്കാൻ വ്യാപാരികൾക്കും വഴിയോര കച്ചവടക്കാർക്കും നഗരസഭ ആരോഗ്യ വിഭാഗം നിർദേശം നൽകി. പരിശോധനകൾ വരും ദിവസങ്ങളിൽ ശക്തമാക്കും. ആരോഗ്യ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ അബ്‌ദുൽ ബഷീറിന്‍റെ  അദ്ധ്യക്ഷതയിൽ ചേർന്ന വ്യാപാരി വ്യവസായി സംഘടനകളുടെയും വഴിയോര കച്ചവടക്കാരുടെയും ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരുടെയും യോഗത്തിലാണ് തീരുമാനങ്ങൾ . നഗരസഭ സെക്രട്ടറി കെ എസ് അരുൺ, ഹെൽത്ത്

കൊട്ടിലാക്കൽ വളപ്പിലെ തിരുവാതിര മഹോത്സവത്തിന് എതിരെയുള്ള തപസ്യയുടെ ആരോപണം തള്ളി കൂടൽമാണിക്യം ദേവസ്വം

ഇരിങ്ങാലക്കുട : തപസ്യ ഇത്തവണ കൂടൽമാണിക്യം കൊട്ടിലാക്കൽ വളപ്പിൽ തിരുവാതിര നടത്തുവാൻ അപേക്ഷ നൽകിയിട്ടില്ലെന്ന് ആവർത്തിച്ച് കൂടൽമാണിക്യം ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ . കഴിഞ്ഞ ഉത്സവകാലത്തുതന്നെ ദേവസ്വം ഇവിടെ തിരുവാതിര ഏറ്റെടുത്ത് നടത്തുവാൻ ആലോചിച്ചിരുന്നു. വളരെയധികം അപേക്ഷകൾ തിരുവാതിര അവതരണത്തിനായി എത്തിയ സാഹചര്യത്തിലായിരുന്നു ഇത്. പിന്നീട ഈക്കാര്യം വിപുലമായി ആലോചിക്കുകയും , അതിനായി ഒരു സബ്‌കമ്മിറ്റി രൂപീകരിക്കുകയും ചെയ്തിരുന്നു. ഇപ്പോൾ തപസ്യ പറയുന്ന കാര്യങ്ങൾക്ക് പ്രസക്തിയില്ലെന്നും ദേവസ്വം

ജനപിന്തുണയും പങ്കാളിത്തവും വർധിച്ചുവരുന്നത് കണ്ടാണ് കൂടൽമാണിക്യം ദേവസ്വം തങ്ങളിൽനിന്നും രാഷ്ട്രീയ ലക്ഷ്യത്തോടെ തിരുവാതിര മഹോത്സവം തട്ടിയെടുത്തതെന്ന് തപസ്യ

ഇരിങ്ങാലക്കുട : കഴിഞ്ഞ പത്തുവർഷത്തിലേറെയായി കൂടൽമാണിക്യം കൊട്ടിലാക്കൽ വളപ്പിൽ തപസ്യ കലാ സാഹിത്യവേദിയുടെ നേതൃത്വത്തില്‍ ധനു മാസത്തിൽ നടന്നുവന്നിരുന്ന അനുഷ്ഠാന തിരുവാതിര മഹോത്സവത്തിന് ഇത്തവണ തങ്ങൾ അപേക്ഷനൽകിയിട്ടും ദേവസ്വം അനുമതിനല്കിയില്ലെന്നും , മാത്രമല്ല വരുന്ന തിരഞ്ഞെടുപ്പുകൾ മുന്നിൽകണ്ട് രാഷ്ട്രീയ ലക്ഷ്യത്തോടെ കൂടൽമാണിക്യം ദേവസ്വം തങ്ങളിൽനിന്നും തട്ടിയെടുത്ത തിരുവാതിര അവിടെ 'മതേതര തിരുവാതിരയായി' നടത്തുന്നതിനോട് തങ്ങൾക്ക് എതിർപ്പുണ്ടെന്നും തപസ്യ സെക്രട്ടറി കേശവൻ. സ്വാഭാവികമായി തങ്ങൾക്ക് വർഷങ്ങളായി നടത്തുന്ന തിരുവാതിര തുടർന്നും നടത്തണമെന്നുള്ളതുകൊണ്ട്

വിദ്യാഭ്യാസ മന്ത്രിയുടെ ഇടപെടൽ : സംരക്ഷിക്കാൻ ആരുമില്ലാത്ത വയോധികന് സംരക്ഷണമൊരുക്കി ഇരിങ്ങാലക്കുട ആർ.ഡി.ഓ യും ജില്ലാ സാമൂഹ്യനീതി വകുപ്പും

ഇരിങ്ങാലക്കുട : നെന്മണിക്കര പഞ്ചായത്തിലെ കൊട്ടനെയ്ത്ത് തൊഴിലാളിയായ പാലിയേക്കര നന്തിക്കര ഉണ്ണി എന്ന വയോധികനെ സംരക്ഷിക്കാൻ ആരുമില്ലാത്ത അവസ്ഥയെക്കുറിച്ചും ഇദ്ദേഹത്തിന്‍റെ  സംരക്ഷണമുറപ്പാക്കുവാൻ ഉചിതമായ നടപടികൾ സ്വീകരിക്കണമെന്ന വിദ്യാഭ്യാസമന്ത്രി സി. രവീന്ദ്രനാഥിന്റെ ഇടപെടലിനെത്തുടർന്ന് ഈ വിഷയത്തിൽ അടിയന്തിരമായി അന്വേഷണം നടത്തി ഇരിങ്ങാലക്കുട ആർ.ഡി.ഓ യുടെയും, ജില്ലാ സാമൂഹ്യനീതി ഓഫിസറുടെയും നിർദ്ദേശപ്രകാരം ഉണ്ണിയെ ചായ്പൻകുഴി ഡിപോൾ സ്‌മൈൽ വില്ലേജ് എന്ന വൃദ്ധസദനത്തിൽ എത്തിച്ച് സംരക്ഷണം ഒരുക്കുകയായിരുന്നു. വിഷയം ഇരിങ്ങാലക്കുട റവന്യു ഡിവിഷണൽ ഓഫീസറും മെയിന്റനൻസ്

