സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു

അറിയിപ്പ് : കേരള ഓട്ടോറിക്ഷ തൊഴിലാളി ക്ഷേമ പദ്ധതിയിൽ അഞ്ച് വർഷത്തിൽ കുറയാതെ അംഗത്വമുളള തൊഴിലാളികളുടെ ഹൈസ്‌കൂളിൽ പഠിക്കുന്ന കുട്ടികളിൽ നിന്നും ഈ അദ്ധ്യയന വർഷത്തേക്ക് സ്‌കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സർക്കാർ, എയ്ഡഡ്, സെൻട്രൽ സ്‌കൂളുകളിൽ 8, 9, 10 ക്ലാസ്സുകളിൽ പഠിച്ച് യോഗ്യത പരീക്ഷ 50 ശതമാനം കുറയാതെ മാർക്ക് നേടിയവർക്കാണ് സ്‌കോളർഷിപ്പിന് അർഹത. പൂരിപ്പിച്ച അപേക്ഷ ഡിസംബർ 24 നകം ജില്ലാ ഓഫീസിൽ സമർപ്പിക്കണം. അപേക്ഷ എന്ന

പൗരത്വ ബില്‍ : കോണത്തുകുന്നിൽ പ്രകടനവും, പ്രതിഷേധ സദസ്സും

കോണത്തുക്കുന്ന് : കേന്ദ്ര സര്‍ക്കാരിന്‍റെ പൗരത്വ ബില്‍ പിന്‍വലിക്കുക, മതേതരത്വം, ജനാധിപത്യം എന്നിവ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് വെള്ളാങ്ങല്ലൂര്‍ മണ്ഡലം കോണ്‍ഗ്രസ്സ് കമ്മറ്റിയുടെ ആഭിമുഖ്യത്തില്‍ കോണത്തുകുന്നിൽ പ്രകടനവും, പ്രതിഷേധ സദസ്സും നടത്തി. ബ്ലോക്ക് കോണ്‍ഗ്രസ്സ് വെെസ് പ്രസിഡണ്ട് ഇ.വി. സജീവ് ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷത വഹിച്ചു. കമാല്‍ കാട്ടകത്ത്, ധര്‍മ്മജന്‍ വില്ലാടത്ത്, എ.ചന്ദ്രന്‍, അനില്‍ മുല്ലശ്ശേരി, സി.കെ. റാഫി, വി. രാംദാസ്, മുസമ്മില്‍, എ.ആര്‍.

കൂടൽമാണിക്യം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന്‍റെ മുൻവശം ഇൻറ്റർലോക്ക് കട്ടകൾ വിരിച്ചു സമർപ്പിച്ചു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന്‍റെ മുൻവശം ഇൻറ്റർലോക്ക് കട്ടകൾ വിരിച്ചതിന്‍റെ സമർപ്പണം നടന്നു . ഇരിങ്ങാലക്കുടയിലെ ഇൻസൈഡ് ഔട്ട്സൈഡ് ഹോം ഗാലറി ഉടമ തോട്ടപ്പിള്ളി വേണുഗോപാല മേനോനാണ് പണികൾ പൂർത്തിയാക്കി ദേവസ്വത്തിന് സമർപ്പിച്ചത്. കൊട്ടിലാക്കൽ ഗണപതി ക്ഷേത്രത്തിന് മുന്നിൽ നടന്ന ചടങ്ങ് പ്രൊഫ. കെ യു അരുണൻ എം.എൽ.എ, നാട മുറിച്ച് ഉദ്ഘാടനം നിർവഹിച്ചു. ദേവസ്വം ചെയർമാൻ യു പ്രദീപ് മേനോൻ അദ്ധ്യക്ഷത  വഹിച്ചു. നഗരസഭ ചെയർപേഴ്‌സൺ നിമ്യ

ദേശിയ ജൂനിയര്‍ ബാസ്കറ്റ് ബോള്‍ : ജേതാക്കളായ കേരള ടീമിൽ, സെന്‍റ്  ജോസഫ്സ് കോളേജിലെ വിദ്യാര്‍ത്ഥിനികൾ

ഇരിങ്ങാലക്കുട : ബീഹാറില്‍ വച്ച് നടന്ന ദേശിയ ജൂനിയര്‍ ബാസ്കറ്റ് ബോള്‍ ചാമ്പ്യന്‍ഷിപ്പില്‍ ജേതാക്കളായ കേരള ടീമിലെ അംഗങ്ങളായ നന്ദന.കെ.എം, ആന്‍ മരിയ ജോണി, ഇരുവരും ഇരിങ്ങാലക്കുട സെന്‍റ്  ജോസഫ്സ് കോളേജിലെ വിദ്യാര്‍ത്ഥിനികളാണ്.

