തപസ്യ തിരുവാതിര മഹോത്സവം, മകീര്യം എട്ടങ്ങാടി നിവേദ്യ പൂജ നടന്നു

ഇരിങ്ങാലക്കുട : തപസ്യ കലാസാഹിത്യവേദിയുടെ നേതൃത്വത്തിൽ ബുധൻ, വ്യാഴം ദിവസങ്ങളിൽ വിശ്വനാഥപുരം കൊല്ലാട്ടി ക്ഷേത്രമൈതാനിയിൽ തിരുവാതിര മഹോത്സവം നടക്കുന്നതിന്‍റെ ഭാഗമായി ബുധനാഴ്ച വൈകീട്ട് ക്ഷേത്രം നടപ്പുരയിൽ മകീര്യം എട്ടങ്ങാടി നിവേദ്യ പൂജ നടന്നു. വ്യാഴാഴ്ച വൈകീട്ട് ആറിന് ദീപം തെളിയിക്കൽ, 6.30 മുതൽ വിവിധ സംഘങ്ങൾ അവതരിപ്പിക്കുന്ന തിരുവാതിരക്കളി, 11 മുതൽ പാരമ്പര്യ തിരുവാതിര ചടങ്ങുകൾ നടക്കും. പരിപാടിയിൽ പങ്കെടുക്കുന്ന എല്ലാവർക്കും തിരുവാതിര ഭക്ഷണം നൽകും. കൂടൽമാണിക്യം കൊട്ടിലായിക്കൽ പറമ്പിൽ

‘മാര്യേജ് സ്റ്റോറി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2019ലെ മികച്ച പത്ത് ചിത്രങ്ങളിൽ ഒന്നായി ടൈം വാരിക തെരഞ്ഞെടുത്ത അമേരിക്കൻ ചിത്രമായ 'മാര്യേജ് സ്റ്റോറി' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 10 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6.30 ന് സ്ക്രീൻ ചെയ്യുന്നു. വിവാഹമോചിതരാകാൻ തീരുമാനിക്കുന്ന ചാർലി - നികോൾ ദമ്പതികളുടെ ജീവിതമാണ് 136 മിനിറ്റുള്ള ചിത്രം പറയുന്നത്. 77 മത് ഗോൾഡൻ ഗ്ലോബ് അവാർഡുകൾക്കായി ആറും ബ്രിട്ടീഷ് അക്കാദമി അവാർഡുകൾക്കായി

തദ്ദേശ തിരഞ്ഞെടുപ്പ്: വോട്ടർപട്ടിക പുതുക്കുന്നു, നടപടികൾ ജനുവരി 20 ന് ആരംഭിക്കും

സംസ്ഥാനത്തെ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേയ്ക്ക് ഈ വർഷം നടക്കുന്ന പൊതു തിരഞ്ഞെടുപ്പിനു മുന്നോടിയായി വോട്ടർപട്ടിക പുതുക്കാനുള്ള നടപടികൾ ജനുവരി 20 ന് ആരംഭിക്കുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ അറിയിച്ചു. 941 ഗ്രാമപഞ്ചായത്തുകളിലേയ്ക്കും 152 ബ്ലോക്ക് പഞ്ചായത്തുകളിലേയ്ക്കും 14 ജില്ലാ പഞ്ചായത്തുകളിലേയ്ക്കും മട്ടന്നൂർ ഒഴികെ 86 മുനിസിപ്പാലിറ്റികളിലേയ്ക്കും ആറ് മുനിസിപ്പൽ കോർപ്പറേഷനുകളിലേയ്ക്കുമാണ് പൊതുതിരഞ്ഞെടുപ്പ് നടക്കുന്നത്. 2015 നു ശേഷം ഉപതിരഞ്ഞെടുപ്പ് നടന്ന വാർഡുകളിൽ ഉപയോഗിച്ച വോട്ടർപട്ടികയും മറ്റു വാർഡുകളിൽ 2015 ലെ

