അയ്യങ്കാവ് മൈതാനത്തിന്‍റെ പെരുമാറ്റാനുള്ള നീക്കത്തിന് പുറകിൽ അധിനിവേശ ശക്തികളും, സാംസ്‌കാരിക വിരുദ്ധരായ രാഷ്ട്രിയക്കാരുമെന്ന് ആക്ഷേപം

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുടയുടെ ചരിത്രവുമായി ബന്ധപ്പെട്ടുകിടക്കുന്ന അയ്യങ്കാവ് മൈതാനത്തിന്‍റെ പേര് 'മുനിസിപ്പൽ മൈതാനം' എന്നാക്കിമാറ്റുവാനുള്ള അണിയറ നീക്കങ്ങൾക്ക് പുറകിൽ അധിനിവേശ ശക്തികളും, സാംസ്‌കാരിക വിരുദ്ധരായ രാഷ്ട്രിയക്കാരുമെന്ന് ആക്ഷേപം ഉയരുന്നു. അയ്യങ്കാവ് മൈതാനം എന്ന് രേഖകളിലുള്ള സ്ഥലത്തിന് 2010 ന് ശേഷമാണ് നഗരസഭയുൾപ്പടെ 'ചിലർ' 'മുനിസിപ്പൽ മൈതാനം' എന്ന് നോട്ടീസുകളിലും സർക്കുലറുകളും മാറ്റിയെഴുതുവാൻ തുടങ്ങിയത്. തുടക്കകാലത്ത് പല സാംസ്‌കാരിക സംഘടനകളും ഇതിനെതിരെ പ്രസ്താവന ഇറക്കിയെങ്കിലും ഇടതുപക്ഷ ചായ്‌വുള്ള ഈ സംഘടനകൾ പിനീട്

തളിയക്കോണം പടവിൽ കൃഷി ഇറക്കുവാനുള്ള സൗകര്യം യഥാസമയം ഒരുക്കുന്നതിൽ അധികൃതർ അനാസ്ഥ കാണിക്കുന്നതായി പരാതി

തളിയക്കോണം : ചെമ്മണ്ട പുളിയംപാടം കർഷക സംഘത്തിലെ തളിയക്കോണം പടവിൽ കൃഷി ഇറക്കുന്നതിനു മുന്നോടിയായി ചെയ്തുതീർക്കാനുള്ള ഒരുക്കങ്ങൾ ഇതുവരെ തുടങ്ങിയിട്ടില്ലെന്ന് ആക്ഷേപം . കേടായി കിടക്കുന്ന മോട്ടോർ പമ്പുകൾ പ്രവർത്തനക്ഷമമാകാൻ ഇതുവരെ നടപടികൾ കൈകൊണ്ടിട്ടില്ലെന്നും, തോടുകൾ വൃത്തിയാക്കുന്നത്തിന് തൊഴിലുറപ്പ് തൊഴിലാളികളെ നിയോഗിക്കാത്ത ബന്ധപ്പെട്ട കൗൺസിലർമാർ ഒത്തുകളി നടത്തുന്നു എന്നുമാണ് പരാതി. ഇത്തവണ 130 ദിവസം വിളവെടുപ്പിനു വേണ്ടിവരുന്ന ഉമ വിത്താണ് കൃഷി ചെയ്യുന്നത് . അധികൃതരുടെ അനാസ്ഥ തുടർന്നാൽ വർഷക്കാലമാവുമ്പോഴേക്കാണ്

കൊയ്ത്തുത്സവം നടത്തി

പട്ടേപ്പാടം : നാടൻ ഇനമായ കുറവ നെൽകൃഷി ചെയ്തിരുന്നതിന്‍റെ കൊയ്ത്തുത്സവം കേരള കർഷക സംഘം പൂന്തോപ്പ് യൂണിറ്റിന്‍റെ  ആഭിമുഖ്യത്തിൽ പട്ടേപ്പാടം പാടശേഖരത്തിൽപ്പെട്ട പുല്ലേപാടത്ത് നടത്തി. കേരള കർഷക സംഘം ജില്ലാ സെക്രട്ടറി ഡേവിസ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. സെക്രട്ടറി എൻ.കെ. അരവിന്ദാക്ഷൻ മാസ്റ്റർ അദ്ധ്യക്ഷത വഹിച്ചു. ഇരിങ്ങാലക്കുട ഏരിയ പ്രസിഡന്റ്‌ ടി.എസ്. സജീവൻമാസ്റ്റർ, പട്ടേപ്പാടം ബാങ്ക് പ്രസിഡന്റ്‌ ആർ.കെ. ജയരാജ്‌, വാർഡ് മെമ്പർ ടി.എസ്. സുരേഷ്, വേളൂക്കര അസിസ്റ്റന്റ് കൃഷി

എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ – യു.എ.ഇ.യുടെ വാർഷിക സമ്മേളനം അബുദാബിയിൽ നടന്നു

അബുദാബി : എടതിരിഞ്ഞി വെൽഫെയർ അസ്സോസിയേഷൻ - യു.എ.ഇ. (EWA-UAE ) യുടെ കുടുംബസംഗമവും വാർഷിക സമ്മേളനവും അബുദാബി കെ എഫ് സി പാർക്കിൽ  എടതിരിഞ്ഞി പ്രവാസികളുടെ സാന്നിധ്യത്തിൽ നടന്നു. ഇ.ഡബ്ലിയു.എ - യു.എ.ഇ പ്രസിഡന്‍റ്  റിതേഷ് കണ്ടെങ്കാട്ടിലിന്‍റെ  അദ്ധ്യക്ഷത വഹിച്ചു, സെക്രട്ടറി ബൈജു ഞാറ്റുവേറ്റി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ജോയന്‍റ്  സെക്രട്ടറി ആയി റിതേഷ് കോറാത്തിനെ തിരഞ്ഞെടുത്തു. അബുദാബി കോഓർഡിനേറ്റർ ലിജോയ് വിജയൻ, റിതേഷ് കൊറാത്, ദീപക് പുരയാറ്റ് സദസ്സിനെ അഭിസംബോധന

Top