സേവാഭാരതി മുരിയാട് പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു

മുരിയാട് : മുരിയാട് കേന്ദ്രമായി സേവാഭാരതിയുടെ പഞ്ചായത്ത് കമ്മിറ്റി രൂപീകരിച്ചു. രൂപീകരണ യോഗത്തിൽ രാഷ്ട്രീയ സ്വയംസേവക സംഘം വിഭാഗ് സഹസർസംഘചാലക് അച്യുതൻ മാസ്റ്റർ അധ്യക്ഷത വഹിച്ചു. പുതിയ കമ്മിറ്റിയുടെ ഭാരവാഹികളായി കെ എൻ സത്യൻ പ്രസിഡന്റ്, ടി എസ് സുധീഷ് സെക്രട്ടറി, നിതിൻ വി ട്രഷറർ, മഞ്ജു കുമാർ, അനൂപ് എ എൻ. വൈസ് പ്രസിഡന്റ്. സതീശൻ മാസ്റ്റർ നന്ദനൻ കെ അസിസ്റ്റന്റ് സെക്രട്ടറി എന്നിവരെ തെരെഞ്ഞെടുത്തു. യോഗത്തിൽ സേവാഭാരതി

പാലിയേക്കര ടോൾപ്ലാസ ഫാസ്റ്റ് ടാഗ്: നിലവിലുളള സ്ഥിതി തുടരുമെന്ന് ജില്ലാ കളക്ടർ

പാലിയേക്കര ടോൾപ്ലാസയിൽ ഡിസംബർ 15 മുതൽ ഫാസ്റ്റ് ടാഗ് സമ്പ്രദായം നിർബന്ധമാക്കുന്ന സാഹചര്യത്തിൽ പകരം സംവിധാനമൊരുക്കുന്നതു വരെ തൽസ്ഥിതി തുടരുമെന്ന് തൃശൂർ ജില്ലാ കളക്ടർ എസ് ഷാനവാസ്. ഫാസ്റ്റ് ടാഗിലേക്ക് പൂർണ്ണമായും മാറുന്നതുവരെ നിലവിലുള്ള രീതിപ്രകാരം വാഹനങ്ങൾക്ക് കടന്നുപോകാം. പത്ത് കിലോമീറ്റർ ചുറ്റളളവിൽ താമസിക്കുന്ന പ്രാദേശവാസികൾക്ക് സൗജന്യ പാസ് സൗകര്യം നിലനിർത്തണമെന്നും ദേശീയപാതാ അതോറിറ്റിയോട് കളക്ടർ ആവശ്യപ്പെട്ടു. ഇക്കാര്യത്തിൽ ഒരാഴ്ചക്കകം സർക്കാരുമായി ബന്ധപ്പെട്ട് ആലോചനായോഗം ചേരും. ടോൾ പ്ലാസ ഫാസ്റ്റ്

പുതിയ ജി.എസ്.ടി സംവിധാനത്തെക്കുറിച്ച് സംസ്ഥാനതല സെമിനാർ സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : വരുന്ന സാമ്പത്തിക വർഷം മുതൽ നടപ്പാക്കുന്ന പുതിയ ജി.എസ്.ടി സംവിധാനത്തെക്കുറിച്ച് സംസ്ഥാനതല സെമിനാർ കേരള ടാക്സ് പ്രാക്ടീഷണർസ് അസോസിയേഷൻ ഇരിങ്ങാലക്കുട യൂണിറ്റും, കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റും സംയുക്തമായി ഇരിങ്ങാലക്കുട വ്യാപാരഭവൻ കോൺഫറൻസ് ഹാളിൽ സംഘടിപ്പിച്ചു. കേരള സോൾവെന്റ് എക്സ്ട്രാഷൻസ് ലിമിറ്റഡ് കമ്പനി സെക്രട്ടറി ആർ ശങ്കരനാരായണൻ സെമിനാർ ഉദ്ഘാടനം ചെയ്തു. കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് പ്രസിഡന്റ്

