‘സേവ് ഇരിങ്ങാലക്കുട’ തുണി സഞ്ചികൾ സെന്‍റ്  ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് സൗജന്യമായി നൽകി

ഇരിങ്ങാലക്കുട : പ്ലാസ്റ്റിക് നിർമ്മാജ്ജന യജ്ഞവുമായി ബന്ധപ്പെട്ട് ‘സേവ് ഇരിങ്ങാലക്കുട’ തുണി സഞ്ചികൾ ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്സ് കോളേജിലെ എൻ.എസ്.എസ് യൂണിറ്റിന് സൗജന്യമായി നൽകി. ചടങ്ങിൽ സേവ് ഇരിങ്ങാലക്കുട ചെയർമാൻ കെ.എസ്.അബ്ദുൾ സമദ്, എക്സി. അംഗം ഷെറിൽ അഹമ്മദ്, സെന്റ് ജോസഫ്സ് കോളേജ് എൻ.എസ് .എസ് യൂണിറ്റ് കോർഡിനേറ്റർ ബീന എന്നിവർ സംസാരിച്ചു

വെള്ളാനി സെന്‍റ് ഡൊമിനിക് സ്കൂളിന്‍റെ പതിനേഴാമത് വാർഷികമാഘോഷിച്ചു

വെള്ളാനി : വെള്ളാനി സെന്‍റ് ഡൊമിനിക് സ്കൂളിന്‍റെ പതിനേഴാമത് വാർഷികമാഘോഷിച്ചു. മഴവിൽ മനോരമ സൂപ്പർ 4 വിജയി ശ്രീഹരി രവീന്ദ്രൻ ആഘോഷ പരിപാടികൾ ഉദ്ഘാടനം ചെയ്തു. വെള്ളാനി സെന്റ് ആന്റണീസ് പള്ളി വികാരി ഫാ, സജി പൊൻമിനിശേരി ചടങ്ങിൽ അധ്യക്ഷത വഹിച്ചു. വാർഷികാഘോഷത്തോടനുബന്ധിച്ച് വിവിധ കലാ പരിപാടികൾ അരങ്ങേറി.

വർഷാരംഭം വേറിട്ടൊരനുഭവമാക്കി സെന്‍റ്  ജോസഫ്‌സ് കോളേജ് ഹിന്ദി വിഭാഗം വിദ്യാർത്ഥിനികളും അദ്ധ്യാപകരും

ഇരിങ്ങാലക്കുട : ആനന്ദപുരം ആശാഭവനിലെ 23 ഓളം അമ്മമാർക്കൊപ്പം പുതുവത്സരം ആഘോഷിച്ച് സെന്‍റ്  ജോസഫ്‌സ് കോളേജിലെ ഹിന്ദി വിഭാഗത്തിലെ ഇരുപതോളം വിദ്യാർത്ഥിനികളുടെ വർഷാരംഭം വേറിട്ടൊരനുഭവമായി. ഒരു പകൽ മുഴുവൻ അവർക്കൊപ്പം സമയം ചിലവഴിച്ച് ആടിയും, പാടിയും,അവരുടെ വേദനകൾ ചോദിച്ചറിഞ്ഞും മറ്റു നേരമ്പോക്കുകളുമായും അവർക്കൊപ്പം ഭക്ഷണം കഴിച്ചും വർഷാരംഭത്തിലെ ഒരു പകൽ അവര്‍ അവിസ്മരണനീയമാക്കി. പാട്ടും 'നേരമ്പോക്ക്' കലാകാരൻ രാജേഷ് തംബുരുവിന്‍റെ  പരിപാടിയും ആകര്‍ഷണീയമായി. പരിപാടികള്‍ക്ക് കോളേജിലെ ഹിന്ദി വിഭാഗം മേധാവി ഡോ.

