അനശ്വരഗാനങ്ങൾ കോർത്തിണക്കിയ ഗാനസന്ധ്യ അവിസ്മരണീയമായി

ഇരിങ്ങാലക്കുട : സംഗീത പ്രേമികളുടെ മനംകുളിർപ്പിച്ച് ചലചിത്ര ഗാന ആസ്വാദകരുടെ കൂട്ടായ്മയായ പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ ഇരിങ്ങാലക്കുടയിൽ അനശ്വരഗാനങ്ങൾ കോർത്തിണക്കി മീര ആര്‍ മേനോനും സംഘവും അവതരിപ്പിച്ച ഗാനസന്ധ്യ അവിസ്മരണീയമായി. ഇതിന്‍റെ മുന്നോടിയായി എസ്.എസ് ഹാളില്‍ നടന്ന ഇരിങ്ങാലക്കുടയിലേയും പരിസരത്തേയും യുവ ഗായികാ ഗായകന്മാരുടെ സംഗീത വിരുന്നും പ്രേക്ഷകരുടെ കയ്യടിനേടി

കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെ പൊറത്തിശ്ശേരിയിൽ കോൺഗ്രസ് ധർണ്ണ

പൊറത്തിശ്ശേരി : രാജ്യത്ത് സ്ത്രീകൾക്കും കുട്ടികൾക്കും എതിരെ നടക്കുന്ന അക്രമങ്ങൾക്കെതിരെയും, പൗരത്വ ബില്ലിനെതിരെയും, കേന്ദ്ര സംസ്ഥാന സർക്കാരുകളുടെ ജനദ്രോഹ നയങ്ങൾക്കെതിരെയും ഇന്ത്യൻ നാഷണൽ കോൺഗ്രസ്സ് പൊറത്തിശ്ശേരി മണ്ഡലം കമ്മിറ്റി പ്രതിക്ഷേധ ധർണ്ണ നടത്തി. ഡി.സി.സി ജനറൽ സെക്രട്ടറി ആന്റോ പെരുമ്പുള്ളി ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് ബൈജു കുറ്റിക്കാടൻ അദ്ധ്യക്ഷത വഹിച്ചു. കെ.എസ്.യു ജില്ല വൈസ് പ്രസിഡന്റ് നിഖിൽ ജോൺ മുഖ്യാതിഥിയായിരുന്നു. ഇരിങ്ങാലക്കുട നഗരസഭ വൈസ് ചെയർമാൻ രാജേശ്വരി ശിവരാമൻ നായർ,

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ്, ക്രാഷ് കോഴ്സ് ആരംഭിക്കുന്നു

ഇരിങ്ങാലക്കുട : സിവിൽ സർവീസ് പരിശീലന രംഗത്ത് 11 വർഷത്തെ  അനുഭവസമ്പത്തുള്ള ഇരിങ്ങാലക്കുടയിലെ വിവേകാനന്ദ ഐ.എ.എസ് അക്കാദമിയിൽ കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസ് ക്രാഷ് കോഴ്സ് ആരംഭിക്കുന്നു. രണ്ടര മാസം ദൈർഘ്യമുള്ള കോഴ്സ് തിങ്കൾ മുതൽ വെള്ളിയാഴ്ച വരെ ദിവസവും രാവിലെ 10 മുതൽ 3 മണി വരെയാണ്. യു.പി.എസ്.സി, സിവിൽ സർവീസ് 2020 പ്രിലിംസ്‌ ക്രാഷ് കോഴ്സ് ജനുവരി ഒന്നിനും ആരംഭിക്കും. ഐ.എ.എസ് ഫൗണ്ടേഷൻ കോഴ്സ് എല്ലാ ഞായറാഴ്ചയും മൂന്നു മണിക്കൂർ വീതം

കൂട്ടായ്മയിൽ വിളഞ്ഞത് പൊൻകതിർ

പട്ടേപാടം : വർഷങ്ങളായി കൃഷി ചെയ്യാൻ ആളില്ലാതെ കിടന്ന വേളൂക്കര പഞ്ചായത്തിലെ പട്ടേപാടം പാടശേഖരത്തിൽ 20 ഏക്കറിലധികം സ്ഥലത്ത് ഈ വർഷം നെൽകൃഷി ചെയ്തിടത്ത് വിളഞ്ഞത് പൊൻകതിർ. പാടശേഖര സമിതിയുടെയും വേളൂക്കര കൃഷിഭവന്റെയും നേതൃത്വത്തിൽ പല ഘട്ടങ്ങളിലായി കൃഷി സ്ഥലത്തിന്റ ഉടമകളേയും കൃഷി ചെയാൻ താല്പര്യമുള്ള കർഷകരേയും വിളിച്ചു കൂട്ടി യോഗം ചേർന്നതിന്റെ ഭാഗമായാണ് പട്ടേപാടം പാടശേഖരത്തിൽ ഇത്രയും കുടുതൽ സ്ഥലത്ത് നെൽക്കൃഷി ചെയ്യാൻ സാധിച്ചത്. കാലാവസ്ഥാ വ്യതിയാനം മൂലം

