ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കാനുള്ള നീക്കം ദുരുദ്ദേശപരം – കേരള യുവജനപക്ഷം

ഇരിങ്ങാലക്കുട : ചര്‍ച്ച് ആക്റ്റ് നടപ്പിലാക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്‍റെ നീക്കം ദുരുദ്ദേശപരമാണെന്ന് കേരള യുവജനപക്ഷം സംസ്ഥാന പ്രസിഡന്‍റ് അഡ്വ. ഷൈജോ ഹസ്സന്‍ പറഞ്ഞു. യുവജനപക്ഷം ഇരിങ്ങാലക്കുട നിയോജകമണ്ഡലം കമ്മിറ്റിയോഗം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരള ചര്‍ച്ച് പ്രോപ്പര്‍ട്ടീസ് ആന്‍റ് ഇന്‍സ്റ്റിറ്റ്യൂഷന്‍സ് ബില്‍ എന്ന പേരില്‍ കേരള നിയമ പരിഷ്ക്കരണ കമ്മീഷന്‍ പുറത്തിറക്കിയ ഈ പുതിയ ബില്‍ ക്രൈസ്തവ സഭകള്‍ക്ക നേരെയുള്ള വെല്ലുവിളിയാണ്. അപക്വവും അശാസ്ത്രീയവുമായ നിര്‍ദ്ദേശങ്ങളുമായി ക്രിസ്തീയ സഭയെ

കരട് വോട്ടർപട്ടിക പ്രസിദ്ധീകരിച്ചു; ആക്ഷേപങ്ങൾ ജനുവരി 15 വരെ ഉന്നയിക്കാം

അറിയിപ്പ് : 2020 ജനുവരി ഒന്ന് യോഗ്യത തീയതിയായി വോട്ടർപട്ടിക പുതുക്കുന്നതിന്‍റെ   ഭാഗമായി കരട് വോട്ടർ പട്ടിക പ്രസിദ്ധീകരിച്ചു. ജനുവരി 15 വരെ പൊതുജനങ്ങൾക്ക് വോട്ടർപട്ടിക സംബന്ധിച്ച ആക്ഷേപങ്ങളും തടസ്സങ്ങളും ഉന്നയിക്കാമെന്ന് മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ അറിയിച്ചു. കരട് വോട്ടർപട്ടിക താലൂക്ക്/വില്ലേജ് ഓഫീസുകളിൽ പരിശോധനയ്ക്ക് ലഭ്യമാണ്. കൂടാതെ മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസറുടെ വെബ്സൈറ്റിലും കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്റെ https://electoralsearch.in പോർട്ടലിലും കരട് വോട്ടർപട്ടിക പരിശോധിക്കാം. പുതുതായി പേര് ചേർക്കുന്നതിനോ

സബ്‌സിഡി നിരക്കിൽ കാർഷികയന്ത്രങ്ങൾ- ബോധവത്ക്കരണവും രജിസ്‌ട്രേഷനും 19ന്

അറിയിപ്പ് : കൃഷി വകുപ്പ് നടപ്പിലാക്കുന്ന സ്മാം (സബ് മിഷൻ അഗ്രികൾച്ചറൽ മെക്കനൈസേഷൻ) പദ്ധതി പ്രകാരം 40 മുതൽ 90 ശതമാനം വരെ സബ്‌സിഡിയോടെ കാർഷികയന്ത്രങ്ങൾ വാങ്ങുന്നതിന് കർഷകർക്കും കർഷക സംഘങ്ങൾക്കും അവസരമൊരുക്കുന്നു. ഇതിന്‍റെ ബോധവത്ക്കരണ ക്ലാസ്സും ഓൺലൈൻ രജിസ്‌ട്രേഷൻ ക്യാമ്പും ഡിസംബർ 19 രാവിലെ 10 മുതൽ വൈകീട്ട് നാല് വരെ മണ്ണുത്തി സംസ്ഥാന വിത്തുൽപാദന കേന്ദ്രത്തിൽ നടക്കും. രജിസ്‌ട്രേഷനായി പാസ്‌പോർട്ട് സൈസ് ഫോട്ടോ, ബാങ്ക് പാസ്ബുക്ക്, ആധാർ

