നടനകൈശികി മോഹിനിയാട്ട രംഗപരിചയ മഹോത്സവം 30, 31 തിയ്യതികളിൽ

ഇരിങ്ങാലക്കുട : നടനകൈരളിയുടെ മോഹിനിയാട്ട വിഭാഗമായ നടനകൈശികി വര്‍ഷംതോറും നടത്തിവരുന്ന മോഹിനിയാട്ട രംഗപരിചയ മഹോത്സവം ഡിസംബര്‍ 30, 31 തിയ്യതികളിലായി നടത്തുന്നു. വളര്‍ന്നുവരുന്ന മോഹിനിയാട്ട കലാകാരികള്‍ക്ക് പ്രചോദനവും പ്രോത്സാഹനവും നല്‍കുകയാണ് ലക്ഷ്യം. യുവ നര്‍ത്തകിമാരായ സാന്ദ്ര പിഷാരോടി, കെയ്കൊ ഒകാനൊ, അഞ്ജു പി. എന്നിവരുള്‍പ്പെട്ട പതിനഞ്ചോളം വിദ്യാര്‍ത്ഥിനികള്‍ അരങ്ങത്തെത്തുന്നു. 30-ാം തിയ്യതി 5 മണിക്ക് കേരള കലാമണ്ഡലം വൈസ് ചാന്‍സ്ലര്‍ ഡോ. ടി. കെ. നാരായണന്‍ മുഖ്യ അതിഥിയും ഉദ്ഘാടകനുമാകുന്ന സമ്മേളനത്തില്‍ പ്രശസ്ത കലാനിരൂപകനും മോഹിനായട്ടമുള്‍പ്പെടെ നൂറിലേറെ ഡോക്യുമന്‍ററി ചിത്രങ്ങളുടെ സംവിധായകനുമായ ഡോ. വിനോദ്

ഷീ സ്മാര്‍ട്ടിന്‍റെ തുണി കിറ്റ് വിപണന ഉദ്ഘാടനം ജനുവരി 1ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസ്ഥാനമായുള്ള തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ കീഴിലുള്ള ഷീ സ്മാര്‍ട്ടിന്‍റെ പദ്ധതികളിലൊന്നായ തുണി സഞ്ചി വിപണിയിലിറക്കുന്നു. പരിസ്ഥിതി മലിനീകരണ നിയന്ത്രണത്തില്‍ കോടതി വിധി പ്രകാരം പ്ലാസ്റ്റിക് കിറ്റുകള്‍ നിരോധി ച്ച സാഹചര്യ ത്തിലാണ് വിവിധങ്ങളായ , ആവശ്യമെങ്കില്‍ കഴുകി എടുക്കാവുന്ന രീതിയിലുള്ള തുണി കിറ്റുകള്‍ ഷീ സ്മാര്‍ട്ടിലുള്ള വനിതകള്‍ തയ്യാറാക്കുന്നത്. തുണി കിറ്റ് നിർമ്മാണ യൂണിറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം 2020 ജനുവരി

കൂടൽമാണിക്യം ക്ഷേത്രകവാടം സമർപ്പിച്ചു

ഇരിങ്ങാലക്കുട: വിദ്വേഷങ്ങൾ ഇല്ലാതെ നാടിന്‍റെ നന്മയുടെ കവാടങ്ങളായി ക്ഷേത്ര കവാടങ്ങൾ മാറട്ടെ എന്ന് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ. ബസ് സ്റ്റാന്റിന് സമീപം ഭക്തജനട്രസ്റ്റ് സമര്‍പ്പണമായി പൂര്‍ത്തിയാകിയ കൂടല്‍മാണിക്യം ക്ഷേത്രകവാടം സമര്‍പ്പണോദ്ഘാടനം നിർവഹിച്ച് കൂടൽമാണിക്യം ദേവസ്വത്തിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം. ഭക്തജനട്രസ്റ്റ് രക്ഷാധികാരി മണക്കാട് പരമേശ്വരന്‍ നമ്പൂതിരി താക്കോല്‍ കൈമാറി. ചടങ്ങില്‍ പ്രൊഫ്. കെ.യു. അരുണന്‍ എം.എല്‍.എ. അധ്യക്ഷനായിരുന്നു. ഗോപുരകവാടം സമര്‍പ്പണമായി പൂര്‍ത്തിയാക്കി ഡിസംബര്‍ 31നകം ദേവസ്വത്തിന് കൈമാറാണമെന്നാണ് കരാര്‍.

Top