ലൈഫ് ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : സർക്കാർ ലൈഫ് മിഷൻ പദ്ധതിയുടെ ഭാഗമായി ഇതുവരെ ഭവന നിർമ്മാണം പൂർത്തീകരിച്ചവരും നിർമ്മാണം നടത്തിക്കൊണ്ടിരിക്കുന്നവരുമായ ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പരിധിയിലെ 308 ഗുണഭോക്താക്കളുടെ കുടുംബസംഗമവും അദാലത്തും ജനുവരി 10 വെള്ളിയാഴ്ച രാവിലെ 10 മണി മുതൽ 5 മണി വരെ ഇരിങ്ങാലക്കുട മുൻസിപ്പൽ ടൗൺഹാളിൽ സംഘടിപ്പിക്കുന്നു. വിദ്യാഭ്യാസ മന്ത്രി പ്രൊഫ. സി രവീന്ദ്രനാഥ് ചടങ്ങ് ഉദ്ഘാടനം നിർവഹിക്കും. എംഎൽഎ പ്രൊഫ. കെ യു അരുണൻ മാസ്റ്റർ അധ്യക്ഷനായിരിക്കും.

മൂർക്കനാട് സേവ്യർ അനുസ്മരണം 14ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പ്രസ് ക്ലബ് മുൻ പ്രസിഡന്റും, മാതൃഭൂമി ഇരിങ്ങാലക്കുട ലേഖകനുമായിരുന്ന മൂർക്കനാട് സേവ്യറിന്‍റെ  14-ാം ചാരമവാർഷികാചരണം മൂർക്കനാട് സേവ്യർ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തിൽ ജനുവരി 14 ചൊവാഴ്ച വൈകീട്ട് 3:30ന് ഇരിങ്ങാലക്കുട ഹിന്ദി പ്രചാർ മണ്ഡലിൽ ആചരിക്കുന്നു. മുൻ എം.പി.സാവിത്രി ലക്ഷ്മണൻ അനുസ്മരണ സമ്മേളനം ഉദ്‌ഘാടനം ചെയ്യും. സമതി പ്രസിഡന്റ് ഉണ്ണികൃഷ്ണൻ കിഴുത്താണി അദ്ധ്യക്ഷത വഹിക്കും. ഹരി ഇരിങ്ങാലക്കുട അനുസ്മരണ പ്രഭാഷണം നടത്തും.

കല്ലംകുന്ന് ഗ്രാമീണ വായനശാലയിൽ വനിതാ സംഗമം നടന്നു

നടവരമ്പ് : കല്ലംകുന്ന് ഗ്രാമീണ വായനശാലയിൽ നടന്ന വനിതാ സംഗമം പുരോഗമന കലാ സാഹിത്യ സംഘം ജില്ലാ ജോയിന്റ് സെക്രട്ടറി റെജില ഷെറിൻ ഉദ്ഘാടനം ചെയ്തു. സി.കെ. രാമചന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന കവിയരങ്ങിൽ റെജില ഷെറിൻ, സ്മിത അനിലൻ , ജനിക എന്നിവർ കവിത ആലപിച്ചു. സെക്രട്ടറി പി.ഡി. ജയരാജ് സ്വാഗതവും രാജി സുരേഷ് നന്ദിയും പറഞ്ഞു.

വിദ്യാർഥികൾക്ക് നൽകേണ്ട ഏറ്റവും മൂല്യമുള്ള സമ്മാനം നല്ല പുസ്തകങ്ങൾ – ബാലകൃഷ്ണൻ അഞ്ചത്ത്

വള്ളിവട്ടം : വിദ്യാർഥികൾ സമൂഹത്തിലെ ഏറ്റവും നല്ലത് സ്വീകരിക്കേണ്ടവരും കൊടുക്കപ്പെടേണ്ടവരുമാണെന്നും അവർക്ക് കൊടുക്കേണ്ട ഏറ്റവും മൂല്യമുള്ള സമ്മാനം നല്ല പുസ്തകമാണെന്നും സാഹിത്യകാരനും മുൻ ഉപജില്ലാ വിദ്യാഭ്യാസ ഓഫീസറുമായ ബാലകൃഷ്ണൻ അഞ്ചത്ത്‌ അഭിപ്രായപ്പെട്ടു. എസ്.എസ്.എഫ് സംസ്ഥാന നേതൃത്വത്തിന് കീഴിൽ നടക്കുന്ന മഴവിൽ പുസ്തക സഞ്ചാരം വളളിവട്ടം ഉമരിയ്യ സ്കൂളിൽ എത്തിയപ്പോൾ സ്വീകരണ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. വായനയുടെ മാരിവില്ല് എന്ന തലവാചകത്തില്‍ കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന എസ് എസ് എഫിന്റെ

Top