കേരളോത്സവം ജില്ലാതല വനിത ഷട്ടിൽ ഡബിൾസ് വിഭാഗത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റിക്ക് ഒന്നാംസ്ഥാനം

ഇരിങ്ങാലക്കുട : കേരളോത്സവം 2019 ജില്ലാതല വനിത ഷട്ടിൽ ഡബിൾസ് വിഭാഗത്തിൽ ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇരിങ്ങാലക്കുടക്ക് വേണ്ടി കാട്ടുങ്ങച്ചിറ ഫീനിക്സ് ക്ലബ്‌ അംഗങ്ങളായ അനഘ പി.വി, കൃഷ്ണ സി.എം. എന്നിവരാണ് മത്സരിച്ചത്. വാശിയേറിയ ഫൈനൽ മത്സരത്തിൽ ഗുരുവായൂർ മുനിസിപ്പാലിറ്റിയെ രണ്ടു സെറ്റിലും പരാജയപെടുത്തിയാണ് ഇരിങ്ങാലക്കുട മുനിസിപ്പാലിറ്റി ഒന്നാം സ്ഥാനം കരസ്ഥമാക്കിയത്.

ഭിന്നശേഷിശേഷിക്കാരുടെ തൊഴിൽ പരിശീലനത്തിന്‍റെ  ഭാഗമായി എൻ.ഐ.പി.എം.ആർ -ൽ ഏകദിന പരിശീലന പരിപാടി

കല്ലേറ്റുംകര : സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ ഭിന്നശേഷി പുനരധിവാസ മേഖലയിൽ പ്രവർത്തിക്കുന്ന സ്വയംഭരണ സ്ഥാപനമായ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റിഹാബിലിറ്റേഷന്‍റെ  നേതൃത്വത്തിൽ ലോക ഭിന്നശേഷി ദിനമായ ഡിസംബർ 3ന്, ഭിന്നശേഷിശേഷിക്കാരുടെ തൊഴിൽ പരിശീലനത്തിന്‍റെ  ഭാഗമായി നടീൽവസ്തുക്കളുടെ ഉൽപാദനത്തിൽ ഭിന്നശേഷിക്കാരായവരുടെ പരിപാലകർക്കും സ്പെഷ്യൽ സ്കൂൾ അധ്യാപകർക്കുമായി ഒരു ഏകദിന പരിശീലന പരിപാടി സംഘടിപ്പിക്കുന്നു. തൃശ്ശൂർ കൃഷി വിജ്ഞാന കേന്ദ്രത്തിലെ അസിസ്റ്റന്റ് പ്രൊഫസർ (ഹോർട്ടികൾച്ചർ) ഷമീന എസ്

നവംബറിലെ റേഷൻ വിതരണം ഡിസംബർ 4 വരെ ദീർഘിപ്പിച്ചു

ഇരിങ്ങാലക്കുട : നവംബറിലെ റേഷൻ വിതരണം ഡിസംബർ 4 വരെ ദീർഘിപ്പിച്ചിട്ടുണ്ട്. എല്ലാ ഉപഭോക്താക്കളും ഡിസംബർ നാലിനകം അവരവർക്ക് അർഹതപ്പെട്ട റേഷൻ കൈപ്പറ്റേണ്ടതാണെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു.

കൂടൽമാണിക്യം 2020 തിരുവുത്സവത്തിന് 1 കോടി 51 ലക്ഷം വരവും 1 കോടി 21ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ്‌

ഇരിങ്ങാലക്കുട : മെയ് 4ന് കൊടിയേറി മെയ് 14 ന് കൂടപ്പുഴയിൽ ആറാട്ടോടെ സമാപിക്കുന്ന ഇരിങ്ങാലക്കുട കൂടൽമാണിക്യം ക്ഷേത്രത്തിലെ 2020 തിരുവുത്സവത്തിന് 1 കോടി 51 ലക്ഷം വരവും 1 കോടി 21 ലക്ഷം ചെലവും പ്രതീക്ഷിക്കുന്ന ബഡ്‌ജറ്റ്‌ പടിഞ്ഞാറെ ഊട്ടുപുരയിൽ നടന്ന സംഘാടക സമിതിയോഗത്തിൽ അവതരിപ്പിച്ചു. മിച്ചം വരുന്ന തുക പഴയ ദേവസ്വം ഓഫീസ് പുനരുദ്ധാരണം ചെയ്യുവാനും തീരുമാനിച്ചു. ബ്രഹ്മശ്രീ എൻ.പി. പരമേശ്വരൻ നമ്പൂതിരിപ്പാട് ഭദ്രദീപം കൊളുത്തി ചടങ്ങ്

Top