വികസന പ്രവൃത്തികൾക്ക് സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടെങ്കിൽ, അവ തീർത്ത് എത്രയും പെട്ടെന്ന് ആരംഭിക്കണമെന്ന് ഉദ്യോഗസ്ഥരോട് എം.എൽ.എ. പ്രൊഫ. കെ.യു. അരുണൻ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ ഏതെങ്കിലും വികസന പ്രവൃത്തികൾകൾക്ക് സാങ്കേതികമായ തടസ്സങ്ങൾ ഉണ്ടെങ്കിൽ, അവ തീർത്ത് എത്രയും പെട്ടെന്ന് പ്രവൃത്തികൾ ആരംഭിക്കണമെന്ന് പ്രൊഫ. കെ യു അരുണൻ എം എൽ എ. വികസന പ്രവൃത്തികൾകളുടെ പുരോഗതി വിലയിരുത്തുന്നതിനായി വിവിധ വകുപ്പുകളുടെയും തദ്ദേശ സ്വയംഭരണ വിഭാഗം എൻജിനീയർമാരുടെയും യോഗം റസ്റ്റ് ഹൗസിൽ വിളിച്ചു ചേർത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം . ഇരിങ്ങാലക്കുട കിഴുത്താണി റോഡിന്‍റെ  പണികൾ ആരംഭിച്ചതായും, എഴുന്നുള്ളത്ത് പാത റോഡിന്‍റെ

തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം 13ന് ആഘോഷിക്കും, കൊടിയേറ്റം 7ന്

തുമ്പൂർ :  മുകുന്ദപുരം പാർവതി പരമേശ്വര ഭക്ത പരിപാലന സമാജം വക തുമ്പൂർ അയ്യപ്പൻകാവ് ക്ഷേത്രത്തിലെ കാവടി അഭിഷേക മഹോത്സവം ജനുവരി 7 മുതൽ 14 പുലർച്ചെ വരെ ആഘോഷിക്കും. ക്ഷേത്രം തന്ത്രി ബ്രഹ്മശ്രീ അഴകത്ത് ശാസ്ത്രശർമൻ തിരുമേനിയുടെ മുഖ്യകാർമ്മികത്വത്തിലുള്ള ചടങ്ങുകൾക്കൊപ്പം ഓട്ടൻതുള്ളൽ, മെഗാ തിരുവാതിരക്കളി, നാടകങ്ങൾ, നാടൻ പാട്ടുകൾ, കലാസന്ധ്യ എന്നിവയും കാവടി അഭിഷേക മഹോത്സവത്തിന് മാറ്റുകൂട്ടും. 7 -ാം  തിയതി ചൊവാഴ്ച വൈക്കീട്ട് 6:30നും 6 :45നും മദ്ധ്യേ

നഗരസഭയിൽ വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം ഒഴിവാക്കണം – ചേലൂർകാവ് റെസിഡൻസ് അസ്സോസിയേഷൻ

ചേലൂർ : നഗരസഭ പ്രദേശത്ത് വർദ്ധിച്ചു വരുന്ന തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്ന് അഭ്യർത്ഥിച്ച് ചേലൂർകാവ് റെസിഡൻസ് അസ്സോസിയേഷൻ വാർഷിക പൊതുയോഗം പ്രമേയം പാസ്സാക്കി. പൊതുയോഗം ഇരിങ്ങാലക്കുട സർക്കിൾ ഇൻസ്‌പെക്ടർ പി ആർ ബിജോയ് ഉദ്ഘടനം ചെയ്തു. അസോസിയേഷൻ പ്രസിഡന്‍റ്  ശശി വെട്ടത്ത് അദ്ധ്യക്ഷത വഹിച്ചു. പ്രദേശത്തു വർധിച്ച് വരുന്ന തെരുവുനായ ശല്യം ഒഴിവാക്കുന്നതിന് നടപടികൾ ഉണ്ടാകണമെന്ന് മുനിസിപ്പാലിറ്റിയോട് അഭ്യർത്ഥിച്ചു പ്രമേയം പൊതുയോഗം പാസ്സാക്കി. കുട്ടികളുടെ വിവിധ കലാപരിപാടികൾ ഉണ്ടായിരുന്നു.

Top