സാഗരമായി വിശ്വാസ പരിശീലകര്‍ : ക്രേദോ – 2019 വ്യത്യസ്തമായി

കല്ലേറ്റുംകര : ഇരിങ്ങാലക്കുട രൂപതയിലെ 137 ഇടവകകളില്‍ നിന്നുള്ള 4000 ത്തില്‍ പരം വിശ്വാസ പരിശീലകര്‍ സഹൃദയ കോളജ് ഓഫ് അഡ്വാന്‍സ്ഡ് സ്റ്റഡീസില്‍ സംഗമിച്ചപ്പോള്‍ 'ക്രേദോ - 2019' വ്യത്യസ്ത അനുഭവമായി. ദൈവവിളി പ്രോത്സാഹന വര്‍ഷത്തില്‍ ഗുരുദര്‍ശനം ജീവിതവിളികളില്‍ എന്ന ആപ്തവാക്യവുമായി നടന്ന സംഗമം സംഘാടക മികവുകൊണ്ടും പങ്കാളിത്തം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധ നേടി. ഇരിങ്ങാലക്കുട രൂപത മതബോധന കേന്ദ്രത്തിന്‍റെ നേതൃത്വത്തില്‍ നടത്തിയ രണ്ടാമത് സംഗമമാണ് 'ക്രേദോ -

‘ഷഹലയുടെ മരണപരിസരത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും’ – ഗ്രാമിക വായനാമൂല പ്രതിമാസ ചർച്ച സംഘടിപ്പിച്ചു

കുഴിക്കാട്ടുശ്ശേരി : ഗ്രാമിക വായനാമൂല പ്രതിമാസ ചർച്ചാ വേദിയുടെ ആഭിമുഖ്യത്തിൽ 'ഷഹലയുടെ മരണപരിസരത്തിൽ അദ്ധ്യാപകരും വിദ്യാർത്ഥികളും' എന്ന വിഷയത്തിൽ പ്രഭാഷണവും ചർച്ചയും സംഘടിപ്പിച്ചു. എക്സൈസ് പ്രിവന്റീവ് ഓഫീസറും കവിയുമായ അനീഷ് ഹാറൂൺ റഷീദ് പ്രഭാഷണം നടത്തി. തുമ്പൂർ ലോഹിതാക്ഷൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. തുടർന്ന് നടന്ന സജീവമായ ചർച്ചയിൽ കെ.പി. ഹരിദാസ് മാസ്റ്റർ, പി.യു. വിത്സൻ മാസ്റ്റർ, നദിയ റഹ്മാൻ, ജിജോ ടോമി, ഇ. കൃഷ്ണാനന്ദൻ, ജോയ് ജോസഫ് ആച്ചാണ്ടി, മനോജ്

കർമ്മ പരിപാടികളുടെ രൂപരേഖയും നൂറ്റൊന്നംഗസഭ കലണ്ടറും പ്രകാശനം ചെയ്തു

കാരുകുളങ്ങര : നൂറ്റൊന്നംഗസഭ വരുന്ന വർഷം വിവിധ മേഖലകളിൽ സമൂഹത്തിൽ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കർമ്മ പരിപാടികളുടെ രൂപരേഖയും സഭാ കലണ്ടറിന്‍റെ പ്രകാശനവും അസി. സെഷൻസ് ജഡ്ജ് ജോമോൻ ജോൺ നിർവഹിച്ചു. യോഗത്തിൽ സഭാ ചെയർമാൻ ഡോ. ഇ.പി. ജനാർദ്ദനൻ അദ്ധ്യക്ഷത വഹിച്ചു. ഇതു പ്രകാരം പാർശ്വവൽക്കരിക്കെപ്പെട്ടവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാനുള്ള പദ്ധതികൾ സഭ ആവിഷ്ക്കരിച്ചു നടപ്പിലാക്കും. ജനറൽ കൺവീനർ എം. സനൽ കുമാർ പദ്ധതി വിശദീകരണ രേഖ അവതരിപ്പിച്ചു. പി. രവിശങ്കർ,

Top