കുടിവെള്ള പ്രശ്നത്തിന് പരിഹാരം : കല്ലേറ്റുംകരയിലെ ജല സംഭരണി പുനർ നിർമ്മാണത്തിനായി എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ

കല്ലേറ്റുംകര : ആളൂർ ഗ്രാമപഞ്ചായത്ത് രണ്ടാം വാർഡ് കല്ലേറ്റുംകര പള്ളിപ്പറമ്പിലെ ജലസംഭരണി പുനർനിർമ്മാണത്തിനായി പ്രൊഫ കെ യു അരുണൻ മാസ്റ്റർ എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 30 ലക്ഷം രൂപ അനുവദിച്ചു. പഞ്ഞപ്പിള്ളി, വല്ലക്കുന്ന്, കല്ലേറ്റുംകര, വടക്കുംമുറി പ്രദേശങ്ങളാണ് പള്ളിപ്പറമ്പ് ജല സംഭരണിയെ കുടിവെള്ളത്തിനായി ആശ്രയിക്കുന്നത്. കല്ലേറ്റുംകരയിലെ പള്ളിപ്പറമ്പിലെ മൂന്ന് സെന്റ് സ്ഥലത്ത് നിലവിലുള്ള സംഭരണിക്ക് പകരം പുതിയത് നിർമ്മിക്കും. പഞ്ചായത്തിലെ ഒന്ന്, രണ്ട്, മൂന്ന്, ഇരുപത്തി മൂന്ന്

കൂടൽമാണിക്യം കുട്ടംകുളം വൃത്തിയാക്കൽ വൈകുന്നതിനാൽ കാടുകയറുന്നു

ഇരിങ്ങാലക്കുട : കൂടൽമാണിക്യം ക്ഷേത്രത്തിന് മുൻവശമുള്ള ജലസ്രോതസ്സുകൂടിയായ കുട്ടംകുളം യഥാസമയങ്ങളിൽ ദേവസ്വം വൃത്തിയാകാത്തതുമൂലം ജലം മലിനമാകുകയും അതിർത്തികൾ കാടുപിടിച്ച് നശിക്കുകയും ചെയ്യുന്നു. ക്ഷേത്രത്തിന് മുൻവശം ഉള്ള കുളത്തിലെ കുളിക്കടവിന്‍റെ സമീപത്തെ കൽപ്പടവുകൾ ദേവസ്വം സിമന്‍റ്  തേച്ചു സംരക്ഷിച്ചിരുന്നു. എന്നാൽ കുളത്തിന്‍റെ മറുവശം പൂർണ്ണമായും നാശോന്മുഖമായ അവസ്ഥയിലാണ്. കുട്ടംകുളം മതിലും അപകടാവസ്ഥയിലാണ്. സാധാരണ ക്ഷേത്രോത്സവത്തോടനുബന്ധിച്ച് മാത്രമേ കുട്ടംകുളം വർഷത്തിൽ വൃത്തിയാക്കാറുള്ളു. കുളത്തിന് കിഴക്കുഭാഗത്തുള്ള പോകുന്ന ചെറു റോഡ് ഒരുവശം ഇടിഞ്ഞു വീണിരുന്നു.

പാമ്പുകടിയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് നടത്തി

മാപ്രാണം : സേവാഭാരതി ഇരിങ്ങാലക്കുട മെഡിസെല്ലിന്‍റെ ആഭിമുഖ്യത്തിൽ മാപ്രാണം വിദ്യാനികേതൻ സ്കൂളിൽ പാമ്പുകടിയും പ്രഥമ ശുശ്രൂഷയും എന്ന വിഷയത്തിൽ ബോധവൽക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. വിരമിച്ച നഴ്സിംഗ് സൂപ്രെൻഡ് തിലോത്തമ സുകുമാരൻ നായർ നയിച്ച ക്ലാസ്സിന് മെഡിസെൽ പ്രവർത്തകരായ വി കെ സുരേഷ്, വി മോഹൻദാസ്, പി കെ ഭാസ്കരൻ കെ വി നകുലൻ, ജയന്തി രാഘവൻ, ഹെഡ്മിസ്ട്രസ് സ്മിത സുമിൻ എന്നിവർ നേതൃത്വം നൽകി.

