സഫ്ദർ ഹഷ്മി അനുസ്മരണദിനം ആചരിച്ചു

ഇരിങ്ങാലക്കുട : തെരുവു നാടകങ്ങൾക്കു വേണ്ടി സ്വജീവിതം നീക്കിവെച്ച മഹാനായ കലാകാരൻ സഫ്ദർ ഹഷ്മിയുടെ അനുസ്മരണ ദിനം പുരോഗമന കലാസാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ്, വനിതാസാഹിതി ഇരിങ്ങാലക്കുട മേഖലയുമായി സഹകരിച്ച്  ആചരിച്ചു. സംഘടനയിലെ വിവിധഅംഗങ്ങൾ വരച്ച സഫ്ദർ ഹഷ്മിയുടെ രേഖാചിത്രം ഏറ്റ് വാങ്ങികൊണ്ട് ഡോ. ശ്രീലത വർമ്മ പരിപാടി ഉദ്ഘാടനം ചെയ്തു. പു.ക.സ ജില്ല ജോയിന്റ് സെക്രട്ടറി റെജില ഷെറിൻ കവിത ചൊല്ലി കൊണ്ട് വിവിധ കലാപരിപാടികൾക്ക് തുടക്കം

മധുകശാപം നങ്ങ്യാർകൂത്ത് കൂടിയാട്ട മഹോത്സവത്തിൽ അരങ്ങേറി

ഇരിങ്ങാലക്കുട : വിശ്വോത്തര കലയെന്ന് ലോകം അംഗീകരിച്ച കൂടിയാട്ടം എന്ന സംസ്കൃത നാടകാഭിനയമായ കലാരൂപത്തിന് മികച്ച ആസ്വാദക വൃന്ദത്തെ ഉണ്ടാക്കിയെടുക്കുക എന്ന ലക്ഷ്യത്തോടെ ഇരിങ്ങാലക്കുട കേന്ദ്രമായി പ്രവർത്തിക്കുന്ന അമ്മന്നൂർ ചാച്ചു ചാക്യാർ സ്മാരക ഗുരുകുലം സംഘടിപ്പിക്കുന്ന 12 ദിവസം നീണ്ടുനിൽക്കുന്ന 33-മത് കൂടിയാട്ട മഹോത്സവത്തിൽ പ്രഥമ അവതരണമായി മധുകശാപം നങ്ങ്യാർകൂത്ത് ഭാഗീരഥി പ്രശാന്ത് അരങ്ങിൽ അവതരിപ്പിച്ചു. കഥാസാരം - കംസൻ ഭാര്യമാരോടൊത്ത് സുഖമായിരിക്കുന്നു കാലത്ത് നായാട്ടിനായി പുറപ്പെടുന്നു, വനത്തിലെത്തി നായാട്ടിനുശേഷം നട്ടുച്ചയോടുകൂടി

മാധവനാട്യഭൂമിയിൽ 12 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന കൂടിയാട്ട മഹോത്സവത്തിന് തുടക്കമായി

ഇരിങ്ങാലക്കുട : അമ്മന്നൂർ ചാച്ചുചാക്യാർ സ്മാരക ഗുരുകുലം 12 ദിവസങ്ങളിലായി സംഘടിപ്പിക്കുന്ന 33-ാമത് കൂടിയാട്ട മഹോത്സവത്തിന് പുതുവത്സരദിനത്തിൽ തുടക്കമായി. അമ്മന്നൂർ ഗുരുകുലം മാധവനാട്യഭൂമിയിൽ നടക്കുന്ന കൂടിയാട്ടമഹോത്സവം മുൻ ഗവ. ചീഫ് വിപ്പ് തോമസ് ഉണ്ണിയാടൻ ഉദ്ഘാടനം ചെയ്തു. ഗുരുകുലം പ്രസിഡന്റ് അമ്മന്നൂർ കുട്ടൻ ചാക്യാർ അധ്യക്ഷനായിരിരുന്നു. വേണുജി മുഖ്യാതിഥിയായിരുന്നു. കപിലാ വേണു, ഗുരു അമ്മന്നൂർ പരമേശ്വര ചാക്യാർ അനുസ്മരണം നടത്തി. അമ്മന്നൂർ ഗുരുകുലം സെക്രട്ടറി കെ പി നാരായണൻ നമ്പ്യാർ

പുതുവത്സരത്തെ വരവേറ്റ് ‘പുതുപുലരി 2020 ‘ സംഘടിപ്പിച്ചു

പെരുവല്ലിപ്പാടം : ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ടൗൺ വെസ്റ്റ്മേഖല കമ്മിറ്റിയിലെ പെരുവല്ലിപ്പാടം യൂണിറ്റിന്‍റെ  നേതൃത്വത്തിൽ പുതുവത്സരത്തെ വരവേൽക്കുവാൻ 'പുതുപുലരി 2020 ' സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് സെക്രട്ടറി വി. എ അനീഷ് ഉദ്ഘാടനം ചെയ്തു. സാംസ്കാരിക സമ്മേളനത്തിൽ സ്കൂൾ കലോത്സവത്തിൽ പങ്കെടുത്ത യൂണിറ്റിലെ മുഴുവൻ വിദ്യാർത്ഥികളെയും ആദരിച്ചു . സന്തോഷ്‌ട്രോഫി ഫുട്‌ബോളിൽ കേരളത്തിന്‌ വേണ്ടി കളിച്ച മൂസഫ് കരുവന്നൂരിനെ ട്രോഫി നൽകി ആദരിച്ചു. കലാപരിപാടികൾ, ഗാനമേള എന്നിവ അരങ്ങേറി. സംഘാടസമിതി

