അമേരിക്കന്‍ ചിത്രമായ ‘ദ പീനട്ട് ബട്ടര്‍ ഫാല്‍ക്കണ്‍’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : നിരൂപകശ്രദ്ധയും വാണിജ്യവിജയവും നേടിയ 2019ലെ അമേരിക്കന്‍ ചിത്രമായ 'ദ പീനട്ട് ബട്ടര്‍ ഫാല്‍ക്കണ്‍' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 20 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6:30 ന് സ്‌ക്രീന്‍ ചെയ്യുന്നു. റിട്ടയര്‍മെന്‍റ്   ഹോമില്‍ നിന്ന് രക്ഷപ്പെടുന്ന ബുദ്ധിമാന്ദ്യമുള്ള ഇരുപത്തിരണ്ടുകാരന്‍ സാക്കിന്‍റെ അനുഭവങ്ങളിലൂടെയാണ് ചിത്രം സഞ്ചരിക്കുന്നത്. പ്രൊഫഷണല്‍ ആയ ഗുസ്തിക്കാരനാവുകയെന്ന മോഹമാണ് സാക്കിനുള്ളത്. ചിത്രത്തിന്‍റെ സമയം 97 മിനിറ്റ്.

കൗതുകമുണർത്തി കിളിക്കൂട് ആകൃതിയിലുള്ള വലിയ മരച്ചീനി

പട്ടേപ്പാടം : താഷ്ക്കന്‍റ്  ലൈബ്രറിയുടെ നേതൃത്വത്തിലുള്ള ചെഞ്ചീര കാർഷിക ക്ലബ്ബ് നടത്തുന്ന പ്രതിവാര ജൈവ പച്ചക്കറി ചന്തയിൽ വിൽപനെക്കെത്തിയ കിളിക്കൂട് ആകൃതിയിലുള്ള വലിയ മരച്ചീനി കൗതുകമായി. ആറ്റക്കിളിക്കൂട് രൂപത്തിലുള്ള ഈ മരച്ചീനിക്ക് 11 കിലോ തൂക്കമുണ്ട്. കർഷകനും ജൈവകൃഷി പ്രചാരകനുമായ ഒലുക്കൂർ അപ്പുവിന്‍റെ  കൃഷിയിടത്തിലാണ് ഈ അപൂർവ്വ വലിപ്പമുള്ള മരച്ചീനി വിളഞ്ഞത്. അപ്പു ഇതിനു മുമ്പ് പടുകൂറ്റൻ പടവലം വഴുതന തുടങ്ങിയ ഉൽപ്പന്നങ്ങളും ജൈവ ചന്തയിൽ വിൽപ്പനയ്ക്കെത്തിച്ചിട്ടുണ്ട്.

കോണത്തുകുന്ന് ഗവ. യുപി സ്‌ക്കൂളിന് ഒരു കോടി രൂപയുടെ സർക്കാർ പുരസ്‌ക്കാരം

കോണത്തുകുന്ന് : കോണത്തുകുന്ന് ഗവ. യുപി സ്‌ക്കൂളിന് സംസ്ഥാന സർക്കാരിന്‍റെ  പ്രത്യേക പുരസ്‌കാരം ലഭിച്ചു. ഒരു കോടി രൂപയാണ് പുരസ്‌കാരത്തുക. അഞ്ഞൂറിൽ കൂടുതൽ വിദ്യാർത്ഥികൾ പഠിക്കുന്ന വിദ്യാലയങ്ങൾക്ക് ലഭിക്കുന്ന പുരസ്‌കാരമാണിത്. കോണത്തുകുന്നിൽ സ്‌കൂളിൽ എണ്ണൂറ് വിദ്യാർത്ഥികളാണ് പഠിക്കുന്നത്. ജില്ലയിലെ സ്‌ക്കൂളുകൾ ഹൈടെക്ക് ആക്കുന്നതിന്റെ ഭാഗമായി എംഎൽഎ ഫണ്ടിൽ നിന്നും രണ്ടര കോടിയും അനുവദിച്ചിട്ടുണ്ട്. പുരസ്‌ക്കാരത്തുകയും ചേർത്ത് മൂന്നര കോടിയാകും സ്‌കൂളിന് കിട്ടുക. സ്‌കൂളിലെ പഴയ കെട്ടിടങ്ങൾ പൊളിച്ച് മൂന്ന് നിലകളിലായി ആധുനിക

