ആറാമത് വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്‍റെ ദീപാലങ്കാര പന്തൽ കാൽനാട്ടു കർമ്മം നിർവഹിച്ചു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട പിണ്ടി പെരുന്നാളിനോടനുബന്ധിച്ച് ജനുവരി 11,12,13 തീയതികളിൽ നടക്കുന്ന ആറാമത് വലിയങ്ങാടി അമ്പ് ഫെസ്റ്റിവലിന്‍റെ ദീപാലങ്കാര പന്തൽ കാൽനാട്ടു കർമ്മം മെയിൻ റോഡിലെ ലിറ്റിൽ ഫ്ലവർ സ്കൂളിന് മുൻവശത്ത് ക്രൈസ്റ്റ് വിദ്യാനികേതൻ പ്രിൻസിപ്പൽ ഫാ. സണ്ണി പുന്നേലിപ്പറമ്പിൽ നിർവഹിച്ചു. ഇരിങ്ങാലക്കുട നഗരസഭാ വികസന സ്ഥാൻഡിങ് കമ്മിറ്റി ചെയർമാൻ കുര്യൻ ജോസഫ്, വലിയങ്ങാടി അമ്പ് ഫെസ്റ്റിവൽ ചെയർമാൻ ജോസഫ് ആൻറ്റൊ കണ്ടംകുളത്തി, സെക്രട്ടറി ജോണി വെള്ളാനിക്കാരൻ, ട്രഷറർ മനീഷ്

കൂടിയാട്ട മഹോത്സവത്തിൽ മായാസീതാങ്കം കൂടിയാട്ടം അരങ്ങേറി

ഇരിങ്ങാലക്കുട : മാധവനാട്യഭൂമി ഇരിങ്ങാലക്കുട അമ്മന്നൂർ ഗുരുകുലത്തിൽ നടന്നുവരുന്ന 33-മത് കൂടിയാട്ട മഹോത്സവത്തിൽ മായാസീതാങ്കം കൂടിയാട്ടം അരങ്ങേറി. ലക്ഷ്മണനായി അമ്മന്നൂർ രജനീഷ് ചാക്യാർ, സീതയായി സരിത കൃഷ്ണകുമാർ, രാവണനായി സൂരജ് നമ്പ്യാർ എന്നിവർ അരങ്ങിലെത്തി. മിഴാവിൽ കലാമണ്ഡലം രാജീവ് , കലാമണ്ഡലം എ എൻ ഹരിഹരൻ. ഇടയ്ക്ക കലാനിലയം ഉണ്ണികൃഷ്ണൻ, താളം, ആതിര ഹരിഹരൻ, പി കെ എം. അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലം സംഘടിപ്പിക്കുന്ന കൂടിയാട്ട മഹോത്സവം

പഞ്ഞിക്കാരൻ ഔസേപ്പ് മെമ്മോറിയൽ അഖില കേരള ഷട്ടിൽ ടൂർണ്ണമെന്റിൽ സ്റ്റാൻലിൻ & സജിത്ത് ജേതാക്കളായി

ഇരിങ്ങാലക്കുട : കത്തീഡ്രൽ കെ.സി.വൈ.എം-ന്‍റെ  നേതൃത്വത്തിൽ നടന്ന പഞ്ഞിക്കാരൻ ഔസേപ്പ് മെമ്മോറിയൽ അഖില കേരള ഷട്ടിൽ ടൂർണ്ണമെന്റിൽ അങ്കമാലിയിൽ നിന്നുള്ള സ്റ്റാൻലിൻ & സജിത്ത് ജേതാക്കളായി. കത്തീഡ്രൽ വികാരി ഡോ. ആന്റ് ആലപ്പാടൻ ടൂർണമെന്റ് ഉദ്ഘാടനം നിർവഹിച്ചു. അസിസ്റ്റന്റ് വികാരി ഫാ. ഫെബിൻ കൊടിയൻ, എബ്രഹാം പഞ്ഞിക്കാരൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി, ഷാജു പാലക്കാട് എന്നിവർ സംസാരിച്ചു. കേരളത്തിന്‍റെ വിവിധഭാഗങ്ങളിൽ ടീമുകൾ എത്തിച്ചേർന്നിരുന്നു. സഞ്ജു ആൻഡ് അരുൺദാസ്

