ആളൂരിലെ മാവുകൾ മുറിക്കാൻ ഉത്തരവിട്ട പൊതുമരാമത്ത് ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണം- ആളൂർ വൃക്ഷ സംരക്ഷണ സമിതി

ആളൂർ : സംസ്ഥാന പാതയോരത്തെ ആളൂർ ജംഗ്ഷനിലെ രണ്ട് വൻ മാവുകൾ മുറിക്കാൻ ഉത്തരവിട്ട പി.ഡബ്ലിയു.ഡി. ഇരിങ്ങാലക്കുട സെക്ഷൻ അസിസ്റ്റന്റ് എഞ്ചിനീയർക്കും ബന്ധപ്പെട്ട മറ്റ് ഉദ്യോഗസ്ഥർക്കും എതിരെ നടപടി എടുക്കണമെന്നു് ആളൂർ വൃക്ഷ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ ചേർന്ന ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. മൂന്ന് വർഷം മുമ്പ് ജനകീയ ഇടപെടലിനെ തുടർന്ന് വേണ്ടെന്ന് വച്ച ലേലം വീണ്ടും തീരുമാനിച്ചത് വനം വകുപ്പിന്റെയൊ ഗ്രാമപഞ്ചായത്തിന്റെയൊ അനുമതി ഇല്ലാതെയായിരുന്നു. ഈ മാസം 5

കാട്ടൂർ ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് ആടുകളെ വിതരണം ചെയ്തു

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്തിൽ വനിതകൾക്ക് ആടുകളെ വിതരണം ചെയ്തു. 2019-20 വാർഷിക പദ്ധതി പ്രകാരം 4,48,000 രൂപ വകയിരുത്തിയാണ് ആടുകളെ വിതരണം ചെയ്തത്. ആകെ 28 കുടുംബങ്ങൾക്കാണ് പദ്ധതിയുടെ ഗുണഫലം ലഭിക്കുക. വനിതകളുടെ സാമൂഹ്യ-സാമ്പത്തിക പദവി ഉയർത്തുന്നതിന് 14,463,40 രൂപയുടെ പദ്ധതി വിഹിതം വകയിരുത്തിയിട്ടുണ്ട്. സ്വയം തൊഴിൽ സംരഭം, യോഗ പരിശീലനം, ജൈവ പച്ചക്കറി, കൃഷി പ്രോത്സാഹനം, ആട് വിതരണം, കറവ പശു വിതരണം തുടങ്ങിയ വിപുലമായ പദ്ധതികളാണ്

ഭിന്നശേഷിക്കാർക്ക് ലേണേഴ്‌സ് ലൈസൻസെടുക്കാൻ അവസരം

അറിയിപ്പ് : ജില്ലാ ഭരണകൂടത്തിന്‍റെ നേതൃത്വത്തിൽ വിവിധ ഡിപ്പാർട്മെന്റുകളുടെ സഹകരണത്തോടെ ഭിന്നശേഷിക്കാർക്ക് ലേണേഴ്‌സ് ലൈസൻസും അതിനാവശ്യമായ മെഡിക്കൽ സർട്ടിഫിക്കറ്റും ലഭ്യമാക്കുന്നതിനുള്ള സൗകര്യം ഡിസംബർ 4ന് രാവിലെ 9.30 മുതൽ അയ്യന്തോൾ വനിതാ ഇൻഡോർ സ്റ്റേഡിയത്തിൽ ഒരുക്കുന്നു. ഭിന്നശേഷി രംഗത്ത് പ്രവർത്തിക്കുന്ന ഫയർ, എ കെ ഡബ്ല്യൂ ആർ എഫ് എന്നീ സംഘടനകളുടെ നേതൃത്വത്തിൽ ആർ ടി ഒ, ഡി എം ഒ, എൻ എച്ച് എം, സാമൂഹ്യ നീതി വകുപ്പ്

എന്‍.ഐ.പി.എം.ആറും ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകവും സംയുക്തമായി ഭിന്നശേഷി ദിനാചരണം സംഘടിപ്പിച്ചു

