ആനയെ എഴുന്നള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക് വിലക്ക് ഏർപ്പെടുത്തില്ല: വനം വന്യജീവി വകുപ്പ് മന്ത്രി

ആനയെ എഴുന്നെള്ളിച്ചുള്ള ക്ഷേത്ര ആചാരങ്ങൾക്ക് വിലക്ക് ഏർപ്പെടുത്തില്ലെന്ന് വനം വന്യ ജീവി വകുപ്പ് മന്ത്രി അഡ്വ. കെ രാജു. ആനകളെ എഴുന്നള്ളിപ്പിന് ഉപയോഗിക്കാൻ ക്ഷേത്ര ഭാരവാഹികൾ ആണ് രജിസ്റ്റർ ചെയ്യേണ്ടതെന്നും നിശ്ചയിച്ചിട്ടുള്ള അവസാന തീയതിക്കുള്ളിൽ അതിനുള്ള നടപടികൾ പൂർത്തീകരിക്കാത്തതിനാൽ രജിസ്‌ട്രേഷന് സഹായകമായ നിലപാട് എടുക്കുമെന്നും മന്ത്രി പറഞ്ഞു. തൃശൂരിൽ ആനയുടമാ സംഘം സംസ്ഥാന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. എല്ലാ ജില്ലകളിലും ജില്ലാ കളക്ടർ അധ്യക്ഷനായ മോണിറ്ററിങ് സമിതി രൂപീകരിക്കും.

കത്തിഡ്രൽ കെ.സി.വൈ.എമ്മിന്‍റെ ആഭിമുഖ്യത്തിൽ കേശദാനം മഹാദാനം, 125 ഓളം പേർ മുടി ദാനം ചെയ്തു

ഇരിങ്ങാലക്കുട : കത്തിഡ്രൽ കെ.സി.വൈ.എമ്മിന്‍റെ ആഭിമുഖ്യത്തിൽ കേശദാനം മഹാദാനം എന്ന പരിപാടി സിനിമാ താരം സാജു നവോദയ (പാഷാണം ഷാജി) ഉദ്ഘാടനം ചെയ്തു. കത്തീഡ്രൽ വികാരി ഡോ. ആൻറു ആലപ്പാടൻ അദ്ധ്യക്ഷത വഹിച്ച സമ്മേളനത്തിൽ ഇരിങ്ങാലക്കുട പോലിസ് സ്റ്റേഷൻ സിനിയർ സി.പി ഒ അപർണ്ണ ലവകുമാറിനെ ആദരിച്ചു. കെ.സി വൈ.എം വർക്കിങ്ങ് ഡയറക്ടർ ഫാ. ഫെബിൻ കൊടിയൻ, പാസ്റ്ററൽ കൗൺസിൽ സെക്രട്ടറി ടെൽസൺ കോട്ടോളി, കെ.സി വൈ എം പ്രസിഡന്റ്

പാര്‍ട്ട് ടൈം ഡാന്‍സ് ടീച്ചറുടെ താത്കാലിക ഒഴിവ്

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യ നീതി വകുപ്പിനു കീഴില്‍ കല്ലേറ്റുംകരയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിറ്റേഷന്‍ (എന്‍.ഐ.പി.എം.ആര്‍) എന്ന സ്ഥാപനത്തിലെ കേരള സാമൂഹ്യ സുരക്ഷാ മിഷന്‍റെ പ്രോജക്റ്റായ റീജ്യണല്‍ ഓട്ടിസം റിഹാബിലിറ്റേഷന്‍ ആന്‍റ് റിസര്‍ച്ച് സെന്‍ററിലേക്ക് ഒരു പാര്‍ട്ട് ടൈം ഡാന്‍സ് ടീച്ചറുടെ താത്കാലിക ഒഴിവു്. യോഗ്യത നൃത്തത്തില്‍ അംഗീകൃത സര്‍വ്വകലാശാലാ ബിരുദം / ഡിപ്ലോമ. താല്‍പര്യമുളളവര്‍ വിദ്യാഭ്യാസ യോഗ്യത, പ്രവര്‍ത്തി പരിചയം എന്നിവയടങ്ങിയ ബയോഡാറ്റാ സഹിതമുളള അപേക്ഷ 2019 ഡിസംബര്‍ 23 -ാം തിയതി ഉച്ചയ്ക്കുശേഷം

കേന്ദ്ര നയങ്ങൾക്കെതിരെ എ.ഐ.വൈ.എഫ് യുവജന സായാഹ്ന ധർണ്ണ നടത്തി

കാട്ടൂർ : ബി.എസ്.എൻ.എൽ ഉൾപ്പെടെയുള്ള പൊതുമേഖല സ്ഥാപനങ്ങളെ വിറ്റഴിച്ച് സ്വകാര്യ ടെലികോം കമ്പനികളെ സഹായിക്കന്നതിനെതിരെയും, പൗരത്വ ഭേദഗതി ബില്ലിനെതിരെയും എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ കാട്ടൂരിൽ എ.ഐ.വൈ.എഫ് യുവജന സായാഹ്ന ധർണ്ണ നടത്തി. എ.ഐ.വൈ.എഫ് ജില്ലാ സെക്രട്ടറി രാഗേഷ് കണിയാംപറമ്പിൽ സായാഹ്ന ധർണ്ണ ഉദ്ഘാടനം ചെയ്തു. ടി.കെ രമേഷ് അദ്ധ്യക്ഷത വഹിച്ചു. എ.ഐ.വൈ.എഫ് സംസ്ഥാന കമ്മിറ്റി അംഗം കെ സി ബിജു അഭിവാദ്യം ചെയ്തു സംസാരിച്ചു. മണ്ഡലം പ്രസിഡണ്ട്

കെ.എസ്.ആർ.ടി.സി തൊഴിലാളികളുടെ ഏകദിന നിരാഹാര സത്യാഗ്രഹം ആൽത്തറയ്ക്കൽ

ഇരിങ്ങാലക്കുട : കെ.എസ്.ആര്‍.ടി.സിയിലെ തൊഴിലാളി ദ്രോഹ നടപടികള്‍ക്കെതിരെ ടി.ഡി.എഫിന്‍റെ നേതൃത്വത്തില്‍ സെക്രട്ടറിയേറ്റിന് മുന്നില്‍ നടന്നുവരുന്ന അനിശ്ചിതകാല സത്യഗ്രഹ സമരത്തിന് പിന്തുണയര്‍പ്പിച്ച് ടി.ഡി.എഫ് ഇരിങ്ങാലക്കുട യൂണിറ്റിന്‍റെ ആഭിമുഖ്യത്തിൽ ശനിയാഴ്ച 9 മണി മുതൽ വൈകീട്ട് 5 മണി വരെ ആൽത്തറയ്ക്കൽ ഏകദിന നിരാഹാര സത്യാഗ്രഹം തുടരുന്നു. കെ.പി.സി.സി ജനറൽ സെക്രട്ടറി എം.പി ജാക്സൺ നിരാഹാര സത്യാഗ്രഹം ഉദ്ഘാടനം നിർവഹിച്ചു. ചടങ്ങിൽ സോമൻ മുത്രത്തിക്കർ, എം എസ് അനിൽകുമാർ, ടി.വി ചാർളി,

Top