പാചകവാതക ഓപ്പൺഫോറം ഡിസംബർ 27 ന്

അറിയിപ്പ് : ഗ്യാസ് കണക്ഷൻ, വിതരണം, ബുക്കിങ്, ലീക്കേജ് തുടങ്ങിയവയിൽ ഏജൻസിയുമായി ബന്ധപ്പെട്ട് പൊതുജനങ്ങൾക്കുളള പരാതി ചർച്ചചെയ്യുന്ന പാചകവാതക ഓപ്പൺഫോറം ഡിസംബർ 27 വൈകീട്ട് നാലിന് കളക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. പരാതികൾ രണ്ട് പകർപ്പ് സഹിതം ഡിസംബർ 21 വൈകീട്ട് അഞ്ചിനകം ബന്ധപ്പെട്ട താലൂക്ക് സപ്ലൈ ഓഫീസുകളിൽ നൽകണമെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ ഉപഭോക്തൃ സംഘടന പ്രതിനിധികൾ, സിവിൽ സപ്ലൈസ് ഉദ്യോഗസ്ഥർ, പാചകവാതക ഏജൻസികളുടെ പ്രതിനിധികൾ, എൽപിജി

തമിഴ് ചിത്രം ‘ഹൗസ് ഓണർ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2019 ൽ ഇന്ത്യൻ പനോരമയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട നടിയും സംവിധായകയുമായ ലക്ഷ്മി രാമകൃഷ്ണന്‍റെ തമിഴ് ചിത്രം 'ഹൗസ് ഓണർ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി ഡിസംബർ 6 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. 2015 ലെ ചെന്നൈ വെള്ളപ്പൊക്കത്തിന്‍റെ പശ്ചാത്തലത്തിൽ അൾഷിമേഴ്‌സ് ബാധിച്ച റിട്ട. കേണൽ വാസുദേവന്റെയും ഭാര്യ രാധയുടെയും ജീവിതമാണ് ചിത്രം പറയുന്നത്. ഗോവയിൽ നടന്ന ഇന്ത്യൻ അന്തർദേശീയ

റോഡിൽനിന്നും കളഞ്ഞുകിട്ടിയ ഇരുപതിനായിരം രൂപ വീട്ടമ്മയ്ക്ക് തിരിച്ചു നൽകി കച്ചവടക്കാരൻ മാതൃകയായി

കല്ലേറ്റുംകര : റോഡിൽ നിന്നും കളഞ്ഞു കിട്ടിയ 20000 രൂപ കല്ലേറ്റുംകര റെയിൽവേ സ്റ്റേഷന് സമീപം പലചരക്കുകട നടത്തുന്ന തുള്ളുവത്ത് വിൽസൺ പോലീസ് സ്റ്റേഷനിൽ ഏൽപ്പിക്കുകയും, തുടർന്ന് ഉടമസ്ഥയായ വീട്ടമ്മയ്ക്ക് തിരിച്ചു കൈമാറുകയും ചെയ്തു. കുണ്ടുപാടം വടക്കേവിള ലീലാ തോമസ്സിന്‍റെ  കയ്യിൽ നിന്ന് നഷ്ടപ്പെട്ടതായിരുന്നു ഈ തുക. ആളൂർ സബ് ഇൻസ്പെക്ടർ കെ എസ് ശുശാന്തിന്‍റെ സാന്നിധ്യത്തിൽ തുക കൈമാറി.

പഞ്ചായത്ത് കുളത്തിൽ ബേക്കറി അവശിഷ്ടങ്ങൾ തള്ളുന്നതിനെതിരെ നാട്ടുകാരുടെ പരാതി

കല്ലേറ്റുംകര : ആളൂർ പഞ്ചായത്തിലെ രണ്ടാം വാർഡിലെ പഞ്ചായത്ത് കുളത്തിനു സമീപം കാലങ്ങളായി കല്ലേറ്റുംകര യെസ് ഫ്രൂട്സ് ബേക്കറിയിലെ മാലിന്യങ്ങൾ സ്ഥിരമായി തള്ളുന്നതിനെതിരെ നാട്ടുകാർ അധികൃതർക്ക് പരാതി നൽകി. പഴവർഗങ്ങളുടെ വേസ്റ്റ്, പ്ലാസ്റ്റിക് കവറുകൾ, സോസ് ടിന്നുകൾ, പാൽ കവറുകൾ സ്ട്രോകൾ തുടങ്ങി എല്ലാ ബേക്കറി മാലിന്യങ്ങളും ബേക്കറി ഉടമ അവരുടെ സ്വന്തം വണ്ടിയിൽ കൊണ്ടിടുന്നത് പതിവാണ്. മാലിന്യങ്ങൾ പക്ഷി മൃഗാതികൾ കൊത്തി മാന്തി കുളത്തിലേക്കും ഇടുന്നത് പതിവാണ്. പല തവണ

