നൂറ്റാണ്ടിന്‍റെ ചരിത്രമുറങ്ങുന്ന ‘കച്ചേരിവളപ്പ് ലെ കഫേ’ ഇനി രുചിയുടെ പെരുമയിൽ അറിയപ്പെടാൻ ഒരുങ്ങുന്നു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്ര വസ്തുതകളും രുചികരമായ ഭക്ഷണവും ഒരേ മേൽക്കൂരക്ക് കീഴിൽ അണിനിരത്തുകയും മുഖം നോക്കിയിരുന്നു സംവദിക്കാനുള്ള ക്രീയേറ്റീവ് ഇടങ്ങൾ ഒരുക്കിയും നൂറ്റാണ്ടിന്‍റെ ചരിത്രമുറങ്ങുന്ന 'കച്ചേരിവളപ്പ് ലെ കഫേ' ഇനി രുചിയുടെ പെരുമയിൽ അറിയപ്പെടാൻ ഒരുങ്ങുന്നു. 'ഇരിങ്ങാലക്കുടയിലെ ആദ്യത്തെ ആർട്ട്‌ കഫേ'എന്ന ഈ ലക്ഷ്യത്തിലേക്കുള്ള ഈ സംരംഭത്തിന് പുറകിൽ ഐ.ടി ബിരുദധാരിയായ ആദർശ് രവിന്ദ്രനെന്ന യുവാവാണ്. കൂടൽമാണിക്യം കച്ചേരി വളപ്പിൽ 1800 കളുടെ മദ്ധ്യത്തിൽ കൊച്ചി രാജ്യത്തിലെ രണ്ടാമത്തെ

പൗരത്വബിൽ കത്തിച്ച് ഡി.വൈ.എഫ്.ഐയുടെ പ്രതിഷേധം

ഇരിങ്ങാലക്കുട : 'രാജ്യത്തെ വെട്ടിമുറിക്കാൻ അനുവദിക്കില്ല. പൗരത്വബിൽ പിൻവലിക്കുക' എന്നീ മുദ്രാവാക്യങ്ങൾ ഉയർത്തിപ്പിടിച്ച് ഡി.വൈ.എഫ്.ഐ ഇരിങ്ങാലക്കുട ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധ പ്രകടനവും പൗരത്വബിൽ കത്തിക്കലും സംഘടിപ്പിച്ചു. ഡി.വൈ.എഫ്.ഐ തൃശ്ശൂർ ജില്ലാ കമ്മിറ്റിയംഗം വി.എ. അനീഷ് പൗരത്വബിൽ കത്തിച്ചുകൊണ്ട് പ്രതിഷേധം ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് പ്രസിഡന്റ് പി.കെ. മനു മോഹനൻ അധ്യക്ഷത വഹിച്ച യോഗത്തിൽ ബ്ലോക്ക് ട്രഷറർ ഐ.വി. സജിത്ത് സ്വാഗതവും ടി.വി. വിജീഷ് നന്ദിയും പറഞ്ഞു എസ്.എഫ്.ഐ ജില്ലാ

സെന്‍റ്  ജോസഫ് സസ്യശാസ്ത്ര വിഭാഗത്തിന്‍റെ നേതൃത്വത്തിൽ അന്തർദേശീയ സെമിനാർ

ഇരിങ്ങാലക്കുട : സെന്‍റ്  ജോസഫ് കോളജിലെ ബോട്ടണി വിഭാഗവും കേരള ഫോറസ്റ്റ് ഡിപ്പാർട്ട്മെൻറ്റും സംയുക്തമായി "പ്രോസ്പെക്ടസ് ഓഫ് ബയോസയൻസ് ഇൻഡസ്ട്രി" എന്ന പേരിലുള്ള ദേശീയ സെമിനാറിന് തുടക്കം കുറിച്ചു. ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര ഉദ്ഘാടനം നിർവഹിച്ചു. കോളേജ് പ്രിൻസിപ്പാള്‍ ഡോ. സി. ഇസബെല്‍ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. തൃശ്ശൂർ അസി. കൺസർവേറ്റർ ഓഫ് ഫോറസ്റ്റ് പ്രഭു പി എം, ഐ.ക്യു.എ.സി വിഭാഗം കോര്‍ഡിനേറ്റര്‍

