ധാർഷ്ട്യത്തോടെ ഹോട്ടലുകൾ മാലിന്യമൊഴുക്ക് തുടരുന്നു, ഗതികെട്ട കൗൺസിലർ വാർഡ് അതിർത്തിയിൽ നഗരസഭ കാന സിമന്റിട്ടടച്ചു

ഇരിങ്ങാലക്കുട : തന്‍റെ വാർഡിലുൾപ്പെടുന്ന പേഷ്കാർ റോഡിലേക്ക് നഗര മാലിന്യങ്ങൾ വന്നടിയുന്നത് തടയാൻ ഒടുവിൽ വാർഡ് കൗൺസിലർ അമ്പിളി ജയൻ നഗരസഭ പൊതുകാന സിമന്റും ഇഷ്ടികയും വച്ചു അടച്ചു. വർഷങ്ങളായി നഗരസഭയിൽ പരാതി നൽകിയിട്ടും ഇപ്പോഴും ധാർഷ്ട്യത്തോടെ നഗരത്തിലെ ഹോട്ടലുകൾ മാലിന്യമൊഴുക്ക് തുടരുന്നതിൽ സഹികെട്ട വാർഡ് നിവാസികൾ കൗൺസിലറുടെ പ്രവർത്തിക്കു പിന്തുണയും പ്രഖ്യാപിച്ചു. കാന അടച്ചതിനെത്തുടർന്ന് തനിക്കെതിരെ ഉണ്ടാകുന്ന ഏതു നടപടികളും നേരിടാൻ തയാറാണെന്ന് കൗൺസിലറും പറഞ്ഞു. ബസ് സ്റ്റാൻഡ് പരിസരത്തുനിന്ന്

വിദ്യാർത്ഥികൾക്കായി കത്തെഴുത്ത് മത്സരം

ഇരിങ്ങാലക്കുട : ദേശീയ സമ്മതിദായക ദിനത്തോടനുബന്ധിച്ച് സർക്കാർ, എയിഡഡ്, സ്വകാര്യ സ്‌കൂളിലെ എട്ടാം ക്ലാസ്സ് മുതൽ 12-ാം ക്ലാസ്സ് വരെയുളള വിദ്യാർത്ഥികൾക്കായി കത്തെഴുത്ത് മത്സരം സംഘടിപ്പിക്കുന്നു. രാജ്യത്തെ ഓരോ പൗരനും സമ്മതിദായവകാശം രേഖപ്പെടുത്തേണ്ടതിന്റെ പ്രാധാന്യം എന്നതാണ് വിഷയം. മത്സരാർത്ഥികൾ ഒരു പോസ്റ്റൽ ഇൻലാഡും പേനയും കൊണ്ടുവരണം. അരമണിക്കുറാണ് മത്സരസമയം. ജില്ലാതലത്തിലെ വിജയികൾക്ക് ജനുവരി 20 ന് തിരുവനന്തപുരത്ത് നടക്കുന്ന സംസ്ഥാനതല മത്സരത്തിൽ പങ്കെടുക്കാൻ അവസരം ലഭിക്കും. സ്ഥാപനമേധാവി മത്സരത്തിൽ പങ്കെടുക്കുന്ന

കലാകായിക, അക്കാദമിക രംഗങ്ങളിൽ മികവ് തെളിയിച്ച എച്ച്.ഡി.പി സമാജം സ്കൂളിലെ വിദ്യാർത്ഥികളെ ആദരിച്ചു

എടതിരിഞ്ഞി : കലാകായിക അക്കാദമിക രംഗങ്ങളിൽ മികവ് തെളിയിച്ച എടതിരിഞ്ഞി എച്ച്.ഡി.പി സമാജം ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർഥികളെ പ്രതിഭോത്സവത്തിൽ ആദരിച്ചു. 2019 മാർച്ചിലെ പ്ലസ് വൺ പൊതുപരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 10 വിദ്യാർഥികൾ, സയൻസിൽ എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ 9 വിദ്യാർത്ഥികൾ, ഹ്യൂമാനിറ്റിസ് എല്ലാ വിഷയങ്ങൾക്കും എ പ്ലസ് നേടിയ ഒരു വിദ്യാർഥിനി, സംസ്ഥാന കലോത്സവത്തിൽ പൂരക്കളിയിൽ എ ഗ്രേഡ് നേടിയ

നഗരത്തില്‍ തെരുവു നായ്ക്കളുടെ ശല്യം രൂക്ഷം, നഗരസഭാ മുൻകൂറായി കരാറുകാർക്ക് രണ്ടു ലക്ഷത്തി തൊണ്ണൂറ്റിഎട്ടായിരം നൽകി, പക്ഷെ പിടികൂടിയത് വെറും 64 എണ്ണം മാത്രം

ഇരിങ്ങാലക്കുട : തെരുവു നായ ശല്യം വീണ്ടും രൂക്ഷമായ സാഹചര്യത്തില്‍ കൗൺസിലർമാർ പരാതിയുമായി നഗരസഭയിൽ, എന്നാൽ തെരുവ് നായ്ക്കളെ എ.ബി.സി പദ്ധതിയിൽ പെടുത്തി പിടികൂടുന്നതിന് നോഡൽ ഏജൻസിക്ക് ഇരിങ്ങാലക്കുട നഗരസഭ 2,98,200 രൂപ മുൻകൂറായി നൽകിയെങ്കിലും കരാർ കാലാവധി അവസാനിക്കാനിരിക്കെ വെറും 64 നായ്കളെയാണ് ഇതുവരെ പിടികൂടി വന്ധികരിച്ചതെന്ന് നഗരസഭ സെക്രട്ടറി പറഞ്ഞു. 142 നായ്ക്കളെ വരെ പിടികൂടാനുള്ള തുകയാണ് മുൻകൂറായി നൽകിയിട്ടുള്ളത്. ഈ കണക്കുകൾ കൃത്രിമാണെന്നും , മാനദണ്ഡങ്ങൾക്ക്

കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സ്: മത്സരങ്ങൾക്ക് അപേക്ഷ ക്ഷണിച്ചു

ജൈവൈവിധ്യ ബോർഡിന്റെ 12-ാമത് കുട്ടികളുടെ ജൈവവൈവിധ്യ കോൺഗ്രസ്സിൽ 10 വയസ്സ് മുതൽ 14 വയസ്സ് വരെയുളളവർക്ക് ജൂനിയർ വിഭാഗത്തിലും 14 മുതൽ 18 വയസ്സ് വരെയുളളവർക്ക് സീനിയർ വിഭാഗത്തിലുമുളള മത്സരത്തിൽ പങ്കെടുക്കാം. കാലാവസ്ഥ വൃതിയാനവും കാർഷിക ജൈവൈവിധ്യവും എന്നതാണ് മത്സരവിഷയം. പ്രോജക്ട് അവതരണത്തിന് ഓരോ ടീമിലും ജില്ലാതലത്തിൽ രണ്ട് അംഗങ്ങൾക്ക് പങ്കെടുക്കാം. മത്സരാർത്ഥികൾ cbdprojectksbb@gmail.com എന്ന ഇ-മെയിലിൽ ബയോഡാറ്റ നൽകണം. ജില്ലാതല വിജയികൾക്ക് സംസ്ഥാനതലത്തിൽ നടക്കുന്ന മത്സരത്തിന് പങ്കെടുക്കാൻ അവസരം

Top