വ്യാജ ചാരായം വാറ്റ് – പ്രതിക്ക് 5 വർഷം തടവും, ഒരു ലക്ഷം രൂപ പിഴയും

ഇരിങ്ങാലക്കുട : വ്യാജ ചാരായം വാറ്റിയ പ്രതിക്ക് അഞ്ചുവർഷം തടവിനും ഒരു ലക്ഷം രൂപ പിഴ ഒടുക്കാനും ഇരിങ്ങാലക്കുട അഡീഷണൽ അസിസ്റ്റന്റ് സെഷൻസ് ജഡ്ജ് ജോമോൻ ജോൺ ശിക്ഷിച്ചു. പിഴ അടയ്ക്കാത്ത പക്ഷം ഒരു വർഷം കൂടി തടവ് ശിക്ഷ അനുഭവിക്കണം. കോടശ്ശേരി മേട്ടിപാടത്ത് 2014 ൽ, ചാരായം വറ്റിയ കേസിൽ പ്രതിയായ വട്ടേക്കാട് ജയേഷ് (33) നീയാണ് ശിക്ഷിചത്. ഇരിങ്ങാലക്കുട എക്സൈസ് ഇൻസ്പെക്ടർ ബി എൽ ഷിബുവിന്‍റെ നേതൃത്വത്തിലുള്ള സംഘമാണ്

സി.പി.ഐ നേതാവും മുൻ കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന വിജയഘോഷ് അന്തരിച്ചു

കാറളം : പ്രമുഖ സി.പി.ഐ നേതാവും മുൻ കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റുമായിരുന്ന പുഴേക്കടവിൽ കുമാരൻ മകൻ വിജയഘോഷ് (67) അന്തരിച്ചു. ചൊവാഴ്ച ഉച്ചക്ക് കാറളം ആലുംപറമ്പിലെ വീട്ടിൽ കുഴഞ്ഞു വീണായിരുന്നു അന്ത്യം. കാറളം സർവീസ് സഹകരണ ബാങ്കിൽ ഡയറക്ടർ ആയിരുന്നു . ഭാര്യ ബേബി, മകൾ ആതിര, മരുമകൻ സുനിൽ. സംസ്കാരം ബുധനാഴ്ച 10 മണിക്ക് വീട്ടുവളപ്പിൽ. എം.എൽ.എ മാരായ ഇടി ടൈസൻ മാസ്റ്റർ,വി ആർ സുനിൽകുമാർ, സിപിഐ ജില്ലാ സെക്രട്ടറി

ഹർത്താൽ സഹകരണം തേടി അജ്ഞാതരുടെ നോട്ടീസ് വിതരണം, കടകൾ തുറന്നിട്ടില്ല. ഇരിങ്ങാലക്കുടയിൽ സ്കൂളുകൾ, സർക്കാർ ഓഫീസുകൾ, ബാങ്കുകൾ പ്രവർത്തിക്കുന്നു, ബസ്സുകൾ നിരത്തിലിറങ്ങിയില്ല

ഇരിങ്ങാലക്കുട : ഹർത്താൽ പ്രഖ്യാപിച്ചിട്ടുണ്ടെങ്കിലും സ്കൂൾ പരീക്ഷകൾക്കു മാറ്റമില്ലാത്തതിനാൽ ഇരിങ്ങാലക്കുടയിലെയും പരിസരപ്രദേശങ്ങളിലെയും സ്കൂളുകൾ എല്ലാം പ്രവർത്തിക്കുന്നുണ്ട്. സിവിൽ സ്റ്റേഷനിലെ എല്ലാ സർക്കാർ ഓഫീസുകളും, ബാങ്കുകളും പോസ്റ്റോഫീസും പ്രവർത്തിക്കുന്നുണ്ട്. എന്നാൽ ഹർത്താൽ തലേന്ന് വൈകീട്ട് ചില അജ്ഞാതർ വ്യാപാര സ്ഥാപനങ്ങളിൽ നേരിട്ട് ചെന്ന് ഇന്നത്തെ ഹർത്താലിൽ സഹകരിക്കണമെന്ന നോട്ടീസ് നൽകിയതിനെ തുടർന്ന് ഭൂരിപക്ഷം കടകളും രാവിലെ തുറന്നിട്ടില്ല. നോട്ടീസുമായി ഇവർ തിങ്കളാഴ്ച വൈക്കിയിട്ട് 6 മണിക്കാണ് എത്തിയതെന്നും ഇന്ന് രാവിലെ കടകൾ തുറക്കാനായി

Top