കൊട്ടിലാക്കൽ വളപ്പിൽ നടന്നുവന്നിരുന്ന തിരുവാതിര മഹോത്സവ ആഘോഷം ഇനിമുതൽ കൂടൽമാണിക്യം ദേവസ്വത്തിന്‍റെ മേൽനോട്ടത്തിൽ നടത്തും

ഇരിങ്ങാലക്കുട : ശ്രീ കൂടൽമാണിക്യം കൊട്ടിലാക്കൽ വളപ്പിൽ തിരുവാതിരനാളിൽ പതിവായി നടന്നു വരുന്ന തിരുവാതിര മഹോത്സവ ആഘോഷം ജനുവരി 9 ന് സന്ധ്യക്ക് 6:30 ന് ഈ വർഷം മുതൽ ആദ്യമായി ദേവസ്വത്തിന്‍റെ  മേൽനോട്ടത്തിൽ സംഘടിപ്പിക്കും. ഭക്തജനങ്ങളുടെ താൽപര്യം മാനിച്ചു തിരുവാതിര നോയമ്പിനനുസരിച്ച ഭക്ഷണം, കളിക്കാർക്കും കൂടെ എത്തുന്നവർക്കും നൽകാനുള്ള ക്രമീകരണം നടത്തിയിട്ടുണ്ട്. ഭഗവൽ സന്നിധിയിൽ പാതിരാപ്പൂവ് ചൂടി പിരിഞ്ഞു പോവാൻ പാകത്തിനു തയ്യാർ ആക്കിയിട്ടുള്ള ഈ ആഘോഷവേളയിൽ പങ്കാളികളാവാൻ

പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പ് സംഗീത പരിപാടി ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : ചലചിത്ര ഗാന ആസ്വാദകരുടെ കൂട്ടായ്മയായ പ്രതാപ് സിംഗ് മ്യൂസിക് ലവേഴ്സ് ഗ്രൂപ്പിന്‍റെ ആഭിമുഖ്യത്തില്‍ 15-ാം തിയതി ഞായറാഴ്ച എസ്.എസ് ഹാളില്‍ വൈകിട്ട് 5 മണിക്ക് ഇരിങ്ങാലക്കുടയിലേയും പരിസരത്തേയും യുവ ഗായികാ ഗായകന്മാരുടെ സംഗീത വിരുന്നോടെ ഗാന സന്ധ്യ അരങ്ങേറും. തുടര്‍ന്ന് മീര ആര്‍ മേനോനും സംഘവും അവതരിപ്പിക്കുന്ന ചലചിത്ര ഗാന സന്ധ്യയും ഉണ്ടാകും. ഇതിന്‍റെ മുന്നോടിയായി കൂട്ടായ്മയുടെ പ്രവര്‍ത്തനങ്ങള്‍ക്ക് മാര്‍ഗരേഖയുണ്ടാക്കുന്നതിനും ഗ്രൂപ്പ് വിപുലീകരിക്കുന്നതിനുമായി വൈകിട്ട് നാലു മണിക്കു ഹാളില്‍

പൗരത്വ നിയമ ഭേദഗതി ബിൽ പിൻവലിക്കുക : സിപിഐ (എം) ഇരിങ്ങാലക്കുടയിൽ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : പൗരത്വ നിയമ ഭേദഗതി ബിൽ പിൻവലിക്കുക എന്നാവശ്യപ്പെട്ട് സിപിഐ (എം) ഇരിങ്ങാലക്കുട ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നഗരത്തിൽ പ്രതിഷേധ പ്രകടനം നടന്നു. ഠാണാവില്‍ നിന്ന് ആരംഭിച്ച പ്രതിഷേധ പ്രകടനം നഗരം ചുറ്റി ആൽതറക്കൽ അവസാനിച്ചു. സിപിഐ (എം) ഇരിങ്ങാലക്കുട ഏരിയ സെക്രട്ടറി കെ സി പ്രേമരാജൻ പ്രതിഷേധ പ്രകടനത്തിന് നേതൃത്വം നൽകി.

Top