അവിട്ടത്തൂർ സ്പേസ് ലൈബ്രറിയിൽ ബാലവേദി സംഗമം

അവിട്ടത്തൂർ : അവിട്ടത്തൂർ സ്പേസ് ലൈബ്രറിയിൽ ബാലവേദി സംഗമം നടന്നു. മുരളി ഹരിതം മുഖ്യ പ്രഭാഷണം നടത്തി. ബാലവേദി പ്രസിഡണ്ട് ആർദ്രാ മേനോൻ അദ്ധ്യക്ഷയായി. സ്പേസ് ലൈബ്രറി പ്രസിഡണ്ട് കെ.പി. രാഘവ പൊതുവാൾ, സെക്രട്ടറി പി അപ്പു എന്നിവർ സംസാരിച്ചു. ബാലവേദി സെക്രട്ടറി അശ്വന്ത് ചടങ്ങിന് സ്വാഗതം പറഞ്ഞു.

മുകുന്ദപുരം പ്രവാസി കൂട്ടായ്‌മ്മയുടെ കുടുംബസംഗംവും നവവത്സര ആഘോഷവും

വേളൂക്കര : മുകുന്ദപുരം പ്രവാസി കൂട്ടായ്‌മ്മയുടെ കുടുംബസംഗംവും നവവത്സര ആഘോഷവും കവിയും ഗാനരചിയിതാവുമായ ബാബു കോടശ്ശേരി ഉദ്ഘാടനം ചെയ്തു. പ്രസിഡണ്ട് ജോഷി ജോണി അധ്യക്ഷത വഹിച്ച യോഗത്തിൽ അംഗങ്ങൾക്കുള്ള ചികിത്സ സഹായവിതരണം വേളൂക്കര കൃഷി അസിസ്റ്റന്റ് ഓഫീസർ എം കെ ഉണ്ണി നിർവഹിച്ചു. മുകുന്ദപുരം പ്രവാസി കൂട്ടായ്‌മ രക്ഷാധികാരി സുരേഷ് ബാബു ചെറാക്കുളം, സെക്രട്ടറി കണ്ണൻ തണ്ടാശ്ശേരി, ട്രഷറർ പ്രദീപ്കുമാർ മുതിരപറമ്പിൽ എന്നിവർ പ്രസംഗിച്ചു. തുടർന്ന് കലാപരിപാടികൾ, സ്നേഹവിരുന്ന് എന്നിവ

സഫ്ദർ ഹഷ്മി അനുസ്മരണ ദിനാചരണം ജനുവരി ഒന്നിന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : സഫ്ദർ ഹഷ്മി അനുസ്മരണ ദിനാചരണവുമായി ബന്ധപ്പെട്ട് ഇരിങ്ങാലക്കുട പു.ക.സ ടൗൺ യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ജനുവരി ഒന്നിന് വൈകീട്ട് 5 മണിക്ക് ഇരിങ്ങാലക്കുട പ്രൈവറ്റ് ബസ് സ്റ്റാൻഡിനു അടുത്തുള്ള എൻ.ബി.എസ് ബുക്ക് സ്റ്റാളിന്‍റെ   അങ്കണത്തിൽ വച്ച് വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നു. എം.എൽ.എ പ്രൊഫ്. അരുണൻ മാസ്റ്റർ ഉദ്ഘാടനം നിർവ്വഹിക്കുന്ന പരിപാടിയിൽ പ്രിയനന്ദനൻ മുഖ്യപ്രഭാഷണം നടത്തുകയും ഡോ. ശ്രീലത വർമ്മ കവിയരങ്ങ് ഉദ്ഘാടനം ചെയ്യുന്നതായിരിക്കും. അന്നേദിവസം വനിതാസാഹിതിയുടെ ആഭിമുഖ്യത്തിൽ

ഓഡിയോളജിസ്റ്റ് ആന്‍റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റ് ഒഴിവ്

കല്ലേറ്റുംകര : സാമൂഹ്യനീതി വകുപ്പിനുകീഴില്‍ കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷന്‍ എന്ന സ്ഥാപനത്തില്‍ കേരള സാമൂഹ്യ സുരക്ഷാമിഷന്‍റെ സാമ്പത്തിക സഹകരണത്തോടെ പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ റിസര്‍ച്ച് സെന്‍റര്‍ എന്ന പ്രൊജക്റ്റിലേക്ക് താത്കാലികാടിസ്ത്ഥാനത്തില്‍ ഒരു ഓഡിയോളജിസ്റ്റ് ആന്‍റ് സ്പീച്ച് ലാംഗ്വേജ് പാത്തോളജിസ്റ്റിനെ ആവശ്യമുണ്ട് . യോഗ്യത BASLP / MASLP യില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദവും സാധുവായ ആര്‍.സി.ഐ രജിസ്ട്രേഷനും. താല്‍പര്യമുളളവര്‍ ബയോഡാറ്റാ

Top