പോക്സോ കോടതി ഇരിങ്ങാലക്കുടയിൽ അനുവദിക്കണം- ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ്

ഇരിങ്ങാലക്കുട : ജില്ലയിൽ കെട്ടി കിടക്കുന്ന പോക്സോ കേസുകൾ തീർപ്പാക്കുന്നതിനായി ഇരിങ്ങാലക്കുടയിൽ കൂടുതലായി ഒരു പോക്സോ കോടതി കൂടി അനുവദിക്കണമെന്ന് ഇന്ത്യൻ അസ്സോസിയേഷൻ ഓഫ് ലോയേഴ്സ് ഇരിങ്ങാലക്കുട യുണിറ്റ് സമ്മേളനം ആവശ്യപ്പെട്ടു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരായ ലൈംഗിക ആക്രമണ കേസുകൾ വ്യാപകമാകുന്ന സാഹചര്യത്തിൽ അത്തരം കേസുകൾ അടിയന്തിരമായി തീർപ്പ് കൽപ്പിക്കാൻ ആവശ്യമായ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി തൃശൂർ ജില്ലയിൽ കൂടുതലായി പോക്സോ കോടതികൾ അനുവദിക്കുമ്പോൾ ഇരിങ്ങാലക്കുട കേന്ദ്രീകരിച്ച് പോക്സോ കോടതി

എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍ വിവാഹപൂര്‍വ്വ കൗണ്‍സിലിങ്ങ് കോഴ്‌സ് 28, 29 തിയതികളിൽ

ഇരിങ്ങാലക്കുട : എസ്.എന്‍.ഡി.പി. യോഗം മുകുന്ദപുരം യൂണിയന്‍റെ നേത്യത്വത്തിൽ ഡിസംബർ 28, 29 തിയതികളിലായി യൂണിയന്‍ ഹാളില്‍ വെച്ച് വിവാഹപൂര്‍വ്വ കൗണ്ടിലിങ്ങ് കോഴസ് സംഘടിപ്പിക്കുന്നു. കൗണ്‍സിലിങ്ങ് രംഗത്ത് പരിശീലനം സിദ്ധിച്ച വിദഗ്ധരായ പ്രൊഫസര്‍മാര്‍, ഡോക്ടര്‍മാര്‍, മനശാസ്ത്രജ്ഞന്മാര്‍, തുടങ്ങിയവരാണ് ക്ലാസ്സുകള്‍ കൈകാര്യം ചെയ്യുന്നത്. കാലത്ത് 9 മുതല്‍ വൈകിട്ട് 5 വരെയായിരിക്കും ക്ലാസ്സുകള്‍. പങ്കെടുക്കുവാന്‍ ആഗ്രഹിക്കുന്നവര്‍ 0480-2820953, 938835000 എന്നി നമ്പറുകളില്‍ ബന്ധപ്പെടേണ്ടതാണെന് യൂണിയന്‍ സെക്രട്ടറി കെ.കെ. ചന്ദ്രന്‍ അറിയിച്ചു.

കൃഷിഭവനിൽ ഗ്രാഫ്റ് പ്ലാവ്, കോകോ തൈകൾ എന്നിവ വിതരണത്തിന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട കൃഷിഭവനിൽ സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷൻ പദ്ധതി പ്രകാരം ഗ്രാഫ്റ് പ്ലാവ്, കോകോ തൈകൾ എന്നിവ വിതരണത്തിന് എത്തിയിട്ടുണ്ട്. ഇവ ആവശ്യമുള്ള കർഷർ എസ്.എച്ച്.എം അപേക്ഷ, നികുതി രസീത്, ബാങ്ക് പാസ്സ് ബുക്ക്‌ പകർപ്പ് സഹിതം എത്രയെയും പെട്ടന്ന് കൃഷി ഭവൻ എത്തി ചേരണം എന്ന് കൃഷി ഓഫീസർ അറിയിച്ചു.

Top