ഡിസംബറിൽ റേഷൻ കടകൾ വഴി എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി. ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും

ഇരിങ്ങാലക്കുട : ഡിസംബറിൽ റേഷൻ കടകൾ വഴി എഎവൈ വിഭാഗത്തിൽപ്പെട്ടവർക്ക് കാർഡിന് 30 കി. ഗ്രാം അരിയും 5 കി.ഗ്രാം ഗോതമ്പും സൗജന്യമായി ലഭിക്കും. ഒരു കിലോ പഞ്ചസാര 21 രൂപ നിരക്കിലും ലഭിക്കും. മുൻഗണനാ വിഭാഗത്തിൽപ്പെട്ട കാർഡുകളിലെ ഓരോ അംഗത്തിനും 4 കി. ഗ്രാം അരിയും ഒരു കി.ഗ്രാം ഗോതമ്പും കി.ഗ്രാമിന് രണ്ടു രൂപ നിരക്കിലും ലഭിക്കും. പൊതുവിഭാഗം സബ്‌സിഡി കാർഡുകളിലെ ഓരോ അംഗത്തിനും 2 കി. ഗ്രാം

ക്രിസ്തുമസ് – പുതുവൽസരം: എക്‌സൈസ് കൺട്രോൾ റൂം പ്രവർത്തന സജ്ജം

ഇരിങ്ങാലക്കുട : ക്രിസ്തുമസ്-പുതുവത്സരാഘോഷ വേളയിൽ ജില്ലയിൽ അബ്കാരി കുറ്റകൃത്യങ്ങൾ തടയാൻ എക്‌സൈസ് വകുപ്പിന്റെ തൃശൂർ അയ്യന്തോൾ ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണറുടെ കാര്യാലയത്തിൽ 24 മണിക്കൂറും പ്രവർത്തിക്കുന്ന ജില്ലാ കൺട്രോൾ റൂമും, താലൂക്ക് തലത്തിൽ ഇരിങ്ങാലകുടയടക്കം എല്ലാ എക്‌സൈസ് സർക്കിൾ ഓഫീസുകളിലും കൺട്രോൾ റൂമുകളും ജനുവരി 5 വരെ പ്രവർത്തിക്കുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണർ അറിയിച്ചു. സ്പിരിറ്റ്, മദ്യം, മയക്കുമരുന്ന് എന്നിവയുടെ കടത്ത്, വ്യാജ മദ്യത്തിന്റെ നിർമ്മാണ വിതരണം തടയൽ എന്നിവയാണ്

ഞാറുകൾ നട്ടും ജൈവകൃഷിപാഠങ്ങൾ അടുത്തറിഞ്ഞും വിദ്യാർത്ഥികൾ

താണിശ്ശേരി : മുട്ടോളം വെള്ളത്തിൽ നിരനിരയായി നിന്ന് വെള്ളാങ്ങല്ലൂർ കണ്ണോളിചിറ പാടശേഖരത്തിലെ ചേറിന്‍റെ ഗന്ധം ആസ്വദിച്ച് ഞാറുകൾ നട്ട് ഡിഗ്രി പഠനത്തോടൊപ്പം തരണനല്ലൂർ കോളേജ് വിദ്യാർഥികൾ കൃഷിപാഠങ്ങളും മനപാഠമാക്കി. കേന്ദ്രസർക്കാർ പദ്ധതിയായ പരമ്പരാഗത കൃഷി വികാസ് യോജന (PKVY) പ്രകാരം 50 ഏക്കർ സ്ഥലത്ത് നാടൻ നെൽവിത്തായ കുറുവ, ജൈവരീതിയിൽ കൃഷിയിറക്കുന്ന വേളയിലാണ് ഈ കുട്ടികർഷകരുടെ സാന്നിധ്യം ശ്രദ്ധേയമായത്. ജൈവ കൃഷി രീതികളെ കുറിച്ചുള്ള വെള്ളാങ്ങല്ലൂരിൽ സലിം അലി ഫൗണ്ടേഷൻ പ്രവർത്തകർ

‘ബി.പി.സി.എൽ വിൽക്കരുത്’ ലോങ്ങ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐയുടെ മാർച്ച്

ഇരിങ്ങാലക്കുട : ബി.പി.സി.എൽ വിൽക്കരുത് എന്ന മുദ്രാവാക്യം ഉയർത്തി കൊച്ചിൻ ഷിപ്പ് യാർഡ് മുതൽ ബി.പി.സി.എൽ വരെ ഡി.വൈ.എഫ്.ഐ സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിലുള്ള ലോങ്ങ് മാർച്ചിന് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇരിങ്ങാലക്കുടയിൽ ഡി.വൈ.എഫ്.ഐ 'യൂണിറ്റ് മാർച്ച്' സംഘടിപ്പിച്ചു. സംസ്ഥാന കമ്മിറ്റി അംഗം ആർ.എൽ. ശ്രീലാൽ, ബ്ലോക്ക് സെക്രട്ടറി വി.എ.അനീഷ്, പ്രസിഡണ്ട് പി.കെ. മനുമോഹൻ, ട്രഷറർ ഐ.വി. സജിത്ത്, ടി.വി. വിജീഷ്, വി.എച്ച്. വിജീഷ്, പി.എം. സനീഷ്, അതീഷ് ഗോകുൽ, വിഷ്ണുപ്രഭാകരൻ എന്നിവർ

സെന്‍റ്  ജോസഫ്സ് കോളേജ് എൻ.എസ്‌.എസ്‌ യൂണിറ്റുകള്‍ക്ക് സഹചാരി അവാര്‍ഡ്

ഇരിങ്ങാലക്കുട : കേരള സർക്കാരിന്‍റെ സാമൂഹ്യനീതി വകുപ്പ് ഭിന്നശേഷിക്കാരായ കുട്ടികളെ വിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ പിന്തുണക്കുന്ന എൻ.എസ്‌.എസ്‌ / എൻ.സി.സി / എസ്‌.പി.സി യൂണിറ്റുകള്‍ക്കുള്ള സഹചാരി അവാർഡിന് സെന്‍റ്  ജോസഫ്സ് കോളേജ് എൻ.എസ്‌.എസ്‌ യൂണിറ്റുകള്‍ അർഹരായി. ലോക ഭിന്നശേഷി ദിനത്തിൽ തൃശ്ശൂർ തോപ്പ് സ്റ്റേഡിയത്തില്‍ സംഘടിപ്പിച്ച ചടങ്ങില്‍ സിനിമാ-സീരിയല്‍ താരം ശ്രീകാന്തില്‍ നിന്നും കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. സി. ഇസബെല്‍, പ്രോഗ്രാം ഓഫീസർമാരായ ബീന സി എ, ഡോ. ബിനു ടി വി

Top