നവരസ മുദ്രയില്‍ നാട്യാവതരണം 9ന് നടനകൈരളിയിൽ

ഇരിങ്ങാലക്കുട : നടനകൈരളിയുടെ 29-ാമത് നവരസസാധന ശില്‍പ്പശാലയോടനുബന്ധിച്ച് അന്തര്‍ദ്ദേശീയതലത്തില്‍ ശേഷ്ടരായ കലാപ്രവര്‍ത്തകരുടെ നാട്യാവതരണങ്ങള്‍ക്ക് ജനുവരി 9 ന് വൈകുന്നേരം 4 മണിക്ക് നടനകൈരളി വേദിയൊരുക്കുന്നു. നടന കൈരളിയുടെ കളം അരങ്ങില്‍ അവതരി പ്പിക്കുന്ന നവരസമുദ്ര എന്ന പരിപാടിയില്‍ പ്രശസ്ത ഭരതനാട്യം നര്‍ത്തകരായ മീര ഗോകുല്‍, സഹാന ശ്രീധര്‍, സൂര്യകാന്തി കൂച്ചിപ്പുടി നര്‍ത്തകരായ ശ്രീലതാ സൂരി, പ്രണമ്യ സൂരി, മീനാക്ഷി ഐശ്വര്യ എന്നിവരും ഈജിപ്തില്‍ നിന്നെത്തിയ കലാകാരി അലെ അല്‍ ഹദ്ദാദ്,

നേത്ര പരിശോധന ക്യാമ്പ് നടത്തി

പുല്ലൂർ : ഓജസ് കായിക കലാവേദി പുളിഞ്ചോടും, ശാന്തി ഹൈടെക് ഹോസ്പിറ്റൽ കൊടകരയും സംയുക്തമായി ജില്ലാ അന്ധതാ നിവാരണ സൊസൈറ്റിയുടെ സഹകരണത്തോടെ സൗജന്യ നേത്ര പരിശോധന ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ പഞ്ചായത്ത് അംഗം ടി.ജി. ശങ്കരനാരായണൻ ഉദഘാടനം ചെയ്‌തു. ഗ്രാമപഞ്ചായത്തംഗങ്ങളായ കെ പി പ്രശാന്ത്, ഗംഗാദേവി സുനിൽ, സ്നിഗ്ദൻ പി സി, സുരേഷ് എൻ കെ, ഷിജു കെ എം, ബാബു കെ മേനോൻ, ഷാജു ഈ പി, സജ്ജൻ

ദേശീയ പണിമുടക്കിനോടനുബന്ധിച്ചു പ്രകടനം

ആളൂർ : സംയുക്ത ദേശീയ ട്രേഡ് യൂണിയൻ ആഹ്വാനമനുസരിച്ചുള്ള ദേശീയ പണിമുടക്കിനോടനുബന്ധിച്ചു ആളൂർ സെന്ററിൽ നടന്ന പ്രകടനത്തിൽ വിവിധ സംഘടനാ നേതാക്കൾ, തൊഴിലാളി പ്രവർത്തകർ എന്നിവർ പങ്കെടുത്തു. പോൾ കോക്കാട്ട് ഉദ്ഘാടനം ചെയ്തു. ടി.സി.അർജുനൻ അദ്ധക്ഷനായിരുന്നു. യു കെ .പ്രഭാകരൻ, കെ.ആർ. ജോജോ, എം.ബി. ലത്തിഫ്, ബാബു തോമസ്, എം.എസ്.മൊയ്‌ദീൻ, എം.കെ. മോഹനൻ തുടങ്ങിയവർ സംസാരിച്ചു.

സെന്‍റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാളിന് കൊടിയേറി

ഇരിങ്ങാലക്കുട : ജനുവരി 11,12, 13 തിയതികളിൽ ആഘോഷിക്കുന്ന ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രലിലെ ദനഹതിരുനാള്‍ കൊടികയറ്റം വികാരി റവ. ഫാ. ആന്‍റു ആലപ്പാടന്‍ നിര്‍വ്വഹിച്ചു. ബുധനാഴ്ച രാവിലെ 6 മണിയുടെ കുര്‍ബാനക്കു ശേഷമായിരുന്നു കൊടിയേറ്റം. അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ഫാ. ഫെബിന്‍ കൊടിയന്‍, ട്രസ്റ്റിമാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയന്‍കണ്ടത്ത് തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ജോ. കണ്‍വീനര്‍മാരായ

Top