അപൂര്‍വ ആകാശവിസ്മയമായ വലയ സൂര്യഗ്രഹണ സമയം ചുമരുകളിൽ പതിഞ്ഞ ‘ഗ്രഹണ നിഴലുകൾ’ കൗതുകമായി

ഇരിങ്ങാലക്കുട : ആകാശത്ത് നടന്ന അപൂര്‍വ്വ നിഴല്‍ നാടകമായ വലയ സൂര്യഗ്രഹണത്തോടൊപ്പം ഇരിങ്ങാലക്കുട ഭാഗങ്ങളിൽ ചുമരുകളിൽ പതിഞ്ഞ 'ഗ്രഹണ നിഴലുകൾ' കൗതുകമായി. ചന്ദ്രക്കല രൂപത്തിൽ നല്ല തെളിച്ചതോടെയാണ് മരങ്ങൾക്കിടയിലൂടെ ഗ്രഹണ സമയത്ത് വന്ന സൂര്യ രശ്മികൾ പ്രതലങ്ങളിൽ അപൂർവ നിഴൽ കാഴ്ച അപ്രതീക്ഷതമായി സമ്മാനിച്ചത്. രാവിലെ 9:20 മുതൽ അരമണിക്കൂറോളം ഈ പ്രതിഭാസം നീണ്ടുനിന്നു. നിഴലുകളും നഗ്‌നനേത്രങ്ങള്‍ കൊണ്ട് നോക്കാനാകുമോ എന്ന സംശയത്തിൽ പലരും കാണാൻ മടിച്ചു.

ജര്‍മ്മന്‍ ചിത്രമായ ‘ഗുഡ്‌ബൈ ബര്‍ലിന്‍’ വെള്ളിയാഴ്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : യൂറോപ്യന്‍ ഫിലിം അക്കാദമിയുടെ പുരസ്‌കാരം നേടുകയും റോം ഉള്‍പ്പെടെ നിരവധി ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്ത ജര്‍മ്മന്‍ ചിത്രമായ 'ഗുഡ്‌ബൈ ബര്‍ലിന്‍' ഡിസംബര്‍ 27 വെള്ളിയാഴ്ച ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6:30ന് സ്‌ക്രീന്‍ ചെയ്യുന്നു. വേനലവധിക്ക് മോഷ്ടിച്ച കാറുമായി കറങ്ങാനിറങ്ങുന്ന ചെറുപ്പക്കാരാണ് 2016 ല്‍ ഇറങ്ങിയ ചിത്രത്തിലെ കേന്ദ്രകഥാപാത്രങ്ങള്‍. പ്രദര്‍ശന സമയം 94 മിനിറ്റ്.

വലയ സൂര്യഗ്രഹണ നിരീക്ഷണ പരിപാടിയും ബോധവത്ക്കരണ ക്ലാസും നടന്നു

ആളൂർ : ആളൂർ പഞ്ചായത്ത്, ആളൂർ എസ്.എൻ.വി.വി.ച്ച്.എസ് എൻ.എസ്.എസ്. യൂണിറ്റും ശാസ്ത്ര സാഹിത്യ പരിഷത്ത് ആളൂർ മേഖലയും സഹകരിച്ച് വലയ സൂര്യഗ്രഹണ നിരീക്ഷണ പരിപാടിയും ബോധവത്ക്കരണ ക്ലാസും നടത്തി. (ശാസ്ത്ര സാഹിത്യ സാഹിത്യ പരിഷത്തിലെ ഉണ്ണികൃഷ്‌ണൻ വിദ്യാർത്ഥികൾക്ക് ക്ലാസ്സ് എടുത്തു. ആർ. ഡേവിസ്, ഐ.എൻ. ബാബു, രതി സുരേഷ്, പി.സി. ഷണ്മുഖൻ, പി.കെ.രവി വല്ലക്കുന്ന്, ഗോപാലകൃഷ്ണ മേനോൻ, ബിന്ദു ഷാജു, ഉണ്ണികൃഷ്‌ണൻ, എം.കെ. ഉത്തമൻ, എൻ.എസ്.എസ്. അധ്യാപകർ വിദ്യാർത്ഥികൾ എന്നിവർ പങ്കെടുത്തു.

മേഖല മഹല്ല് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമവും റാലിയും ഇരിങ്ങാലക്കുടയിൽ 28ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട മേഖല മഹല്ല് അസോസിയേഷന്‍റെ ആഭിമുഖ്യത്തിൽ ഡിസംബർ 28 ശനിയാഴ്ച 3 മണിക്ക് പൗരത്വ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധ സംഗമവും റാലിയും സംഘടിപ്പിക്കുന്നു. മുനിസിപ്പൽ മൈതാതിനിയിൽ നിന്നും പ്രതിരോധ റാലി ആരംഭിച്ച് ഠാണാവിലെ പൂതംകുളം മൈതാനിയിൽ പൊതുസമ്മേളനത്തോടെ സമാപിക്കും.

മെഗാ ക്രിസ്തുമസ് പുല്‍ക്കൂട് ‘ബെലന്‍ 2K19’ പ്രദർശനം വല്ലക്കുന്ന് സെന്‍റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ 29-ാം തിയ്യതി രാത്രി 12 വരെ

വല്ലക്കുന്ന് : ക്രിസ്തുമസ്സിനോടനുബന്ധിച്ച് കാഴ്ചയുടെ വിസ്മയങ്ങള്‍ ഒരുക്കി വല്ലക്കുന്ന് സെന്‍റ് അല്‍ഫോന്‍സ ദൈവാലയത്തില്‍ മെഗാ ക്രിസ്തുമസ് പുല്‍ക്കൂട് 'ബെലന്‍ 2K19' ഡിസംബര്‍ 29-ാം തിയ്യതി രാത്രി 12 വരെ പ്രദര്‍ശനം ഉണ്ടായിരിക്കും. ചലച്ചിത്രതാരം സുനില്‍ സുഗതയും സിനിമ - സീരിയല്‍ - ടെലിഫിലിം താരം മരിയ പ്രിന്‍സും സംയുക്തമായി പ്രദര്‍ശനം ഉദ്ഘാടനം ചെയ്തു. പ്രദര്‍ശന ദിവസങ്ങളില്‍ ഫുഡ് കോര്‍ട്ട്, ഐസ്ക്രീം പാര്‍ലര്‍ എന്നിവയും ഒരുക്കിയിട്ടുണ്ട്. ഹെവന്‍ലി ഏയ്ഞ്ചല്‍, മൂവിംഗ് സ്റ്റാര്‍,

Top