ഗാന്ധി സ്മൃതിയും കുടുംബയോഗവും സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : മൻമോഹൻ സിങ്ങിന്‍റെ ഭരണകാലത്ത് ആദ്യമായി രണ്ടക്കത്തിലെത്തിയ ദേശീയ വളർച്ചാ നിരക്ക് നാലര ശതമാനത്തിലേക്ക് കൂപ്പുകുത്തിയതാണ് ബി.ജെ.പി. സർക്കാരിന്‍റെ കഴിഞ്ഞ അഞ്ചര വർഷത്തെ ഭരണ നേട്ടമെന്ന് കെ.പി.സി.സി.ജനറൽ സെക്രട്ടറി എം. പി. ജാക്സൺ. കോൺഗ്രസ്സ് 93-o ബൂത്ത് കമ്മിറ്റി സംഘടിപ്പിച്ച ഗാന്ധി സ്മൃതിയും കുടുംബയോഗവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. എല്ലാ രംഗത്തും വെല്ലുവിളികൾ നേരിടുന്ന വലിയ പ്രതിസന്ധിയിലേക്കാണ് രാജ്യത്തെ ബി .ജെ.പി.സർക്കാർ നയിക്കുന്നത് എന്ന അദ്ദേഹം പറഞ്ഞു. ബൂത്ത്

‘എ ബില്യന്‍ കളര്‍ സ്‌റ്റോറി’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : ലോസ് എഞ്ചലസ്, ലണ്ടന്‍ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ ചലച്ചിത്ര മേളകളില്‍ പ്രദര്‍ശിപ്പിച്ച, പത്മകുമാര്‍ നരസിംഹമൂര്‍ത്തി സംവിധാനം ചെയ്ത 'എ ബില്യന്‍ കളര്‍ സ്‌റ്റോറി' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബര്‍ 13 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓര്‍മ്മ ഹാളില്‍ വൈകീട്ട് 6:30ന് സ്‌ക്രീന്‍ ചെയ്യുന്നു. വ്യത്യസ്ത മതങ്ങളില്‍ നിന്നുള്ളവരും ചലച്ചിത്ര പ്രവര്‍ത്തകരുമായ ഇമ്രാനിന്‍റെയും പാര്‍വതിയുടെയും മകനും പതിനൊന്ന് വയസ്സുകാരനുമായ ഹരി അസീസിന്‍റെ വീക്ഷണത്തിലൂടെ സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന അസഹിഷ്ണുതയുടെ ചിത്രങ്ങളാണ്

ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുടയിൽ പ്രതിഷേധ ജ്വാല തീർത്തു

ഇരിങ്ങാലക്കുട : കേന്ദ്ര സർക്കാർ നടപ്പിലാക്കിയ ദേശീയ പൗരത്വ ഭേദഗതി ബില്ലിനെതിരെ എ.ഐ.വൈ.എഫ് ഇരിങ്ങാലക്കുടയിൽ പൗരത്വ ഭേദഗതി ബിൽ കത്തിച്ചുകൊണ്ട് പ്രതിഷേധ ജ്വാല സംഘടിച്ചു. പ്രതിഷേധയോഗം സി.പി.ഐ അസി. സെക്രട്ടറിയും ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ടുമായ എൻ.കെ ഉദയപ്രകാശ് ഉദ്ഘാടനം ചെയ്തു. പി.എസ് കൃഷ്ണകുമാർ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന കമ്മറ്റി അംഗം കെ.സി ബിജു, ജില്ലാ എക്സിക്യൂട്ടീവ് അംഗം എ എസ് ബിനോയ് എന്നിവർ സംസാരിച്ചു. പി.ആർ അരുൺ, ശ്യാം

ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് എംപ്ലോയ്മെന്‍റ്  സർവീസ് പ്രവർത്തനം ആരംഭിച്ചു, ഓൺലൈൻ സൗകര്യവും ലഭ്യം

ഇരിങ്ങാലക്കുട : തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്‍റെ കുടുംബശ്രീ അംഗങ്ങള്‍ - വനിതസ്വാശ്രയ സംഘങ്ങള്‍ എന്നിവരെ ഉള്‍പ്പെടുത്തി ആരംഭിച്ച കേരളത്തിലെ ഏറ്റവും വലിയ വനിത തൊഴില്‍ സംരംഭമായ ഷീ സ്മാര്‍ട്ട് ഓഫീസിനു കീഴിലുള്ള മൂന്നാമത്തെ സംരംഭമായ ജനറൽ എംപ്ലോയ്മെന്‍റ്  സര്‍വ്വീസ് ഓഫീസ് ഇരിങ്ങാലക്കുടയിൽ പ്രവർത്തനം ആരംഭിച്ചു. അഭ്യസ്ത വിദ്യരായ തൊഴിലില്ലാത്തവര്‍, മറ്റു തൊഴിലാളികള്‍ എന്നിങ്ങനെ നാനാ വിധത്തിലുള്ള ജോലി അന്വേഷകര്‍ക്കും, ജോലിക്ക് ആളെ ആവശ്യമുള്ളവര്‍ക്കും സംഘത്തിലെ

Top