‘അറ്റ്ലാന്റിക്സ് ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2019 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ഗ്രാന്റ് പ്രിക്സ് അംഗീകാരം നേടിയ 'അറ്റ്ലാന്റിക്സ് ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ജനുവരി 3 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. വോളോഫ് ഭാഷയിൽ ഇറങ്ങിയ ചിത്രത്തിലൂടെ ഫ്രഞ്ച് - സെനഗൽ സംവിധായിക മാറ്റി ഡിയോപ് കാൻ മേളയുടെ എഴുപത്തിരണ്ട് വർഷത്തെ ചരിത്രത്തിൽ അംഗീകാരം നേടുന്ന ആദ്യ കറുത്ത വംശജയായ വനിത എന്ന

ഹോട്ടലുകളിൽ നിന്നും പാർസൽ വേണമെങ്കിൽ ഇനി മുതൽ നമ്മൾ പാത്രങ്ങൾ കൊണ്ടുവരേണ്ടി വരും…

ഇരിങ്ങാലക്കുട : പ്ലാസ്റ്റിക് നിരോധനം 'പാർസൽ' കച്ചവടത്തെ കാര്യമായി ബാധിക്കുന്നതിന്‍റെ ലക്ഷണമായി ഇരിങ്ങാലക്കുടയിലെ ഹോട്ടലുകളിൽ 'പാർസൽ വാങ്ങുന്നതിന് പാത്രങ്ങൾ കൊണ്ടുവരേണ്ടതാണെന്ന' ബോർഡുകൾ കഴിഞ്ഞ ദിവസം മുതൽ പ്രത്യക്ഷപ്പെട്ടുതുടങ്ങി. സ്‌നാക്‌സുകൾ തുടങ്ങി ഊണും മറ്റു വലിയ പാർസലുകൾക്കും വളരെയധികം ആവശ്യക്കാർ ഇപ്പോളും ഉണ്ടെങ്കിലും പ്ലാസ്റ്റിക് നിരോധനം കാരണം കൊടുക്കാൻ സാധിക്കുന്നില്ല എന്ന് ഹോട്ടൽ നടത്തിപ്പുകാർ പറയുന്നു. ഇപ്പോൾ ഇത് കാര്യമായി കച്ചവടത്തെയും ബാധിക്കുന്നുണ്ട്. പാർസലിനായി പാത്രങ്ങൾ കൊണ്ട് വരുന്നവർ ഇല്ലന്ന് തന്നെ

വിസ‌്മയപ്രകടനങ്ങളുമായി ജംബോ സർക്കസ‌് ഇരിങ്ങാലക്കുടയിൽ ജനുവരി 3 മുതൽ

ഇരിങ്ങാലക്കുട : ചങ്കിടിപ്പേറ്റും സാഹസികതയുടെയും അനുപമസൗന്ദര്യം നിറഞ്ഞ ത്രസിപ്പിക്കും വിസ‌്മയപ്രകടനങ്ങളുമായി ഏഷ്യയിലെ ഏറ്റവും വലിയ സർക്കസ്സുകളിൽ ഒന്നായ ജംബോ സർക്കസ‌് ഇരിങ്ങാലക്കുടയിൽ ജനുവരി 3 മുതൽ കൂടൽമാണിക്യം കൊട്ടിലാക്കൽ പറമ്പിൽ ആരംഭിക്കുന്നു. ഇന്ത്യൻ താരങ്ങൾക്കൊപ്പം ആഫ്രിക്കൻ, എത്യോപിയൻ , നേപ്പാൾ എന്നിവടങ്ങളിൽ നിന്നുമുള്ളവരുടെ രണ്ടര മണിക്കൂറിനുള്ളിൽ അവതരിപ്പിക്കുന്ന 32 ഇനങ്ങൾ . ഒരുമണി , വൈകിട്ട‌് നാല‌് മണി, ഏഴ‌് മണി എന്നി സമയങ്ങളിലാണ‌് പ്രദർശനം. ജംബോ സർക്കസിലെ സൂപ്പർ താരങ്ങൾ.

നടനകൈരളിയുടെ ‘നാട്യശ്രീ’ പുരസ്കാരം സാന്ദ്ര പിഷാരടിക്ക്

ഇരിങ്ങാലക്കുട : നടനകൈരളിയുടെ പരമോന്നത പുരസ്കാരമായ 'നാട്യശ്രീ' പുരസ്കാരം ഗുരു നിർമല പണിക്കരുടെ കീഴിൽ 19 വർഷമായി മോഹിനിയാട്ടം അഭ്യസിച്ചു വരുന്ന യുവ നർത്തകി സാന്ദ്ര പിഷാരടിക്ക് സമ്മാനിച്ചു. നടന കൈശികിയുടെ രംഗപരിചയം മോഹിനിയാട്ട ഉത്സവത്തിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ, ഗുരു വേണുജി, സിനിമ സംവിധായകൻ ഡോ. വിനോദ് മങ്കര, മോഹിയൊട്ടം നർത്തകി സ്മിത രാജൻ, മോഹിനിയാട്ടം അദ്ധ്യാപിക കലാമണ്ഡലം അക്ഷര ബിജിഷ് എന്നിവർ പങ്കെടുത്ത സമ്മേളത്തിൽ

