ഒറ്റപ്പെടുന്ന കുട്ടികൾക്കായി സ്‌നേഹപൂർവ്വം പദ്ധതി

ഒറ്റപ്പെടുന്ന കുട്ടികൾക്കായി സ്‌നേഹപൂർവ്വം പദ്ധതി. മാതാപിതാക്കൾ രണ്ട് പേരോ ഒരാളോ മരിച്ചു പോവുകയും ജീവിച്ചിരിക്കുന്ന ആൾക്ക് സാമ്പത്തിക പരാധീനതയാൽ കുട്ടികളെ സംരക്ഷിക്കൻ കഴിയാതെ വരികയും ചെയ്താൽ ഇത്തരം കുട്ടികളെ സ്വന്തം വീട്ടിലോ ബന്ധു വീട്ടിലോ താമസിപ്പിച്ചു വിദ്യാഭ്യാസം നൽകി മുഖ്യധാരയിലേക്ക് കൊണ്ടു വരുന്നതിനുള്ള പ്രതിമാസ ധനസഹായ പദ്ധതിയാണിത്ത് . നഗര പ്രദേശങ്ങളിൽ 22375 രൂപയും, ഗ്രാമ പ്രദേശങ്ങളിൽ 20000 രൂപയും വരെ വാർഷിക വരുമാനം ഉള്ള കുടുംബങ്ങളിലെ സർക്കാർ എയ്ഡഡ്

‘മുറ്റത്തെമുല്ല’ ലഘു ഗ്രാമീണവായ്പ പദ്ധതിയുമായി കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക്

കാട്ടൂർ : കാട്ടൂർ സർവ്വീസ് സഹകരണ ബാങ്ക് 'മുറ്റത്തെമുല്ല' ലഘു ഗ്രാമീണവായ്പ പദ്ധതിയുടെ പ്രവർത്തനോദ്ഘാടനം കെ.യു. അരുണൻ എം.എൽ.എ നിർവ്വഹിച്ചു. നാട്ടിൽ വളർന്നു വരുന്ന കൊളളപലിശക്കാർ, അന്യ സംസ്ഥാന വട്ടിപ്പലിശക്കാർ, സ്വകാര്യ മൈക്രോ ഫൈനാൻസ് കമ്പനികൾ എന്നിവരുടെ സാമ്പത്തിക ചൂഷണത്തിൽ നിന്നും സാധാരണക്കാരെ പരിരക്ഷിക്കുകയാണ് 'മുറ്റത്തെമുല്ല' പദ്ധതിയിലൂടെ സർക്കാർ ലക്ഷ്യം വയ്ക്കുന്നതെന്ന് എം.എൽ.എ പറഞ്ഞു. കാട്ടൂർ സർവ്വീസ് സഹകരണ ബാങ്കിന് കീഴിലെ 10 കുടുംബശ്രീ യൂണിറ്റുകൾ മുഖേനയാണ് വായ്പ വിതരണം.

വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി ഉജിത സുരേഷിനെ തിരഞ്ഞെടുത്തു

വേളൂക്കര : വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ടായി സിപിഐയിലെ ഉജിത സുരേഷിനെ തിരഞ്ഞെടുത്തു. 8 നെതിരെ 10 വോട്ടുകൾക്കാണ് വിജയിച്ചത്. എൽ.ഡി.എഫിലെ ധാരണപ്രകാരം നിലവിൽ പ്രസിഡണ്ടായിരുന്ന സിപിഎമ്മിലെ ഇന്ദിരാ തിലകൻ രാജിവയ്ക്കുകയും, തുടർന്ന് ഒരു വർഷം സിപിഐക്ക് പ്രസിഡന്റ് സ്ഥാനം നൽകുകയാണ് ഉണ്ടായത്. 18 -ാം  വാർഡ് പ്രതിനിധിയാണ്. പഞ്ചായത്ത് ഭരണസമിതിയിൽ നിലവിൽ എൽഡിഎഫിന് 10 അംഗങ്ങളും യുഡിഎഫിന് 8 അംഗങ്ങളാണുള്ളത്. യുഡിഎഫ് സ്ഥാനാർത്ഥി മേരി ലാസറിനു എട്ട് വോട്ടും എൽഡിഎഫിലെ

ആളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ കർഷകരെ ആദരിച്ചു

കല്ലേറ്റുംകര : പ്രളയം മൂലം മാറ്റിവച്ച കർഷകദിനം ആളൂർ ഗ്രാമപഞ്ചായത്ത് കൃഷിഭവന്‍റെ ആഭിമുഖ്യത്തില്‍ വിപുലമായ പരിപാടികളോടെ സംഘടിപ്പിച്ചു. ചടങ്ങിൽ മികച്ച 33 കർഷകരെ ആദരിക്കലും കാർഷിക സെമിനാറും, സഹകരണ ബാങ്കിന്‍റെ ആഭിമുഖ്യത്തില്‍ സംഘടിപ്പികുന്ന ഹരിതം ആളൂർ പദ്ധതിയുടെ ഉദ്ഘാടനവും നടന്നു. മികച്ച കർഷകരെ എൽ എൽ എ പ്രൊഫ. കെ യു അരുണൻ ആദരിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ഈ കെ കേശവൻകുട്ടി ഹരിതം ആളൂർ പദ്ധതിയുടെ ഉദ്ഘാടനവും നിർവഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ

കേക്ക് വിപണിയിൽ രുചികരമായ ഓഫറുകളുമായി ഇരിങ്ങാലക്കുട റിലയൻസ് ഫ്രഷ് കേക്ക് ഫെസ്റ്റിവൽ

ഇരിങ്ങാലക്കുട : ക്രിസ്മസ്, പുതുവത്സരത്തെ വരവേല്‍ക്കാനായി വിവിധയിനം രുചികരമായ കേക്കുകളുടെ ശേഖരവുമായി ഇരിങ്ങാലക്കുട റിലയൻസ് ഫ്രഷ് കേക്ക് ഫെസ്റ്റിവൽ. വിപണി വിലയേക്കാൾ ആകർഷകമായ ഓഫറുകൾ ഇവിടെ ഉപഭോക്താക്കൾക്കായി നൽകുന്നുണ്ട്. 5% മുതൽ 20% വരെ ബ്രാൻഡഡ് കേക്കുകൾക്ക് വിലക്കുറവും. രണ്ടു കേക്ക് വാങ്ങുമ്പോൾ ഒരു കേക്ക് സൗജന്യവും ഇവിടെ ചില ബ്രാൻഡുകൾക്ക് ലഭ്യമാണ്. പൊതുവിപണിയിൽനിന്നും ലഭിക്കുന്നതിനേക്കാൾ വിലക്കുറവും, നിലവാരമുള്ള ബ്രാൻഡഡ് കേക്കുകൾ ഇവിടെ ലഭിക്കുന്നതിനാൽ ഇരിങ്ങാലക്കുട ടൌൺ ഹാളിന് എതിർവശമുള്ള റിലയൻസ്

പൗരത്വ ബില്ല്, കല്ലേറ്റുംകരയിൽ പ്രതിഷേധ മഹിളാ ജാഥ

കല്ലേറ്റുംകര : അഖിലേന്ത്യ ജനാധിപത്യ മഹിളാ അസ്സോസ്സിയേഷൻ ആളൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭ്യമുഖ്യത്തിൽ കല്ലേറ്റുംകരയിൽ പൗരത്വ ബില്ല് പ്രതിഷേധ മഹിളാ ജാഥ സംഘടിപ്പിച്ചു. പ്രതിഷേധ ജാഥ ആളൂർ പഞ്ചായത്ത് സെന്ററിൽ സമാപിച്ചു. സമാപന പൊതുയോഗം അഖിലേന്ത ജനാധിപത്യ മഹിളാ അസ്സോസ്സിയേഷൻ ജില്ലാ വൈസ് പ്രസിഡന്റ് വത്സല ബാബു ഉദഘാടനം ചെയ്തു. സംഘടന പഞ്ചായത്തു കമ്മി പ്രസിഡന്റ് സ്റ്റെല്ല വിത്സൺ അദ്ധക്ഷയായി. കാതറിൻ പോൾ അഭിവാദ്യം ചെയ്തു സംസാരിച്ചു. അസോസ്സിയേഷൻ പഞ്ചായത്ത്

Top