‘ന്യായവിലയിൽ’ വഴിയോര ഉള്ളികച്ചവടം, ഒന്നര കിലോ 100 രൂപക്ക്

ഇരിങ്ങാലക്കുട : ഉള്ളിയുടെയും സവാളയുടെയും കടകളിലെ വിലനിലവാരം 150 രൂപ മുതൽ 170 രൂപയിലെത്തിനിൽക്കുമ്പോൾ ഒന്നര കിലോക്ക് 100 രൂപ നിരക്കിൽ ഇരിങ്ങാലക്കുടയിൽ വഴിയോര ഉള്ളികച്ചവടം പൊടിപൊടിക്കുന്നു. പഴനിയിൽ നിന്നും എത്തിക്കുന്ന 'സാമ്പാർ ഉള്ളിയാണ്' ഈ തമിഴ് ദമ്പതികൾ സ്വന്തം വാഹനത്തിൽ ഇരിങ്ങാലക്കുട മേഖലയിൽ റോഡരികിൽ പാർക്ക് ചെയ്ത കച്ചവടം നടത്തുന്നത്. ചെറിയ ടെമ്പോയിൽ ഉള്ളി ചാക്കുകെട്ടുകൾ കണ്ടതോടെ വഴിയാത്രക്കാരായ സ്ത്രീകളടക്കം ഏവരും വിലചോദിച്ചെത്തുകയും, വില 'ന്യായാണെന്ന്' കണ്ടതോടെ കിറ്റുകൾ

റോട്ടോവൈറസ് വാക്സിൻ ഇനിമുതൽ സൗജന്യമായി സർക്കാർ ആശുപത്രിയിലും

ആനന്ദപുരം : സ്വകാര്യ ആശുപത്രികളിൽ 900 രൂപ വരെ ചാർജ് ചെയ്തിരുന്ന നവജാത ശിശുക്കളിലുണ്ടാകുന്ന വയറിളക്കം തടയുന്ന 2.5 മില്ലി വാക്സിൻ റോട്ടോവൈറസ്‌ വാക്സിൻ ഇനിമുതൽ തികച്ചും സൗജന്യമായി ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്തിന് കീഴിലെ ആനന്ദപുരം സി.എച്ച്.സിയിൽ ലഭ്യം. ബ്ലോക്ക് തല റോട്ടോവൈറസ് വാക്സിനേഷൻ ഉദ്ഘാടനം ബ്ലോക്ക് വൈസ് പ്രസിഡന്റ് നളിനി ബാലകൃഷ്ണൻ നിർവ്വഹിച്ചു. വാക്സിനേഷൻ സ്വകാര്യ ആശുപത്രിയിൽ മാത്രമേ ഇതുവരെ ഉണ്ടായിരുന്നുള്ളൂ. വയറിളക്ക രോഗകാരണമായ റോട്ടോവൈറസ് കുട്ടികൾക്ക് മാരകമാകാറുണ്ട്

ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ- മഹാദേവ ക്ഷേത്രത്തിലെ തിരുവുത്സവ പൊതുയോഗം 13ന്

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ദേവസ്വം കിഴേടമായ ഉളിയന്നൂർ ശ്രീ മാടത്തിലപ്പൻ- മഹാദേവ ക്ഷേത്രത്തിൽ 2020 ജനുവരി 28നു കൊടികയറി ഫെബ്രുവരി 6 ന് ആറോട്ടുകൂടി അവസാനിക്കുന്ന തിരുവുത്സവവുമായി ബന്ധപ്പെട്ട് ഭക്തജനങ്ങളുടെ  പൊതുയോഗം 13 വെള്ളിയാഴ്ച 3 മണിക്ക് ഉളിയന്നൂർ ക്ഷേത്രാങ്കണത്തിൽ വച്ച് നടത്തുന്നു. എല്ലാ ഭക്തജനങ്ങളും യോഗത്തിൽ പങ്കെടുക്കണമെന്ന് ദേവസ്വം അഡ്മിനിസ്ട്രേറ്റർ അഭ്യർത്ഥിച്ചു.

Top