കോൺഗ്രസ് ഇരിങ്ങാലക്കുടയിൽ പൗരത്വ ഭേദഗതി ബില്ല് കത്തിച്ച് പ്രതിഷേധിച്ചു

ഇരിങ്ങാലക്കുട : പൗരത്വ ഭേദഗതി ബിൽ പിൻവലിക്കണമെന്നാവശ്യപ്പെട്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ബിൽ കത്തിച്ചു കൊണ്ട് പ്രതിഷേധിച്ചു. മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിൽ മുനിസിപ്പൽ ചെയർപേഴ്‌സൺ നിമ്മ്യ ഷിജു, ഡിസിസി സെക്രട്ടറി സോണിയ ഗിരി, ബ്ലോക്ക് കോൺഗ്രസ്സ് പ്രസിഡണ്ട് ടിവി ചാർളി, ജസ്റ്റിൻ ജോൺ, ജോസ് മാമ്പിള്ളി, വിജയൻ എളയേടത്ത്, കെ കെ ചന്ദ്രൻ, എൻ ജെ ജോയ്, അഡ്വ.

ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് തൃശ്ശൂർ ജില്ലാ സമ്മേളനം ഇരിങ്ങാലക്കുടയിൽ വെള്ളിയാഴ്ച

ഇരിങ്ങാലക്കുട : ഇന്ത്യൻ അസോസിയേഷൻ ഓഫ് ലോയേഴ്സ് തൃശ്ശൂർ ജില്ലാ സമ്മേളനം ഡിസംബർ 20 വെള്ളിയാഴ്ച ഇരിങ്ങാലക്കുട എസ്.എസ് ഹാളിൽ (അഡ്വ. ഭവദാസൻ നഗർ) നടക്കും. വൈകീട്ട് നാലുമണിക്ക് നടക്കുന്ന പൊതുസമ്മേളനം സി.പി.ഐ. ജില്ലാ സെക്രട്ടറി കെ കെ വത്സരാജ് ഉദ്ഘാടനം നിർവഹിക്കും. ജസ്റ്റിസ് കെമാൽപാഷ, അഡ്വ. എ ജയശങ്കർ, അഡ്വ. സി.ബി സ്വാമിനാഥൻ തുടങ്ങിയവർ പ്രസംഗിക്കും.

കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര പ്രതിനിധി സഭ സമ്മേളനം 21ന് കല്ലേറ്റുംകര പാക്‌സിൽ

ഇരിങ്ങാലക്കുട : വരാൻ പോകുന്ന ത്രിതലപഞ്ചായത്ത് തിരഞ്ഞെടുപ്പിലേക്ക് സമുദായാംഗങ്ങളെ പ്രാപ്തരാക്കുന്നതിന് ഉതകുന്ന കർമ്മ പരിപാടികളും രാഷ്ട്രീയ നിലപാടുകളും ഉൾപ്പെടെ സഭയുമായി ബന്ധപ്പെട്ട സമകാലിക വിഷയങ്ങൾ ചർച്ചചെയ്യപ്പെടുന്ന കത്തോലിക്ക കോൺഗ്രസ് കേന്ദ്ര പ്രതിനിധി സഭ സമ്മേളനം കല്ലേറ്റുംകര പാക്‌സിൽ 21 ശനിയാഴ്ച രാവിലെ 10 മുതൽ 4 മണി വരെ സംഘടിപ്പിക്കുന്നു. കാർഷിക മേഖലയുടെ സമഗ്ര പുരോഗതി ലക്ഷ്യം വെച്ച് കത്തോലിക്കാ കോൺഗ്രസിന്‍റെ അഭിമുഖ്യത്തിൽ വിഭാവനം ചെയ്ത നടപ്പാക്കിവരുന്ന പ്രോഗ്രസീവ് മലബാർ

Top