അവിട്ടത്തൂർ ദൈവാലയത്തിലെ തിരുനാൾ ദീപാലങ്കാരം

അവിട്ടത്തൂർ : ഫെബ്രുവരി 1,2,3 തീയതികളിൽ ആഘോഷിക്കുന്ന അവിട്ടത്തൂർ തിരുക്കുടുംബ ദൈവാലയത്തിലെ വി. സെബസ്ത്യാനോസിന്‍റെ അമ്പ് തിരുനാളിന്‍റെ  ഭാഗമായുള്ള ദീപാലങ്കാരത്തിന്റെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ചു. ഫെബ്രുവരി 1 ശനിയാഴ്ച രാവിലെ 6:30ന് പ്രസുദേന്തി വാഴ്ച, തുടർന്ന് അലങ്കരിച്ച പന്തലിലേക്ക് രൂപം എഴുന്നള്ളിച്ചു വയ്ക്കൽ, വിശുദ്ധ കുർബാന വെഞ്ചരിച്ച 50 യൂണിറ്റ് പ്രസിഡണ്ടുമാർ ഏറ്റുവാങ്ങുന്നു. വൈകിട്ട് 5 :30ന് ഓങ്ങിചിറ കപ്പേളയിൽ ലദീഞ്ഞ്, 5:45 ന് സെന്റർ കപ്പേളയിൽ ലദീഞ്ഞ്.

ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് ഡ്രാമ തെറാപ്പി വർക്ക് ഷോപ്പ് ആരംഭിച്ചു

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴില്‍ കല്ലേറ്റുംകരയിൽ ഭിന്നശേഷി ചികിത്സാ പുനരധിവാസ മേഖലയിൽ പ്രവര്‍ത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ എന്‍.ഐ.പി.എം.ആർ -ല്‍ ഭിന്നശേഷിക്കാരായ കുട്ടികളുടെ രക്ഷിതാക്ക‍ൾക്കും സ്പെഷ്യൽ എഡ്യുക്കെറ്റേഴ്സിനുമായി “ ക്രീയേറ്റീവ് ഡ്രാമ ഇന്‍ ക്ലാസ് റൂം " എന്ന വിഷയത്തിൽ ദ്വിദിന ശില്പശാല ആരംഭിച്ചു. ഭിന്നശേഷിക്കാരായ കുട്ടികളുടെ സർഗശേഷി വികസിപ്പിക്കുന്നതിന് ഉപകരിക്കുന്ന ഡ്രാമ തെറാപ്പി നയിക്കുന്നത് പടവ് ക്രീയേറ്റീവ് തിയേറ്ററിന്‍റെ ഡയറക്ടർ രഘുനാഥനാണ്. രക്ഷിതാക്കളും, സ്പെഷ്യൽ എഡ്യുക്കെറ്റേഴ്സും അടക്കം

ഷഷ്ഠിക്കിടയിൽ കുട്ടിയുടെ മാല പൊട്ടിച്ചോടിയക്കള്ളനെ പോലീസ് ഓടിച്ചിട്ട് പിടികൂടി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠിക്കിടയിൽ കൊച്ചു കുട്ടിയുടെ മാല പൊട്ടിച്ചോടിയ മോഷ്ടാവ് പൊഞ്ഞനം തളിക്കുളം വീട്ടിൽ കുഞ്ഞുമുഹമ്മദിനെ ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസ് ഉദ്യാഗസ്ഥനായ ഫൈസൽ ഓടിച്ചിട്ട് മൽപ്പിടുത്തത്തിലൂടെ പിടികൂടി. മുത്തച്ഛന്‍റെ  കയ്യിലിരുന്ന കുട്ടിയുടെ മാല പൊട്ടിച്ചത് നാട്ടുകാർ കണ്ട് ബഹളം വച്ചത് പരിസരത്ത് ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന ഇരിങ്ങാലക്കുട പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥനായ ഫൈസലിന്‍റെ ശ്രദ്ധയിൽപ്പെട്ടു. നീല ഷർട്ടുകാരനാണ് ഓടിയതെന്ന് കണ്ടു നിന്നവർ പറഞ്ഞത് കേട്ട ഫൈസൽ ആൾക്കൂട്ടത്തിനിടയിലൂടെ ഒരു