ജില്ലാതല ചെസ്സ് ടൂർണമെന്‍റ്  ആളൂരിൽ 8ന്

ആളൂർ : ഡി.വൈ.എഫ് .ഐ. ആളൂർ നോർത്ത് മേഖല കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മാഹിൻ സ്മാരക ജില്ലാതല ചെസ്സ് ടൂർണമെന്‍റ്  ആളൂർ പഞ്ചായത് കുടുംബശ്രീ ഹാളിൽ ഡിസംബർ 8 ന് രാവിലെ 9 മണി മുതൽ നടക്കുന്നു. മത്സരാർഥികൾ ബന്ധപ്പെടേണ്ട നമ്പർ 7559047168 9846700181 9061563212 .ഡി.വൈ.എഫ് .ഐ.മേഖല സെക്രട്ടറി ജിനീഷ് .ടി.സി, പ്രസിഡന്റ് ബിബിൻ.പി.യു, ട്രഷറർ രാജേഷ് .എം.ആർ. എന്നിവർ അറിയിച്ചു.

പ്രതീക്ഷാഭവനിലെ വിദ്യാര്‍ത്ഥികളുമൊത്ത് റിലയൻസ് ഫ്രഷ് ജീവനക്കാർ ഭിന്നശേഷി ദിനമാചരിച്ചു

ഇരിങ്ങാലക്കുട : പരിമിതികളോട് പോരാടുന്ന ഭിന്നശേഷിക്കാരുടെ സാമൂഹിക പങ്കാളിത്തവും നേതൃപാടവും പ്രോൽസാഹിപ്പിക്കുക എന്ന ലക്ഷ്യത്തോടെ ആചരിക്കുന്ന ഭിന്നശേഷി ദിനത്തിൽ ഇരിങ്ങാലക്കുട റിലയൻസ് ഫ്രഷ് റീട്ടെയിൽ ജീവനക്കാർ ഇരിങ്ങാലക്കുട പ്രതീക്ഷാഭവൻ സ്പെഷ്യൽ സ്കൂളിലെ വിദ്യാര്‍ത്ഥികളെ സന്ദർശിച്ച് ദിനാചരണത്തിൽ പങ്കുചേർന്നു. കേക്ക് മുറിച്ചും മധുരം വിതരണം ചെയ്തും വിദ്യാര്‍ത്ഥികൾക്കൊപ്പം ജീവനക്കാർ അവരുടെ ആഘോഷങ്ങളിൽ പങ്കെടുത്തു. പ്രിൻസിപ്പൽ സിസ്റ്റർ പോളിസി, സിസ്ടർ കാന്തി , റിലൈൻസ് ഫ്രഷ് മാനേജർ ഷിജിൽകുമാർ എന്നിവർ ദിനാചരണത്തിന് നേതൃത്വം

ദേശീയ സ്വച്ഛത പക്വഡ പദ്ധതിയുടെ ഭാഗമായി ചരിത്ര സ്മാരകമായ ഷൺമുഖം കനാൽ സ്തംഭം എൻ.സി.സി കേഡറ്റുകൾ വൃത്തിയാക്കി

ഇരിങ്ങാലക്കുട : ദേശീയ സ്വച്ഛത പക്വഡ പദ്ധതിയുടെ ഭാഗമായി ചരിത്ര സ്മാരകങ്ങൾ വൃത്തിയാക്കുന്ന പരിപാടിയിൽ ഇരിങ്ങാലക്കുട സെന്‍റ്   ജോസഫ്സ് കോളേജിലെ എൻ.സി.സി കേഡറ്റുകൾ 1940 ലെ ഷൺമുഖം കനാൽ സ്തംഭം പരിസരം വൃത്തിയാക്കി. മുനിസിപ്പൽ വാർഡ് കൗൺസിലർ പി വി ശിവകുമാർ പ്രവർത്തനങ്ങളുടെ ഉദ്ഘാടനം നിർവ്വഹിച്ചു. പൂച്ചെടികൾ നട്ടു മോടിപിടിപ്പിക്കുന്ന പദ്ധതിക്കു തുടക്കം കുറിച്ചു. ഇരിങ്ങാലക്കുട നഗരസഭയുടെ എംബ്ലമായി തെരഞ്ഞെടുത്തിരിക്കുന്ന സ്തംഭം ശുചിയാക്കാൻ മുന്നോട്ടു വന്ന എൻ.സി.സി യൂണിറ്റിനെ കൗൺസിലർ അഭിനന്ദിച്ചു. മാലിന്യരഹിതമായ,

Top