കല്ലേറ്റുംകര : ലോക ഭിന്നശേഷി ദിനമായ ഡിസംബര്‍ 3ന് നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കല്‍ മെഡിസിന്‍ ആന്‍റ് റിഹാബിലിറ്റേഷനും (എൻ.ഐ.പി.എം.ആർ) ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ സംസ്ഥാന ഘടകവും ചേർന്ന് സംയുക്തമായി ആചരിച്ചു. ആഘോഷ പരിപാടികള്‍ ഐ.എം.എ സംസ്ഥാന പ്രസിഡന്‍റ് ഡോ. എബ്രാഹം വര്‍ഗ്ഗീസ് ഉദ്ഘാടനം ചെയ്തു. ഐ.എം.എ സംസ്ഥാന സെക്രട്ടറി ഡോ. പി. ഗോപകുമാര്‍ അദ്ധ്യക്ഷനായ ചടങ്ങില്‍ ജില്ലാ പ്രസിഡന്‍റ് ഡോ. ജോയ് മഞ്ഞില, ജില്ലാ വൈസ് പ്രസിഡന്‍റ് ഡോ.

പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ കുടിവെള്ളടാങ്ക് സമർപ്പിച്ചു

പൊറത്തിശ്ശേരി : പൊറത്തിശ്ശേരി മഹാത്മാ യു.പി & എൽ.പി. സ്കൂളിലെ വിദ്യാർത്ഥികൾക്ക് സ്ഥിരമായി കുടിവെള്ളം ലഭ്യമാക്കുന്നതിനായി പൂർവ്വവിദ്യാർത്ഥികളുടെ നേതൃത്വത്തിൽ സ്റ്റീൽ കുടിവെള്ള ടാങ്ക് സ്ഥാപിച്ചു. ടാങ്കിൻ്റെ സമർപ്പണം മഹാത്മാ പൂർവ്വവിദ്യാർത്ഥി സംഘടന പ്രസിഡണ്ട് ടി.എസ്. ബൈജു നിർവ്വഹിച്ചു. സംഘടന സെക്രട്ടറി കെ.യു. ജയപ്രസാദ്, ട്രഷറർ ജയദേവൻ, അദ്ധ്യാപികമാരായ എൻ. പി. രജനി, ലിനി എം. ബി, ജോളി കെ. കെ, അൻമ്പിളി വി.എസ്. ജയശ്രീ കെ.എൻ എന്നിവർ പങ്കെടുത്തു. ഡോ.

കാഥികൻ സുഗതൻ പൊറത്തിശ്ശേരിയുടെ കവിതാ സമാഹാരം ‘മോഹം’ പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : പൊറത്തിശ്ശേരി കൂട്ടായ്മയുടെ നേതൃത്വത്തിൽ നടന്ന കവിയരങ്ങിൽ കാഥികൻ സുഗതൻ പൊറത്തിശ്ശേരിയുടെ കവിതാ സമാഹാരം 'മോഹം' കവി പി.എൻ സുനിലിന് നൽകി രാവുണ്ണി പ്രകാശനം ചെയ്തു. അഡ്വ.എം എസ് അനിൽകുമാർ ചടങ്ങിൽ അധ്യക്ഷത വഹിച്ചു. കവി രാവുണ്ണി ചടങ്ങ് ഉദ്ഘാടനം ചെയ്തു. സംഗീത സംവിധായകൻ പ്രതാപ് സിംഗ്, പികെ ഭരതൻ മാസ്റ്റർ, ജീവൻലാൽ, സെബാസ്റ്റ്യൻ മാളിയേക്കൽ, ജോജി പുതുശ്ശേരി എന്നിവർ സംസാരിച്ചു. രാധാകൃഷ്ണൻ വെട്ടത്ത് സ്വാഗതവും എം.കെ. സുഗതൻ

സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഇ.എം.എസ് ലൈബ്രറി കച്ചേരിപ്പടി, കൊമ്പടിഞ്ഞാമാക്കല്‍ ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍, ഐ വിഷന്‍ ഐ ഹോസ്പിറ്റല്‍ കുര്‍ക്കഞ്ചേരി, ഇരിങ്ങാലക്കുട മെട്രോ ആശുപത്രി ന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ തൊമ്മാന ഗവ യു.പി സ്‌ക്കൂളില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു.  കൂടല്‍മാണിക്യം ദേവസ്വം ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ലയണ്‍സ് ക്ലബ്ബ് ഇന്റര്‍നാഷണല്‍ ഐ വിഷന്‍ പദ്ധതി കോഡിനേറ്റര്‍ ജോണ്‍സന്‍ കോലങ്കണ്ണി അധ്യക്ഷത വഹിച്ചു. വേളൂക്കര ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.ടി. പീറ്റര്‍ മുഖ്യാതിഥിയായിരുന്നു. ഇ.എം.എസ് ലൈബ്രറി സെക്രട്ടറി ജിജ്ഞാസ് മോഹന്‍,