വെസ്റ്റ് കോമ്പാറ റസിഡൻറ്സ് അസ്സോസിയേഷൻ പുതുവൽസര, വാർഷികാഘോഷങ്ങൾ നടത്തി

കോമ്പാറ : വെസ്റ്റ് കോമ്പാറ റസിഡൻറ്സ് അസ്സോസിയേഷൻ ക്രിസ്തുമസ്, പുതുവൽസര, വാർഷികാഘോഷങ്ങൾ നടത്തി. കൂടൽമാണിക്യം ദേവസ്വം ചെയർമാൻ പ്രദീപ് യു മേനോൻ വാർഷികാഘോഷം ഉദ്ഘാടനം ചെയ്തു. ഡോ. സിസ്റ്റർ റോസ് ആൻറ്റോ മുഖ്യാതിഥി ആയിരുന്നു. ചടങ്ങിൽ ഡോ. മേനോൻ രവി, ഡോ. കൃഷ്ണൻ, പ്രൊഫ. നന്ദകുമാർ, വാർഡ് മെമ്പർ വിജീഷ് എന്നിവർ പങ്കെടുത്തു. പ്രസിഡന്റ് പയസ് പടമാട്ടുമ്മൽ അദ്ധ്യക്ഷനായ ചടങ്ങിൽ സെക്രട്ടറി വിനോദ് കാവനാട് സ്വാഗതവും ട്രഷറർ അനിൽകുമാർ നന്ദിയും

യുവാവിനെ തട്ടിക്കൊണ്ടുപോകുകയും എ.ടി.എം കാർഡിൽ നിന്നും പണം കവർച്ച ചെയ്ത കേസിൽ പ്രതിക്ക് 5 വർഷം തടവും പിഴയും

ഇരിങ്ങാലക്കുട : പണയം വെച്ച സ്വർണ്ണാഭരണങ്ങൾ എടുത്തു കൊടുക്കുന്നതിനായി എത്തിച്ചേർന്ന യുവാവിനെ ബലമായി തടഞ്ഞുനിർത്തി കാറിൽ തട്ടിക്കൊണ്ടുപോയി 30,000 രൂപയും എ.ടി.എം കാർഡും കൈവശപ്പെടുത്തി, അതിൽനിന്ന് 50,000 രൂപ പിൻവലിക്കുകയും ചെയ്ത കേസിൽ പ്രതിക്ക് 5 വർഷം തടവും, പിഴയും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ എസ് രാജീവ് ശിക്ഷ വിധിച്ചു. 2010 മെയ് മൂന്നിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്. കോഴിക്കോട്ടുകാരനായ പരാതിക്കാരനെ പണയം വെച്ച

കരുവന്നൂര്‍ ബാങ്ക് ലോണ്‍ മേള നടത്തി

കരുവന്നൂര്‍ : കുടുംബശ്രീ യൂണിറ്റുകള്‍ക്കും മുറ്റത്തെമുല്ല വായ്പാ പദ്ധതിയിലും ഉള്‍പ്പെടുത്തി കരുവന്നൂര്‍ സർവീസ് സഹകരണ ബാങ്ക് ലോണ്‍ മേള സംഘടിപ്പിച്ചു. ബാങ്ക് പ്രസിഡണ്ട് കെ.കെ. ദിവാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. വൈസ് പ്രസിഡണ്ട് ടി.ആര്‍. ഭരതന്‍ അദ്ധ്യക്ഷനായിരുന്നു. സി.ഡി.എസ്. ചെയര്‍പേഴ്സണ്‍ ഷൈലജ ബാലന്‍, ബാങ്ക് സെക്രട്ടറി ടി.ആര്‍. സുനില്‍കുമാര്‍, ഡയറക്ടര്‍മാരായ ടി.എസ്. ബൈജു, വി.കെ. ലളിതന്‍, ജോസ് ചക്രംപുള്ളി, നാരായണന്‍ നാട്ടുവള്ളി, സുഗതന്‍, അമ്പിളി മഹേഷ് എന്നിവര്‍ സംസാരിച്ചു.

പ്രകൃതിക്ക് പുതുവത്സര സമ്മാനവുമായി സേവ് ചാരിറ്റബിൾ ട്രസ്റ്റ് – ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് സൗജന്യമായി ആയിരം തുണി സഞ്ചികൾ കൈമാറി

സേവ് ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് അബ്‌ദുൾ സമദ് തുണി സഞ്ചികൾ ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോൾക്ക് കൈമാറുന്നു ഇരിങ്ങാലക്കുട : പ്ലാസ്റ്റിക് കിറ്റുകൾ തുടച്ചു നീക്കുന്നത്തിന്‍റെ ഭാഗമായി 'സേവ് ഇരിങ്ങാലക്കുട ചാരിറ്റബിൾ ട്രസ്റ്റ്' ഇരിങ്ങാലക്കുട ജനറല്‍ ആശുപത്രിയിലേക്ക് സൗജന്യമായി ആയിരം തുണി സഞ്ചികൾ കൈമാറി. ആശുപത്രിയിലേക്ക് വരുന്നവര്‍ പൂർണ്ണമായും പ്ലാസ്റ്റിക് കവറുകള്‍ ഉപേക്ഷിക്കുക എന്ന ലക്ഷ്യത്തോടെയാണ് ഈ പദ്ധതി നടപ്പാക്കുന്നത്. പുതുവത്സര ദിനത്തില്‍ രാവിലെ ജനറൽ ആശുപത്രിയില്‍ നടന്ന

Top