നഗരസഭ ജീവനക്കാർ കൗൺസിലർമാരെ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ 3 ഗോളുകൾക്ക് പരാജയപ്പെടുത്തി

ഇരിങ്ങാലക്കുട : നഗരസഭ ജീവനക്കാരുടെ സഘടനയായ മുനിസിപ്പൽ എംപ്ലോയിസ് റീക്രീയേഷൻ ക്ലബ്ബിന്‍റെ (മെർക്‌) ആഭിമുഖ്യത്തിൽ അയ്യൻകാവ് മൈതാനത്ത് നടന്ന വാശിയേറിയ സൗഹൃദ ഫുട്ബാൾ മത്സരത്തിൽ ഇരിങ്ങാലക്കുട നഗരസഭ ജീവനക്കാർ കൗൺസിലർമാരെ എതിരില്ലാത്ത 3 ഗോളുകൾക്ക് പരാജയപ്പെടുത്തി. ഉണ്ണിക്കുട്ടൻ നയിച്ച ജീവനക്കാരുടെ ടീമിലെ സുരേഷ്, ഉണ്ണിക്കുട്ടൻ, രമേഷ് എന്നിവരാണ് കുര്യൻ ജോസഫ് നയിച്ച നഗരസഭാ കൗൺസിലർമാരുടെ ടീമിന്‍റെ ഗോൾവല തുടരെ... തുടരെ ചലിപ്പിച്ചത്. മത്സരം നഗരസഭാ അരോഗ്യകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർമാൻ

കാലവർഷക്കെടുതി : ജീവനോപാധി നഷ്ടപ്പെട്ടവർക്ക് പുതിയവ കണ്ടെത്തുവാനായി അപേക്ഷ ക്ഷണിച്ചു

വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്തിൽ കാലവർഷക്കെടുതിയിൽ ജീവനോപാധി നഷ്ടപ്പെട്ടവർക്ക്, നഷ്ടപ്പെട്ട ജീവനോപാധിയോ, പുതിയ ജീവനോപാധിയോ കണ്ടെത്തുന്നതിനായി ( സർക്കാരിൽ നിന്ന് നഷ്ടപരിഹാരം ലഭിച്ചിട്ടില്ലാത്തവർ മാത്രം) നിർദ്ദിഷ്ട മാതൃകയിൽ അപേക്ഷ ക്ഷണിച്ചു. പൂരിപ്പിച്ച അപേക്ഷകൾ ജനുവരി 13 നകം പഞ്ചായത്ത് ഓഫീസിൽ സമർപ്പിക്കണമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു.

വേളൂക്കരയുടെ ആവേശമായി മാറിയ നാട്ടുവെളിച്ചം 2020 ഗ്രാമോത്സവം സമാപിച്ചു

വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്ത് ഒന്ന് രണ്ട് വാർഡ് ആരോഗ്യ ശുചിത്വ കമ്മിറ്റിയുടെയും കുടുംബശ്രീയുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച നാട്ടുവെളിച്ചം 2020 ഗ്രാമോത്സവം സമാപിച്ചു. സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ജില്ലാ പഞ്ചായത്ത് അംഗം ടി ജി ശങ്കരനാരായണൻ നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡൻറ് ഉജിത സുരേഷ് അധ്യക്ഷത വഹിച്ച യോഗത്തിൽ ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ സുജിത്ത് കെ എസ്, കുടുംബശ്രീ സിഡിഎസ് മെമ്പർമാരായ രാജേശ്വരി, മീര പ്രസാദ്, പഞ്ചായത്ത് യൂത്ത് കോഡിനേറ്റർ കെ.എസ്

നൂതന സാങ്കേതിക വിദ്യകൾകൊണ്ട് മാത്രമേ വാര്‍ത്താ മാധമങ്ങള്‍ക്ക് ഭാവിയില്‍ ജനപ്രിയത നിലനിര്‍ത്താൻ സാധിക്കു – പി.പി. ജയിംസ്

ഇരിങ്ങാലക്കുട : ദൃശ്യ, അച്ചടി മേഖലകളിലും സിനിമ ഉള്‍പ്പടെയുള്ള ദൃശ്യമാധമങ്ങളിലും നൂതന സാങ്കേതിക വിദ്യകളുടെ ഉപയോഗം സര്‍വ്വവ്യാപകമാണെന്നും അത്തരം പുതിയസങ്കേതങ്ങള്‍ ഉപയോഗിച്ചു കൊണ്ടു മാത്രമേ ഭാവിയില്‍ വാര്‍ത്താ മാധമങ്ങള്‍ക്ക് ജനപ്രിയത നിലനിര്‍ത്താൻ ആവുകയുള്ളു എന്നും മാധ്യമ പ്രവര്‍ത്തകൻ പി.പി. ജെയിംസ് . ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിൽ പൂര്‍വ്വവിദ്യാര്‍ത്ഥി സംഘടനയും ഫിലിം ക്ലബ്ബും സംയുക്തമായി സംഘടിപ്പിച്ച സെമിനാറില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. ക്വാണ്ടം കമ്പ്യൂട്ടിങ്, ഡേറ്റ അനലിറ്റിക്സ്, ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജിൻസ്, റോബോട്ടിക്സ് തുടങ്ങിയ

എസ്.എൻ.വൈ.എസ് 43-ാം പ്രൊഫഷണൽ നാടക മത്സരം 24 മുതൽ 30 വരെ

ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോത്സവത്തോടനുബന്ധിച്ച് എസ്.എൻ.വൈ.എസ് ഒരുക്കുന്ന 43 -മത് അഖില കേരള പ്രൊഫഷണൽ നാടക മത്സരം ജനുവരി 24 മുതൽ 30 വരെ ശ്രീ വിശ്വനാഥപുരം ക്ഷേത്രാങ്കണത്തിൽ നടക്കും. ഏറ്റവും നല്ല അവതരണത്തിന് സികെ മണിലാൽ മെമ്മോറിയൽ എവർറോളിങ് ട്രോഫിയും 10001 രൂപ ക്യാഷ് അവാർഡും നൽകും. പ്രത്യേക സമ്മാനമായി എസ്എൻബിഎസ് സമാജം മുൻ മാനേജർ ശാന്തയുടെ സ്മരണയ്ക്കായി 10,001 രൂപ ക്യാഷ് അവാർഡും

Top