പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാട്ടൂരില്‍ മേഖല മഹല്ല് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ പ്രതിഷേധ റാലി

കാട്ടൂര്‍ : കേന്ദ്ര സര്‍ക്കാര്‍ നടപ്പിലാക്കിയ പൗരത്വ ഭേദഗതി നിയമത്തിനെതിരെ കാട്ടൂര്‍ മേഖല മഹല്ല് ഏകോപന സമിതിയുടെ ആഭിമുഖ്യത്തില്‍ കാട്ടൂരിൽ പ്രതിഷേധ റാലിയും പൊതുസമ്മേളനവും നടത്തി. പൊതുസമ്മേളനം സാഹിത്യകാരന്‍ അശോകന്‍ ചെരുവില്‍ ഉദ്ഘാടനം ചെയ്തു. വൈകിട്ട് കാട്ടൂര്‍ ജുമാമസ്ജിദില്‍ നിന്നും ആരംഭിച്ച പ്രതിഷേധ റാലി ഹൈസ്കൂള്‍ ജംഗ്ഷന്‍, കാട്ടൂര്‍ മാര്‍ക്കറ്റ് വഴി ബസ്സ് സ്റ്റാന്‍റ് പരിസരത്ത് സമാപിച്ചു. കാട്ടൂര്‍ മേഖലയിലെ മഹല്ല് ഖത്തീബുമാരായ മുഹമ്മദ് റഫീഖ് സഖാഫി കാട്ടൂര്‍, വി.

ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ക്രിസ്തുമസ് ആഘോഷം

ഇരിങ്ങാലക്കുട : ഡോൺ ബോസ്കോ സെൻട്രൽ സ്കൂളിൽ ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചു. വിദ്യാർഥികൾ വിവിധ പരിപാടികൾ അവതരിപ്പിച്ചു. രൂപത ചാൻസലർ ഡോ. നെവിൻ ആട്ടോക്കാരൻ ഉദ്ഘാടനം ചെയ്തു. മാനേജർ ഫാ. മാനുവൽ മേവട അദ്ധ്യക്ഷത വഹിച്ചു. സമ്മേളനത്തിൽ റൈൻ ഹാർഡ് ആസ്ട്രിയ മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പൾ ഫാ. മനു, ഫാ. കുരിയാക്കോസ് ശാസ്താംകാല, ഫാ. ജോയ്സൺ, സിസ്റ്റർ ഓമന, പി.ടി.എ പ്രസിഡന്റ് ടെൽസൺ കോട്ടോളി, കോ.ഓഡിനേറ്റർ നിഷ മോൾ ടീച്ചർ, കാതറിൻ

കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച ഗുണ്ടാത്തലവൻ ഷബിക് അറസ്റ്റിൽ

കല്ലേറ്റുംകര : കോളേജ് വിദ്യാർത്ഥിയെ തട്ടിക്കൊണ്ടുപോയി ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതിയായ വാവ എന്ന ഷബിക് (36) നെ ആളൂർ പോലീസ് അറസ്റ്റ് ചെയ്തു. ഈ വർഷം ജൂലായ് പതിനെട്ടാം തീയതി കോളേജ് വിദ്യാർത്ഥിയായ സഞ്ജയനെ ആളൂർ പള്ളിക്കടുത്തുള്ള വീട്ടിൽ നിന്ന് ബലംപ്രയോഗിച്ച് പിടിച്ചിറക്കി കാറിൽ കയറി തട്ടിക്കൊണ്ടുപോയി മനാട്ടുകുന്ന് ചിറയിൽ വെച്ച് ഇരുമ്പ് വടിയും മാരകായുധങ്ങളും ഉപയോഗിച്ച് ആക്രമിച്ചു കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് കേസ്. കൊലപാതക കേസ്, വധശ്രമക്കേസ്,

അത്യന്തം അപകടാവസ്ഥയിലുള്ള മണിമാളിക കെട്ടിടം പൊളിച്ചുനീക്കാൻ ദേവസ്വത്തിന് നഗരസഭയുടെ നോട്ടീസ്

ഇരിങ്ങാലക്കുട : നഗരസഭ നടത്തിയ പരിശോധനയിൽ കൂടൽമാണിക്യം ദേവസ്വം വക മണിമാളിക കെട്ടിടത്തിന് മേൽക്കൂരകൾ ദ്രവിച്ച് അത്യന്തം അപകടാവസ്ഥയിലാണെന്നും, ഈ കെട്ടിടം സമീപത്തെ വഴി യാത്രക്കാർക്കും വാഹനങ്ങൾക്കും ഭീഷണിയായി നിലനിൽക്കുന്ന സാഹചര്യത്തിൽ തുടർന്ന് ഉപയോഗിക്കുന്നത് നിരോധിച്ചതായും,, എത്രയും പെട്ടെന്ന് പൊളിച്ചുനീക്കി രേഖാമൂലം നഗരസഭയെ അറിയിക്കേണ്ടതാണ് ദേവസ്വത്തിന് നഗരസഭ നോട്ടീസ് നൽകി. നോട്ടീസ് കിട്ടിയ സാഹചര്യത്തിൽ തുടർ നടപടികളുമായി മുന്നോട്ടു പോകുവാൻ ദേവസ്വം തീരുമാനിച്ചതായി അഡ്മിനിസ്ട്രേറ്റർ എ എം സുമ പറഞ്ഞു. ഇതുമായി

മാനദണ്ഡങ്ങള്‍ പാലിക്കാതെയും വൃത്തിഹീനമായ രീതിയിലും നിർമ്മിച്ച കേക്കുകൾ നഗരസഭ ആരോഗ്യവിഭാഗം പിടിച്ചെടുത്തു

ഇരിങ്ങാലക്കുട :ക്രിസ്മസ്, ന്യൂ ഇയര്‍ വിപണി ലക്ഷ്യമിട്ട് തയ്യാറാക്കിയ കേക്ക്, മറ്റ് ബേക്കറി ഉല്‍പ്പന്നങ്ങള്‍ എന്നിവ ഭക്ഷ്യ ഗുണനിലവാര മാനദണ്ഡങ്ങള്‍ പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി നഗരസഭ ആരോഗ്യവകുപ്പിന്‍റെ പരിശോധന. നിർമാണ യൂണിറ്റുകളിൽ നിന്നും വൃത്തിഹീനമായ രീതിയില്‍ ഉണ്ടാക്കിയ കേക്കുകൾ പിടിച്ചെടുത്തു. മാപ്രാണത്തെ സുരു ബേക്കറി നിർമാണ യൂണിറ്റ് , റോയൽ യൂണിറ്റ് എന്നിവടങ്ങളിൽനിന്നും കേക്കുകളും ക്രൈസ്റ്റ് കോളേജിന് സമീപത്തെ KL 45 റെസ്റ്റോറന്റിൽനിന്നും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു. ബേക്കറികൾ, കേക്ക് ഉത്പാദനകേന്ദ്രങ്ങൾ,

Top