എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയനില്‍ വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങിന് തുടക്കമായി

ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയനില്‍ രണ്ടു ദിവസം നീണ്ടു നില്‍ക്കുന്ന വിവാഹപൂര്‍വ്വ കൗണ്‍സലിങ്ങിന് തുടക്കമായി. ആലുവ നഗരസഭ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ പി.ആര്‍. സ്റ്റാന്‍ലി ഉദ്ഘാടനം ചെയ്തു. യൂണിയന്‍ പ്രസിഡന്‍റ്  സന്തോഷ് ചെറാകുളം അദ്ധ്യക്ഷത വഹിച്ചു. യോഗം കൗണ്‍സിലര്‍ പി.കെ. പ്രസന്നന്‍, യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍, യുണിയന്‍ വൈസ് പ്രസിഡന്‍റ്   സുബ്രഹ്മണ്യന്‍ മുതുപറമ്പില്‍, യോഗം ഡയറക്ടര്‍ സി.കെ. യുധി, യൂണിയന്‍ കൗണ്‍സിലര്‍മാരായ ഡോ. കെ.കെ. മോഹനന്‍, വി.ആര്‍. പ്രഭാകരന്‍,

പൗരത്വ ഭേദഗതി നിയമത്തിനെതിരെ ഇരിങ്ങാലക്കുട മേഖല മഹല്ല് അസോസിയേഷന്‍റെ നേതൃത്വത്തിൽ പ്രതിരോധ റാലിയും പ്രതിഷേധ സംഗമവും നടന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖല മഹല്ല് അസോസിയേഷന്‍റെ നേതൃത്വത്തിൽ നഗരത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ ആയിരങ്ങൾ പങ്കെടുത്ത പ്രതിരോധ റാലിയും പ്രതിഷേധ സംഗമവും നടത്തി. തുടർന്ന് പൂതംകുളം മൈതാനിയിൽ നടത്തിയ പൊതുസമ്മേളനം എറണാകുളം പടമുകൾ ഇമാം അലിയാർ ഖാസിമി ഉദ്ഘാടനം ചെയ്തു. സംഘാടക സമിതി ചെയർമാൻ എൻ.എ. ഇസ്മയിൽ അധ്യക്ഷത വഹിച്ചു. കലാ സാംസ്കാരിക പ്രവർത്തകൻ ശ്രീചിത്രൻ മുഖ്യപ്രഭാഷണം നടത്തി. മുനിസിപ്പൽ മൈതാനിയിൽ നിന്നും ആരംഭിച്ച റാലിക്ക് ഇരിങ്ങാലക്കുട ടൗൺ ജുമാമസ്ജിദ്

കൂടൽമാണിക്യം തിരുവുത്സവത്തോടനുബന്ധിച്ച് പ്രോഗ്രാമുകളിലേക്ക് അപേക്ഷ ക്ഷണിക്കുന്നു

ഇരിങ്ങാലക്കുട : മെയ് 4ന് കൊടിയേറി മെയ് 14 ന് സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവത്തോടനുബന്ധിച്ച് നടത്തുന്ന പ്രോഗ്രാമുകളിലേക്ക് പങ്കെടുക്കുവാൻ താല്പര്യമുള്ളവർ 2020 ജനുവരി 15നകം ദേവസ്വം ഓഫീസിൽ അപേക്ഷകൾ സമർപ്പിക്കണമെന്ന് അഡ്മിനിസ്ട്രേറ്റർ അറിയിക്കുന്നു. ഇതിനായുള്ള നിശ്ചിത അപേക്ഷാഫോറം ദേവസ്വം ഓഫീസിൽ നിന്നും മുൻകൂട്ടി വാങ്ങാവുന്നതാണ്. കൂടുതൽ വിശദവിവരങ്ങൾക്ക് ദേവസ്വം ഓഫീസുമായി ബന്ധപ്പെടുക 04802826631