സൈക്കിൾ ഹെൽമെറ്റ് വിതരണവും ഉപയോഗ ബോധവൽക്കരണവും നടത്തി

അവിട്ടത്തൂർ : അവിട്ടത്തൂർ ലാൽ ബഹാദൂർ ശാസ്ത്രി മെമ്മോറിയിൽ ഹയർ സെക്കണ്ടറി വിഭാഗം ഗൈഡ്സ് യൂണിറ്റിൻ്റെ ആഭിമുഖ്യത്തിൽ സൈക്കിൾ ഹെൽമെറ്റ് വിതരണവും ഹെൽമെറ്റ് ഉപയോഗ ബോധവൽക്കരണവും നടത്തി. സ്ക്കൂൾ ഹാളിൽ നടന്ന ചടങ്ങിൽ ഹെഡ്മാസ്റ്റർ മെജോ പോൾ തിരഞ്ഞെടുത്ത കുട്ടികൾക്ക് ഹെൽമെറ്റ് നൽകി ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ ഇൻ ചാർജ് വി.ജി. അംബിക, രെജി എം , ഗൈഡ്സ് ക്യാപ്റ്റൻ പ്രസീദ ടി.എൻ തുടങ്ങിയവർ ഹെൽമെറ്റ് ഉപയോഗ ബോധവത്കരണം നടത്തി.മാനേജ്മെൻ്റ്

രണ്ട് ഫുള്ളി ഫർണിഷ്‌ഡ്‌ 2BHK വില്ലകൾ ഇരിങ്ങാലക്കുടയിൽ മാസ/വർഷ വാടകക്ക്

Two Independent 2 BHK Villas For Rent at Irinjalakuda on Monthly/ Yearly basis ഇരിങ്ങാലക്കുട മാസ്സ് തീയേറ്ററിന് സമീപം രണ്ട് ഇൻഡിപെൻഡന്റ് ഫുള്ളി ഫർണിഷ്‌ഡ്‌ 2BHK വില്ലകൾ (1150 sqft വീതം) മാസ/വർഷ വാടകക്ക് നല്കുന്നു. കാർ പാർക്കിംഗ്, ചുറ്റുമതിൽ, കിണർ വെള്ളം, ഫിൽറ്റർ സൗകര്യങ്ങൾ . കൂടുതൽ വിവരങ്ങൾക്ക് നേരിട്ട് ബന്ധപെടുക 9400880099

എ.എ.വൈ, മുൻഗണന കാർഡുകൾക്ക് ഇനി ഏത് സംസ്ഥാനത്തു നിന്നും റേഷൻ വാങ്ങാം

ഇതര സംസ്ഥാനങ്ങളിൽ നിന്നും തൊഴിൽ സംബന്ധമായി കേരളത്തിൽ വന്നു താമസിക്കുന്നവർക്കും തൊഴിലിനായി ഇതര സംസ്ഥാനങ്ങളിൽ താമസിക്കുന്ന മലയാളികൾക്കും എ.എ.വൈ, മുൻഗണനാ വിഭാഗം കാർഡുകളാണെങ്കിൽ റേഷൻ കാർഡ് മാറ്റാതെ തന്നെ ഏത് സംസ്ഥാനത്തു നിന്നും റേഷൻ ധാന്യവിഹിതം കൈപ്പറ്റാൻ സാധിക്കുമെന്നതാണ് ഈ സംവിധാനത്തിന്‍റെ പ്രത്യേകത. ആന്ധ്രപ്രദേശ്, കർണാടക, തെലങ്കാന മഹാരാഷ്ട്ര, മധ്യപ്രദേശ്, ഗുജറാത്ത്, ഗോവ, ഹരിയാണ, രാജസ്ഥാൻ, ഝാർഖണ്ഡ്, ത്രിപുര എന്നീ സംസ്ഥാനങ്ങളെ ഒരു ക്ലസ്റ്ററാക്കിയാണ് പദ്ധതി നടപ്പിലാക്കുന്നത്. കേരളം ഉൾപ്പെടെയുളള 12

Top