കാർഷിക ഫോട്ടോഗ്രാഫി മത്സരം

ഇരിങ്ങാലക്കുട : ക്ഷീരവികസന വകുപ്പ് ക്ഷീരസഹകരണ സംഘങ്ങളുടെ സംയുക്താഭിമുഖ്യത്തിൽ ജനുവരി 25, 26, 27 തീയതികളിലായി പുല്ലൂറ്റ് മുസിരീസ് ഹാളിൽ 'അസ്തമയ സൂര്യനും ഗോക്കളും' എന്ന വിഷയത്തിൽ കാർഷിക ഫോട്ടോഗ്രാഫി മത്സരം സംഘടിപ്പിക്കുന്നു. 18 വയസ്സിന് മുകളിലുളളവർക്കാണ് മത്സരം. 18' x 12' വലിപ്പത്തിലുളള രണ്ട് വ്യത്യസ്ത ചിത്രങ്ങൾ ഒരാൾക്ക് സമർപ്പിക്കാം. ചിത്രത്തിന്‍റെ പുറകുവശത്ത് ചിത്രത്തിന്‍റെ സന്ദേശവും അപേക്ഷകന്‍റെ മേൽവിലാസവും ഫോൺ നമ്പരും രേഖപ്പെടുത്തണം. ചിത്രങ്ങൾ നേരിട്ടോ തപാലിലോ ഡെപ്യൂട്ടി

വിദ്യാർത്ഥി സമൂഹം രാജ്യത്തിന്‍റെ കാവൽക്കാർ : എസ് എസ് എഫ്

വള്ളിവട്ടം : രാജ്യത്തിൻറെ ഭരണഘടനക്കും ജനാധിപത്യ മതേതര മൂല്യങ്ങൾക്കും കാവലിരിക്കുന്നവരാണ് വിദ്യാർഥി സമൂഹമെന്ന് എസ് എസ് എഫ് ദേശീയ പ്രസിഡണ്ട് ഷൗക്കത്ത് നഈമി അല്‍ ബുഖാരി കശ്മീര്‍ അഭിപ്രായപ്പെട്ടു. എസ് വൈ എസ് ജില്ലാ കമ്മിറ്റി വള്ളിവട്ടം ഉമരിയ്യഃ ക്യാമ്പസിൽ സംഘടിപ്പിച്ച മത വിദ്യാര്‍ത്ഥി സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. അടിയന്തരാവസ്ഥ ഉൾപ്പെടെ രാജ്യം പ്രതിസന്ധി നേരിട്ടപ്പോഴെല്ലാം ഉയര്‍ന്ന് വന്ന വിദ്യാർത്ഥിത്വത്തിന്‍റെ രാഷ്ട്രീയബോധവും സമരവീര്യവും പൗരത്വ പ്രശ്നത്തിലും നാം കണ്ടു. തലസ്ഥാനത്തെ

നക്ഷത്ര റെസിഡൻസ് അസോസിയേഷൻ വാർഷികം ആഘോഷിച്ചു

മാപ്രാണം : മാപ്രാണം നക്ഷത്ര റെസിഡൻസ് അസോസിയേഷൻ  മൂന്നാം വാർഷികം ആഘോഷിച്ചു. വാർഷിക ആഘോഷം നഗരസഭ പൊതുമരാമത്ത് സ്റ്റാൻഡിംഗ് കമ്മറ്റി ചെയർപേഴ്സൻ വത്സല ശശി ഉദ്ഘാടനം നിർവഹിച്ചു . രാജ്യത്തിന്‍റെ അഖണ്ഡതക്കും മത സാഹോദര്യത്തിനും വേണ്ടിയും കൂടാതെ സ്ത്രീകൾക്കും കുട്ടികൾക്കുമെതിരെ നടക്കുന്ന പീഢനങ്ങൾക്കും എതിരെ 101മെഴുകുതിരി കൊളുത്തി അംഗങ്ങൾ സത്യപ്രതിജ്ഞ കൈകൊണ്ടു . തുടർന്ന് അംഗങ്ങളുടെ കലാപരിപാടികളും അരങ്ങേറി. ചടങ്ങിൽ അസോസ്സിയേഷൻ പ്രസിഡണ്ട് ജയചന്ദ്രൻ, സെക്രട്ടറി രാധിക ജോഷി എന്നിവർ

ചിന്തിക്കാനും ചോദ്യം ചോദിക്കാനും ശീലിക്കുക- വിദ്യാർത്ഥികളോട് ആനന്ദ്

ഇരിങ്ങാലക്കുട : ചോദ്യം ചോദിക്കുവാനും ചിന്തിക്കുവാനും വിദ്യാർത്ഥികൾ ശീലിക്കണമെന്നും, അതിനുവേണ്ടി അദ്ധ്യാപകർ അവരെ പരിശീലിപ്പിക്കണമെന്നും എഴുത്തച്ഛൻ പുരസ്കാര ജേതാവായ ആനന്ദ് അഭിപ്രായപ്പെട്ടു. ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ പൈതൃകം മലയാളം സാഹിത്യ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ വിദ്യാർത്ഥികൾ ആനന്ദിന്‍റെ വസതിയിലെത്തി മുഖാമുഖം നടത്തുന്ന വേളയിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ജീവിതാനുഭവങ്ങളെ കുറിച്ചും സാഹിത്യ ജീവിതത്തെ കുറിച്ച് സാമൂഹിക പ്രശ്നങ്ങളെ കുറിച്ച് ഒരു മണിക്കൂറോളം ആനന്ദ് വിദ്യാർഥികളുമായി സംവദിച്ചു. എസ് എൻ ഇ

ഗുരുഭക്തിയും സമുദായ സ്‌നേഹവും സമന്വയിക്കണം- പി.ടി. മന്മഥന്‍

ഇരിങ്ങാലക്കുട : ശ്രീനാരായണഗുരുദേവനോടുളള നിസ്സീമമായ ഭക്തിയും സമുദായ സ്‌നേഹവും സമന്വയിച്ചു കൊണ്ടായിരിക്കണം എസ്.എന്‍.ഡി.പി. യോഗം പ്രവര്‍ത്തകര്‍ പ്രവര്‍ത്തനരംഗത്ത് മുന്നറേണ്ടതെന്ന് എസ്.എന്‍.ഡി.പി. യോഗം കൗണ്‍സിലര്‍ പി.ടി. മന്മഥന്‍. എസ്.എന്‍,ഡി.പി.യോഗം മുകുന്ദപുരം യൂണിയന്‍ സംഘടിപ്പിച്ച ശാഖായോഗം പ്രസിഡണ്ടുമാര്‍, വൈസ് പ്രസിഡണ്ടുമാര്‍ സെക്രട്ടറിമാര്‍ , വനിതാസംഘം യൂണിയന്‍ നേതാക്കള്‍ എന്നിവര്‍ക്കു വേണ്ടി നടത്തിയ നേതൃ സംഗമം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിന്‍റെ ശക്തമായ പ്രപര്‍ത്തനത്തില്‍ വിറളിപ്പൂണ്ട ഒരുകൂട്ടര്‍ ഒളിഞ്ഞും തെളിഞ്ഞുമായി പലതരം കുത്സിത

Top