വര്‍ണ്ണശലഭങ്ങള്‍ സഹവാസ ക്യാമ്പ്

ഇരിങ്ങാലക്കുട : ഉള്‍ച്ചേര്‍ന്നുള്ള വിദ്യാഭ്യാസം എന്ന പദ്ധതിയുടെ ഭാഗമായി സമഗ്രശിക്ഷാ കേരളം ഇരിങ്ങാലക്കുട ബി.ആര്‍.സിയുടെ നേതൃത്വത്തില്‍ ഭിന്നശേഷിക്കാരായ കുട്ടികള്‍ക്കും അവരുടെ രക്ഷിതാക്കള്‍ക്കുമായി ഇരിങ്ങാലക്കുട ഗേള്‍സ് ഹൈസ്കൂളില്‍ സഹവാസ ക്യാമ്പ് സംഘടിപ്പിച്ചു. വര്‍ണ്ണ ശലഭങ്ങള്‍ എന്ന പേരിലുള്ള ക്യാമ്പിന്‍റെ ഉദ്ഘാടനം ഭിന്നശേഷി പ്രതിഭയായ ആനന്ദപുരം ശ്രീകൃഷ്ണ സ്കൂള്‍ വിദ്യാര്‍ത്ഥിനി ഗായത്രി എസ്. നായര്‍ നിര്‍വ്വഹിച്ചു. രണ്ടു ദിവസത്തെ ക്യാമ്പിൽ കരവിരുത്, വരയും കുറിയും, വര്‍ണ്ണപമ്പരങ്ങള്‍, പാവക്കൂത്ത് എന്നിങ്ങനെ നാലുമേഖലകളായി തിരിച്ചുകൊണ്ടുള്ള വിവിധ പരിശീലന

വഴിക്കിലിച്ചിറ നിറയ്ക്കാൻ ഇറിഗേഷൻ വെള്ളത്തിനായി കർഷകർ നിവേദനം നൽകി

വേളൂക്കര : കണ്ണ്കെട്ടിച്ചിറ വഴിക്കിലിച്ചിറ പാടശേഖരത്തിലെ ഇരുപ്പൂ കൃഷിയുടെ കൊയ്ത്തിന് ശേഷം വഴിക്കിലിച്ചിറ നിറയ്ക്കാൻ ഇടമലയാർ വലതുകര കനാലിലൂടെ ഇറിഗേഷൻ വെള്ളം ഫുൾ ഹെഡിൽ ചുരുങ്ങിയത് പത്ത് ദിവസം ലഭ്യമാക്കുവാനുള്ള ഇടപെടൽ ആവശ്യപ്പെട്ടുകൊണ്ട് വേളൂക്കര പഞ്ചായത്ത് പ്രസിഡന്റ് ഉചിത സുരേഷിന് കർഷകർ നിവേദനം നൽകി. ഇറിഗേഷൻ ജലം ലഭ്യമാക്കുമെന്ന ഡിപ്പാർട്ട്മെന്റ് തല ഉറപ്പിനെ കർഷകർ സ്വാഗതം ചെയ്തു. ഇറിഗേഷൻ ജലം വഴിക്കിലിച്ചിറയുടെ താഴ്ഭാഗത്തുള്ള കോലോത്ത്നാട് പുഞ്ചപാടശേഖരത്തിലെ കൃഷിയ്ക്ക് ഉപകരിക്കും വിധം,

പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ മഹല്ല് കൂട്ടായ്മ രൂപികരിച്ചു

പട്ടേപ്പാടം : പട്ടേപ്പാടം മഹല്ല് ഭാരവാഹികളുടെ നേതൃത്വത്തിൽ പൗരത്വനിയമ ഭേദഗതി ബില്ലിനെതിരെ മഹല്ല് കൂട്ടായ്മ രൂപീകരിച്ചു. കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ പ്രകടനങ്ങൾ, പൊതുസമ്മേളനം, പൗരത്വ ബില്ലിനെ സംബന്ധിച്ചുള്ള വൈജ്ഞാനിക ക്‌ളാസ്സുകൾ എന്നിവ നടത്തുവാൻ തീരുമാനിച്ചു. മഹല്ല് പ്രസിഡന്റ്‌ സി. കെ. സിദ്ധീഖ് ഹാജി, സെക്രട്ടറി ഇബ്രാഹിം വടക്കൻ, ഖത്വീബ് അനസ് നദ്‌വി എം.ഡി. എന്നിവർ സംസാരിച്ചു.

Top