എടക്കാട് ശിവക്ഷേത്രത്തിൽ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം

പുല്ലൂർ : പുല്ലൂർ ഊരകം ശ്രീ എടക്കാട് ശിവക്ഷേത്രത്തിൽ കഴിഞ്ഞ ദിവസം അർദ്ധരാത്രി വിവിധ ഭണ്ഡാരങ്ങൾ കുത്തിത്തുറന്ന് മോഷണം. ക്ഷേത്രത്തിൽ സ്ഥാപിച്ചിട്ടുള്ള സി.സി.ടി.വി. ക്യാമറകളിൽ മോഷണ ദൃശ്യം പതിഞ്ഞിട്ടുണ്ട്. ക്ഷേത്രം കൗണ്ടറിൽ ഉള്ള 3 പ്ലാസ്റ്റിക് ഭണ്ഡാരങ്ങൾ മോഷ്ടാവ് കവർന്നു. ഏകദേശം 20000 രൂപ നഷ്ടപ്പെട്ടതായി കണക്കാക്കുന്നു. ക്ഷേത്രത്തിനകത്ത് ശ്രീകോവിലിന് മുന്നിൽ ഉള്ള ഭണ്ഡാരവും, ഗണപതി കോവിലിലെ മുന്നിലുള്ള ഭണ്ഡാരവും, ആൽത്തറയിൽ ഉള്ള ഭണ്ഡാരവും, ഊരകം പുല്ലൂർ റോഡിലുള്ള ഭണ്ഡാരം

ഷഷ്ഠിയോടനുബന്ധിച്ച് വില്പനക്കെത്തിച്ച 1500 പാക്കറ്റ് ഹാൻസ് പിടികൂടി

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ഷഷ്ഠിയോടനുബന്ധിച്ച് തമിഴ്നാട്ടിൽ നിന്നും വിൽപനക്കെത്തിച്ച വിപണിയിൽ എഴുപത്തയ്യായിരം രൂപയോളം വിലവരുന്ന ആയിരത്തി അഞ്ഞൂറു പായ്ക്കറ്റ് ഹാൻസുമായി കരുപ്പടന്ന സ്വദേശി മാക്കാന്തറ വീട്ടിൽ നൗഷാദ് (46)അറസ്റ്റിലായി. ഇരിങ്ങാലക്കുട ഡി.വൈ.എസ്.പി.ഫേമസ് വർഗ്ഗീസിന് ലഭിച്ച രഹസ്യവിവരത്തെ തുടർന്ന് സി.ഐ. പി.ആർ ബിജോയ്, റൂറൽ ക്രൈംബ്രാഞ്ച് എസ് ഐ. എം.പി.മുഹമ്മദ് റാഫി എന്നിവരുടെ സംഘം ഇയാളെ പിടികൂടിയത്.മീൻ വിൽപ്പനക്കാരനായ ഇയാൾ ഇതിന്‍റെ മറവിൽ ഹാൻസ് വിൽപ്പനയും നടത്തി വരികയായിരുന്നു. തമിഴ്നാട്ടിൽ നിന്ന്

പ്രോവിഡന്‍സ് കപ്പ്‌ അഖില കേരള ഇന്‍റര്‍ കോളേജിയറ്റ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ സെന്‍റ്  ജോസഫ്സ് കോളേജ് ജേതാക്കൾ

ഇരിങ്ങാലക്കുട : ചെങ്ങന്നൂര്‍ പ്രോവിഡന്‍സ് എഞ്ചിനീയറിംഗ് കോളേജ് സംഘടിപ്പിച്ച പ്രോവിഡന്‍സ് കപ്പ്‌ അഖില കേരള ഇന്‍റര്‍ കോളേജിയറ്റ് ബാസ്കറ്റ്ബോള്‍ ടൂര്‍ണമെന്റില്‍ ജേതാക്കളായ ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്സ് കോളേജ് ടീം.

വിശ്വനാഥപുരം ഷഷ്ഠി മഹോൽസവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ സംഭാര വിതരണം

ഇരിങ്ങാലക്കുട : വിശ്വനാഥപുരം ക്ഷേത്രത്തിലെ ഷഷ്ഠി മഹോൽസവത്തോടനുബന്ധിച്ച് സേവാഭാരതിയുടെ സംഭാര വിതരണം എസ്.എൻ.ബി.എസ് പ്രസിഡന്റ് എം.കെ വിശ്വംഭരൻ മുക്കുളം ഉദ്ഘാടനo ചെയ്തു. സേവാഭാരതി പ്രവർത്തകരായ ഭാസ്കരൻ പറമ്പിക്കാട്ടിൽ, കെ. രവീന്ദ്രൻ, ഡി.പി. നായർ, മുരളി കല്ലിക്കാട്ട്, ഉണ്ണി പേടിക്കാട്ടിൽ, കെ. രാഘവൻ, ടി. രാമൻ, എം.എ. സുരേഷ് എന്നിവർ നേതൃത്വം നൽകി.

