കാറളം എൻ.എസ്.എസ്. കരയോഗം കുടുംബസംഗമം സംഘടിപ്പിച്ചു

കാറളം എൻ.എസ്.എസ്. കരയോഗം കുടുംബസംഗമത്തിന്‍റെ ഭാഗമായി ശ്രീ കുമരൻചിറ ക്ഷേത്രഗോപുര നടയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ സംഘടിപ്പിച്ച ഘോഷയാത്ര കാറളം : കാറളം എൻ.എസ്.എസ്. കരയോഗം കുടുംബ സംഗമം മുകുന്ദപുരം എൻ.എസ്.എസ്. താലൂക് യൂണിയൻ പ്രസിഡന്റ് കെ രവീന്ദ്രൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിനു മുന്നോടിയായി കാറളം ശ്രീ കുമരൻചിറ ക്ഷേത്രഗോപുര നടയിൽ നിന്നും വാദ്യമേളങ്ങളുടെ അകമ്പടിയോടെ ഘോഷയാത്ര ഉണ്ടായി. നന്തിക്കര കൃഷ്ണൻ നമ്പ്യാർ നഗർ എന്ന് നാമകരണം ചെയ്ത കാറളം

ജീവ ജീനിയസ് അവാര്‍ഡ് എസ്.എന്‍. ഹയര്‍ സെക്കന്‍ററി സ്കൂളിലെ അധ്യാപിക കെ.സി. ബിന്ദുവിന്

ഇരിങ്ങാലക്കുട : പരിസ്ഥിതി പ്രവര്‍ത്തകനും ജീവശാസ്ത്ര അധ്യാപകനുമായിരുന്ന സാജു കെ. മാത്യുവിന്‍റെ സ്മരണയ്ക്കായി ട്രസ്റ്റ് ഏര്‍പ്പെടുത്തിയ ജീവ ജീനിയസ് അവാര്‍ഡ് ഇരിങ്ങാലക്കുട എസ്.എന്‍. ഹയര്‍ സെക്കന്‍ററി സ്കൂളിലെ ബോട്ടണി അധ്യാപികയായ കെ.സി. ബിന്ദു ടീച്ചര്‍ക്ക് ലഭിച്ചു. 10001 രൂപയും ഫലകവുമാണ് അവാര്‍ഡ്. ജില്ലയിലെ മികച്ച ജീവശാസ്ത്ര അധ്യാപകര്‍ക്കാണ് വര്‍ഷം തോറും അവാര്‍ഡ് നല്‍കുന്നത്. മികച്ച ജീവശാസ്ത്ര വിദ്യാര്‍ഥിക്കുള്ള അവാര്‍ഡ് അതേ സ്കൂളിലെ വി.എം. ഷംസീന നേടി, 2501 രൂപയും

തെക്കേ താണിശ്ശേരി എസ്.എൻ.ഡി.പി. ശാഖയിൽ കുടുംബ സംഗമവും പുതുവത്സരാഘോഷവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : എസ്.എൻ.ഡി.പി. തെക്കേ താണിശ്ശേരി ശാഖയിൽ നടന്ന കുടുംബസംഗമവും പുതുവത്സര ആഘോഷങ്ങളും എസ്.എൻ.ഡി.പി. മുകുന്ദപുരം യൂണിയൻ പ്രസിഡന്റ് സന്തോഷ് ചെറാകുളം ഉദ്ഘാടനം ചെയ്തു. ഗുരുദേവ മന്ദിരത്തിൽ നടന്ന ചടങ്ങിൽ ശാഖ പ്രസിഡന്റ് അമരദാസ് ഈഴുവൻപറമ്പിൽ അധ്യക്ഷത വഹിച്ചു. യൂണിയൻ സെക്രട്ടറി കെ കെ ചന്ദ്രൻ മുഖ്യപ്രഭാഷണം നടത്തി. യൂണിയൻ കൗൺസിലർ ബിജോയ് നെല്ലി പറമ്പിൽ, വനിതാ സമാജം ഭാരവാഹി ശാന്ത ശശി കാരേപ്പറമ്പിൽ എന്നിവർ

ദമ്പതികളുടെ തിരിച്ചറിയൽ രേഖകൾ യാത്രാമധ്യേ നഷ്ടപ്പെട്ടു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി സ്വദേശിയായ അനീഷിന്‍റെയും ഭാര്യ ഗീതുവിന്‍റെയും തിരിച്ചറിയൽ രേഖകളായ വോട്ടർ ഐ.ഡി, ആധാർ കാർഡ് , പാൻ കാർഡ്, റേഷൻ കാർഡ് തുടങ്ങിയ വിലപ്പെട്ട രേഖകൾ അടങ്ങിയ കവർ ഇരിങ്ങാലക്കുടക്കും പൊറത്തിശ്ശേരിക്കും ഇടയിൽ യാത്രാമധ്യേ ശനിയാഴ്ച രാത്രി നഷ്ടപ്പെട്ടു. കണ്ടുകിട്ടുന്നവർ അടുത്തുള്ള പോലീസ് സ്റ്റേഷനിലോ 7034312267 നമ്പറിലോ അറിയിക്കാൻ അപേക്ഷിക്കുന്നു

ശാന്തിനഗർ റസിഡന്റ് അസോസ്സിയേഷൻ തുണിസഞ്ചികൾ വിതരണം ചെയ്തു

ഇരിങ്ങാലക്കുട : പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തിൽ കോടതി വിധിപ്രകാരം പ്ലാസ്റ്റിക് കിറ്റുകൾ നിരോധിച്ച സാഹചര്യത്തിൽ ശാന്തിനഗർ റസിഡൻസ് അസോസ്സിയേഷനിലെ എല്ലാ വീടുകളിലേയ്ക്കും ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ- ഓപ്പറേറ്റീവ് സൊസൈറ്റിയുടെ സഹകരണത്തോടെ തുണിസഞ്ചികൾ വിതരണം ചെയ്തു. അസോസ്സിയേഷൻ പ്രസിഡന്റ് സിജു യോഹന്നാൻ ഉദ്ഘാടനം ചെയ്തു. വൈ. പ്രസിഡന്റ് എ. രാധാകൃഷ്ണൻ, ട്രഷറർ വിൻസെന്റ് തെക്കേത്തല, കെ.എം ധർമ്മരാജൻ, വി.കെ. അനിൽകുമാർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു

‘ഗാന്ധിസ്മ്യതി @ 150 ‘ സപ്തദിന സഹവാസ ക്യാമ്പ് കൊടിയിറങ്ങി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഗവ. മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിലെ ഹയർ സെക്കന്ററി വിഭാഗം എൻ എസ് എസ് യൂണിറ്റ് ഗവ.എൽ പി എസ് നടവരമ്പയിൽ വച്ച് സംഘടിപ്പിച്ച 'ഗാന്ധിസ്മ്യതി@150 ' സപ്തദിന സഹവാസ ക്യാമ്പ് കൊടിയിറങ്ങി. വേളൂക്കര പഞ്ചായത്ത് പ്രസിഡൻറ് ഉജിത സുരേഷ് ഉദ്ഘാടനം ചെയ്ത ക്യാമ്പ് പ്രവർത്തനങ്ങളുടെ വൈവിധ്യം മൂലം ശ്രദ്ധേയമായി. അക്ഷര സമൃദ്ധി പ്രൊജക്ടിൻെറ ഭാഗമായി സ്കൂൾ പെയിന്റ് ചെയ്യുകയും ചുവരുകൾ ചിത്രങ്ങൾ വരച്ച്

Top