ഇരിങ്ങാലക്കുട കെ.എസ്.ആർ.ടി.സിയോടുള്ള അവഗണനക്കെതിരെ നടപടി വേണം -നൂറ്റൊന്നംഗസഭ മാതൃസഭ

ഇരിങ്ങാലക്കുട : കെ.എസ്.ആർ.ടി.സി ഇരിങ്ങാലക്കുട സ്റ്റേഷനു കീഴിൽ ലാഭകരമായി വര്ഷങ്ങളോളം സർവ്വീസ് നടത്തിയിരുന്ന പല ബസ് സർവ്വീസുകൾ അനുദിനം റദ്ദാക്കി കൊണ്ടിരിക്കുകയും ഈ സെന്ററിനോട് അധികൃതരുടെ ഭാഗത്തു നിന്നുള്ള തുടർച്ചയായ അവഗണനക്കെതിരെയും നൂറ്റൊന്നംഗ സഭയുടെ മാതൃസഭ വാർഷിക പൊതുസഭ പ്രതിക്ഷേധം രേഖപ്പെടുത്തി. ലാഭത്തിൽ 32 വർഷമായി ഓടിയിരുന്ന തിരുവനന്തപുരം, കോഴിക്കോട് സൂപ്പർഫാസ്റ്റുകളും കോട്ടയം , എറണാകുളം ജെട്ടി തുടങ്ങി പല ദീർഘദൂര സർവീസുകളും നിർത്തലാക്കിയതിനു പുറമെ നല്ല രീതിയിൽ നടത്തിയിരുന്ന

ഡിജിറ്റൽ മാർക്കറ്റിംഗ് സഹകരണ സംഘങ്ങൾ വേണ്ടവിധം ഉപയോഗിക്കണം – ജില്ലാ ഇന്‍ഫോര്‍മേഷന്‍ ഓഫീസര്‍ ബി. സേതുരാജ്

ഇരിങ്ങാലക്കുട : നാട്ടിൻപുറത്തെ ഒരു തൊഴിൽ സംരംഭം വിജയിപ്പിക്കാൻപോലും ഉപയോഗിക്കുന്ന അടിത്തറയായി ഡിജിറ്റൽ മാർക്കറ്റിംഗ് മാറിക്കഴിഞ്ഞ സാഹചര്യത്തിൽ സഹകരണ സംഘങ്ങൾ ഈ സൗകര്യങ്ങൾ വേണ്ടവിധം ഉപയോഗിക്കണമെന്ന് ജില്ലാ ഇന്‍ഫോര്‍മേഷന്‍ ടെക്നോളജി & പബ്ളിക് റിലേഷന്‍ ഓഫീസര്‍ ബി. സേതുരാജ് . ഇരിങ്ങാലക്കുട ആസ്ഥാനമായി പ്രവർത്തിക്കുന്ന തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ (ട്രാൻഡ്) വിപുലീകരിച്ചു വെബ്സൈറ്റിന്‍റെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. സഹകരണസംഘത്തിന്‍റെ ഏറ്റവും വലിയ

പുരുഷ കബഡിയിൽ വെള്ളാംങ്ങാലൂർ ബ്ലോക്കിന് ജില്ല കേരളോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും ഒന്നാം സ്ഥാനം

വെള്ളാംങ്ങാലൂർ : ജില്ല കേരളോത്സവത്തിൽ തുടർച്ചയായി മൂന്നാം തവണയും വെള്ളാംങ്ങാലൂർ ബ്ലോക്ക്‌ പുരുഷ കബഡിയിൽ ഒന്നാം സ്ഥാനം കരസ്ഥമാക്കി. വെള്ളാംങ്ങാലൂർ ബ്ലോക്കിന് വേണ്ടി എടതിരിഞ്ഞി സപ്ത ജ്വാല സ്പോർട്സ് അക്കാദമി അംഗങ്ങൾ ആണ് മത്സരിച്ചത്. ഗവ. എഞ്ചിനീയർ കോളേജിൽ നടന്ന ഫൈനൽ മത്സരത്തിൽ ഒല്ലൂക്കര ബ്ലോക്കിനെ 10 പോയിന്റിന്‍റെ വ്യത്യാസത്തിൽ പരാജയപ്പെടുത്തി.

Top