കുഞ്ഞിലിക്കാട്ടിൽ തിരുവുത്സവം ഫെബ്രുവരി 1 മുതൽ 6 വരെ

കിഴുത്താനി : കിഴുത്താനി കുഞ്ഞിലിക്കാട്ടിൽ ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ തിരുവുത്സവം ഫെബ്രുവരി 1 മുതൽ 6 വരെ ആഘോഷിക്കും. ഒന്നാം തീയതി രാത്രി 8:30ന് ക്ഷേത്രംതന്ത്രി കാവനാട്ടുമനക്കൽ ബ്രഹ്മശ്രീ വാസുദേവൻ നമ്പൂതിരിപ്പാട് കൊടിയേറ്റ് കർമ്മം നിർവഹിക്കും. തുടർന്ന് ഇരിങ്ങാലക്കുട നീരജ്ജും സംഘവും അവതരിപ്പിക്കുന്ന നടപ്പുര മേളം. രണ്ടാം തീയതി ഞായറാഴ്ച രാവിലെ എട്ടുമണിക്ക് പടപ്പുറപ്പാട്, വൈകിട്ട് ആറുമണി മുതൽ വിശേഷാൽ പൂജകൾ നിറമാല ചുറ്റുവിളക്ക്. രാത്രി 7 മണിക്ക് കുട്ടികളുടെ

ഹോട്ടലുകളിൽ നിന്നും പഴകിയ ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു

ഇരിങ്ങാലക്കുട : നഗരസഭ ഹെൽത്ത് സ്ക്വാഡ് നടത്തിയ പരിശോധനയിൽ ഇരിങ്ങാലക്കുട മെയിൻ റോഡിലെ റെഡ് സോസ്, അയ്യങ്കാവ് മൈതാനത്തെ ബി-സ്പോട്ട് എന്നീ ഹോട്ടലുകളിൽ നിന്നും പഴകിയതും ഉപയോഗ്യമല്ലാത്തതുമായ ഫ്രീസറിൽ സൂക്ഷിച്ച ഭക്ഷണപദാർത്ഥങ്ങൾ പിടിച്ചെടുത്തു. ഈ സ്ഥാപനങ്ങൾക്ക് നോട്ടീസ് നൽകി. കൂടാതെ സ്ഥാപനങ്ങളിൽ പ്ലാസ്റ്റിക് പരിശോധനയും നടത്തി. പിടിച്ചെടുത്ത പഴകിയ ഭക്ഷണ പദാർത്ഥങ്ങൾ നഗരസഭ ആരോഗ്യ വിഭാഗം ഓഫീസിനു മുന്നിൽ പ്രദർശിപ്പിച്ചതിനു ശേഷം നശിപ്പിച്ചു. 

വീണ്ടും കൈവിരലിൽ മോതിരം കുടുങ്ങി, സ്കൂൾ വിദ്യാർത്ഥിക്ക് രക്ഷകരായി അഗ്നിരക്ഷാ ഉദ്യോഗസ്ഥർ

നടവരമ്പ് : വിദ്യാർത്ഥിയുടെ കൈവിരലിൽ കുടുങ്ങിയ മോതിരം അഗ്നിരക്ഷാ നിലയത്തിലെ ഉദ്യോഗസ്ഥർ എടുത്തുനൽകി. നടവരമ്പ് കല്ലംകുന്നു ചിറയിൽ വീട്ടിൽ നിശാലക്ഷ്മിയുടെ മകൻ ആധുൽകൃഷ്ണയുടെ മോതിരമാണ് 20 മിനിറ്റോളം പരിശ്രമിച്ചതിനു ശേഷം അറുത്തു മാറ്റിയത്. ബുധനാഴ്ച രാവിലെ മോതിരം തിരുകി കയറ്റിയതിനെ തുടർന്ന് വ്യാഴാഴ്ച കൈവിരലിൽ നീറുകെട്ടി, വേദന അസഹിനീയമായതിനെ തുടർന്ന് വ്യാഴാഴ്ച രാവിലെ ഇരിങ്ങാലക്കുട അഗ്നിരക്ഷാ നിലയത്തിൽ എത്തിയത്ത്. ഇരിങ്ങാലക്കുട സ്റ്റേഷൻ ഓഫീസർ പി. വെക്കിട്ടരാമന്‍റെയും സീനിയർ ഫയർ ആൻഡ്

Top