കാർഷിക കൂട്ടായ്മകൾ നാടിന് അഭിവ്യദ്ധി നൽകും – എം.എൽ.എ അരുണൻ മാസ്റ്റർ

പട്ടേപാടം : കാർഷിക പ്രവൃത്തികൾ നാടിന് അഭിവൃദ്ധി ഉണ്ടാകുന്നതോടൊപ്പം കാർഷിക കൂട്ടായ്മകൾ ജാതി മത രാഷ്ട്രീയ ചിന്തകൾക്കതീതമായ സമൂഹത്തെ സൃഷ്ടിക്കുമെന്നും പ്രൊഫ. കെ.യു. അരുണൻ മാസ്റ്റർ എം.എൽ.എ. വേളൂക്കര ഗ്രാമപഞ്ചായത്ത് പട്ടേപാടം പാടശേഖരത്തിൽ ഈ വർഷത്തെ മുണ്ടകൻ നെൽക്കൃഷിയുടെ കൊയ്ത്തുത്സവം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് കെ. എസ്.രാധകൃഷ്ണൻ അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഇൻചാർജ് കെ.ടി. പീറ്റർ, മുൻ പ്രസിഡണ്ട് ഇന്ദിരാ തിലകൻ,

സൗജന്യ ക്യാൻസർ രോഗ നിർണ്ണയ ക്യാമ്പ് 22 ന്

കരൂപ്പടന്ന : കരൂപ്പടന്ന പള്ളിനട പൗരസമിതിയും അൽബദർ ഹജ്ജ് ഗ്രൂപ്പും സംയുക്തമായി 22 ഞായറാഴ്ച രാവിലെ 9 മുതൽ ഉച്ചയ്ക്ക് 1 മണി വരെ കരൂപ്പടന്ന മൻസിലുൽ ഹുദാ മദ്രസ കോംപ്ലക്സിൽ എറണാകുളം ക്യാൻകെയർ ക്യാൻസർ സൊസൈറ്റിയുടെ നേതൃത്വത്തിൽ സൗജന്യ കാൻസർ രോഗ നിർണയ ക്യാമ്പ് സംഘടിപ്പിക്കുന്നു. വിദഗ്ധരായ ഡോക്ടർമാരും സാങ്കേതിക വിദഗ്ധരും പങ്കെടുക്കുന്ന ഈ ക്യാമ്പിൽ പങ്കെടുക്കുവാൻ 9447695623 8129696468 994600954 എന്നി നമ്പറിൽ ബന്ധപ്പെടുക. ഇതിനുപുറമേ ഫെയ്സ്

പൗരത്വ ഭേദഗതി ബില്ലിനെതിരെ കരൂപ്പടന്നയിൽ പ്രതിഷേധ ജ്വാല തീർത്തു

കരൂപ്പടന്ന : പൗരത്വ ഭേദഗതി ബില്ലിനെതിരെ വെള്ളാങ്ങല്ലൂര്‍ മണ്ഡലം യൂത്ത് കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ കരൂപ്പടന്ന പള്ളിനടയിൽ പ്രകടനവും പ്രതിഷേധ ജ്വാലയും തീർത്തു. വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് അയൂബ് കരൂപ്പടന്ന ഉദ്ഘാടനം ചെയ്തു .യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡണ്ട് എ.എ. മുസമ്മിൽ അദ്ധ്യക്ഷനായി. ധര്‍മ്മജന്‍ വില്ലാടത്ത് മുഖ്യ പ്രഭാഷണം നടത്തി. നിധിന്‍ ജയസിംഗ്, സല്‍മാന്‍, കബീര്‍ കാരുമാത്ര, റിയാസ് നെടുങ്ങാണം, റിയാസ് റസാക്ക് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Top