മികച്ച ബാലതാരത്തിനുള്ള രാജ്യാന്തര അവാർഡ് ശാന്തിനികേതൻ വിദ്യാർത്ഥിനി വൈഗ സജീവ്കുമാറിന്

ഇരിങ്ങാലക്കുട : മൂന്നാമത് സത്യജിത്റേ രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വചിത്ര മേളയിൽ മികച്ച ബാലതാരത്തിനുള്ള അവാർഡ് ഇരിങ്ങാലക്കുട ശാന്തിനികേതൻ പബ്ലിക് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി വൈഗ സജീവ് കുമാർ കരസ്ഥമാക്കി. ജനുവരി ആറിന് നടക്കുന്ന ചടങ്ങിൽ മന്ത്രി ഇ ചന്ദ്രശേഖറിൽ നിന്ന് അവാർഡ് ഏറ്റുവാങ്ങും. ഇരിങ്ങാലക്കുടകരനായ ജിതിൻരാജ് സംവിധാനം ചെയ്ത ടോക്കിങ് ടോയ് എന്ന ഹ്രസ്വചിത്ര ത്തിലെ അഭിനയത്തിനാണ് പുരസ്‌കാരം. മുൻപ് രാജീവ് ഗാന്ധി പ്രതിഭാ പുരസ്കാരം, ഭരത് പി

മാത്തമാറ്റിക്സ് ഗസ്റ്റ് ലക്ചറർ ഒഴിവ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്‌സ് കോളേജിൽ മാത്തമാറ്റിക്സ് വിഭാഗത്തിലേക്ക് ഗസ്റ്റ് ലക്ചററെ ആവശ്യമുണ്ട്. 55 ശതമാനം മാർക്കോടെ ബിരുദാനന്തരബിരുദവും നാഷണൽ എലിജിബിലിറ്റി ടെസ്റ്റ് വിജയവും നേടിയവർക്ക് അപേക്ഷിക്കാം. യോഗ്യതയുള്ളവരുടെ അഭാവത്തിൽ 55 ശതമാനം മാർക്ക് ഉള്ള ബിരുദാനന്തരബിരുദ കാരെയും പരിഗണിക്കും. താല്പര്യമുള്ളവർ രേഖകൾ സഹിതം ജനുവരി 16-ാം തീയതി വ്യാഴാഴ്ച രാവിലെ 10 മണിക്ക് കോളേജ് ഓഫീസിൽ ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

എൽ.ഐ.സി. എ.ഒ.ഐ. ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം

ഇരിങ്ങാലക്കുട : എൽ.ഐ.സി. ഏജന്റ്സ് ഓർഗനൈസേഷൻ (സി.ഐ.ടി.യു) ഇരിങ്ങാലക്കുട ബ്രാഞ്ച് സമ്മേളനം നടത്തി. പി.ഡബ്ല്യു.ഡി.റെസ്റ്റ് ഹൗസിൽ എൽ.ഐ.സി.എ.ഒ.ഐ. തൃശൂർ ഡിവിഷണൽ സെക്രട്ടറി കെ.സി.പോൾസൺ ഉദ്ഘാടനം ചെയ്തു. ബ്രാഞ്ച് പ്രസിഡണ്ട് സി.എൻ.നിജേഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറിയും എസ്.എൻ.പുരം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എം.എസ്.മോഹനൻ, റപ്പായി അമ്പൂക്കൻ, വി.എം.പ്രകാശൻ എന്നിവർ സംസാരിച്ചു. ഭാരവാഹികളായി വി.എം.റഊഫ് (പ്രസിഡണ്ട്), പി.കെ.രത്നാകരൻ (വൈസ് പ്രസിഡണ്ട്), റപ്പായി അമ്പൂക്കൻ (സെക്രട്ടറി), ടി.പി.സുബീഷ് ( ജോ. സെക്രട്ടറി),

കിഴക്കെനട റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷികത്തിൽ മുതിര്‍ന്ന പൗരന്മാരെ ആദരിച്ചു

ഇരിങ്ങാലക്കുട കിഴക്കെനട റെസിഡന്റ്‌സ് അസോസിയേഷന്‍ വാർഷികത്തിൽ മുതിര്‍ന്ന പൗരന്മാരെ ഇന്നസെന്റ് ആദരിച്ചപ്പോൾ ഇരിങ്ങാലക്കുട : കിഴക്കെനട റെസിഡന്റ്‌സ് അസോസിയേഷന്‍ വാര്‍ഷിക ആഘോഷം മുന്‍ എം.പി.യും സിനിമാതാരവുമായ ഇന്നസെന്റ് ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വെച്ച് 80 വയസ്സു കഴിഞ്ഞ 25 മുതിര്‍ന്ന പൗരന്മാരേയും, നര്‍ത്തകി സാന്ദ്ര പിഷാരടിയേയും അനുമോദിച്ചു. അസോസിയേഷന്‍ പ്രസിഡന്റ് സി. നന്ദകുമാര്‍ അധ്യക്ഷനായിരുന്നു. കൗണ്‍സിലര്‍മാരായ സന്തോഷ് ബോബന്‍, അമ്പിളി ജയന്‍, തോംസണ്‍, പ്രൊഫ. ജയറാം, നാഷണല്‍ സ്‌കൂള്‍ മാനേജര്‍

വിദ്യാർത്ഥികൾക്കായി ഫയർ ആൻഡ് സേഫ്റ്റി ബോധവത്കരണ ക്ലാസ് നടത്തി

എടതിരിഞ്ഞി : എടതിരിഞ്ഞി എച്ച്.ഡി.പി. സമാജം ഹയർ സെക്കൻഡറി സ്കൂളിൽ സൗഹൃദ ക്ലബ്ബിന്‍റെ ആഭിമുഖ്യത്തിൽ ഫയർ ആൻഡ് സേഫ്റ്റി എന്ന വിഷയത്തിൽ ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു. അഗ്നിരക്ഷാ ഉപകരണങ്ങളുടെ പ്രവർത്തനങ്ങൾ വിദ്യാർത്ഥികൾക്കായി പരിചയപ്പെടുത്തി. ഇരിങ്ങാലക്കുട ഫയർ സ്റ്റേഷനിലെ ഉദ്യോഗസ്ഥരായ ഫയർ ആൻഡ് റിസ്ക്യു ഓഫീസർ എബിൻ ഇ, അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ നന്ദകുമാർ ഈ സി, ഫയർ ആൻഡ് റിസ്ക്യു ഡ്രൈവർ അനീഷ് എസ് കെ എന്നിവരാണ് ക്ലാസുകൾ നയിച്ചത്.

Top