ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൺചിരാത് തെളിയിച്ചു

ഇരിങ്ങാലക്കുട : ലോക എയ്ഡ്സ് ദിനാചരണത്തിന്‍റെ ഭാഗമായി എച്ച്ഐവി ബാധിതർക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചു കൊണ്ട് ഇരിങ്ങാലക്കുട ജനറൽ ആശുപത്രിയിൽ മൺചിരാത് തെളിയിച്ചു. സൂപ്രണ്ട് ഡോ. മിനിമോൾ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ പ്രസാദ് സി, കൗൺസലർ ജയേഷ് കെ.ജി എന്നിവർക്കൊപ്പം ആശുപത്രി ജീവനക്കാരും രോഗികളും പങ്കെടുത്തു.

എൻ.എസ്.എസ് യൂണിറ്റുകൾ സംയുക്തമായി ഇരിങ്ങാലക്കുടയിൽ ലോക എയ്ഡ്സ് ദിനാചരണം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : ഗവൺമെന്‍റ്  മോഡൽ ബോയ്സ്, ഗേൾസ്, എസ്.എൻ സ്കൂൾ എന്നിവിടങ്ങളിലെ എൻ.എസ്.എസ് യൂണിറ്റുകൾ സംയുക്തമായി ലോക എയ്ഡ്സ് ദിനാചരണം നടത്തി. ഗവണ്മന്റ് മോഡൽ ബോയ്സ് ഹയർ സെക്കന്ററി സ്കൂളിൽ നടന്ന ചടങ്ങ് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ഉദ്ഘാടനം ചെയ്ത ചടങ്ങിൽ തൃശൂർ ഐ.എം.എ ബ്ലഡ് ബാങ്ക്, ഡയറക്ടർ ഡോ. വി ഗോവിന്ദൻ കുട്ടി അദ്ധ്യക്ഷത വഹിച്ചു. ഇതിനോടനുബന്ധിച്ച് സംഘടിപ്പിച്ച ജില്ലാതല പോസ്റ്റർ രചനാ മത്സരത്തിന്‍റെ സമ്മാനദാനം ഐ.എം.എ

തിങ്കളാഴ്ച മുതല്‍ മുകുന്ദപുരം താലൂക്കിലെ തഹസില്‍ദാര്‍മാരുടെ എണ്ണം നാലായി ഉയരും

ഇരിങ്ങാലക്കുട : തിങ്കളാഴ്ച മുതൽ പ്രവര്‍ത്തനമാരംഭിക്കുന്ന ഇരിങ്ങാലക്കുട ലാന്‍ഡ് ട്രിബ്യൂണല്‍ ഓഫീസ് മേധാവിയായി സ്‌പെഷ്യല്‍ തഹസില്‍ദാര്‍ ചുമതലയേല്‍ക്കുന്നതോടെ മുകുന്ദപുരം താലൂക്കിലെ തഹസില്‍ദാര്‍മാരുടെ എണ്ണം നാലായി ഉയരും. നിലവിലെ താലൂക്ക് തഹസില്‍ദാര്‍, തഹസില്‍ദാര്‍ (ഭൂരേഖാ) എന്നിവര്‍ക്കുപുറമേ ആര്‍.ഡി.ഒ ഓഫീസിലെ സീനിയര്‍ സൂപ്രണ്ട് തസ്തികയില്‍ സേവനമനുഷ്ഠിക്കുന്നതും തഹസില്‍ദാര്‍ റാങ്കിലുള്ള ഉദ്യോഗസ്ഥയാണ്. കഴിഞ്ഞ വര്‍ഷമാണ് മുകുന്ദപുരം, ചാലക്കുടി, കൊടുങ്ങല്ലൂര്‍ താലൂക്കുകള്‍ പ്രവര്‍ത്തനപരിധിയാക്കി ഇരിങ്ങാലക്കുട റവന്യൂ ഡിവിഷന്‍ രൂപീകരിച്ച് ഓഫീസ് പ്രവര്‍ത്തനമാരംഭിച്ചത്. എന്നാല്‍ പുതിയതായി ലാന്റ്

ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം ആചരിച്ചു

ഇരിങ്ങാലക്കുട : യുവമോർച്ച മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട ആൽത്തറയിൽ ജയകൃഷ്ണൻ മാസ്റ്റർ ബലിദാനദിനം ആചരിച്ചു. നിയോജക മണ്ഡലത്തിലെ യൂണിറ്റുകളുടെയും പഞ്ചായത്തിന്‍റെയും നേതൃത്വത്തിൽ പുഷ്പാർച്ചനയും റാലിയും അനസ്മരണ സമ്മേളനവും നടത്തി. പട്ടികജാതിമോർച്ച അഖിലേന്ത്യാ ഉപാദ്ധ്യക്ഷൻ ഷാജുമോൻ വട്ടേക്കാട് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്തു. യുവമോർച്ച നിയോജകമണ്ഡലം പ്രസിഡണ്ട് അഖിലാഷ് വിശ്വനാഥൻ അദ്ധ്യക്ഷത വഹിച്ചു. യുവമോർച്ച ജില്ലാ സെക്രട്ടറി ശെൽവൻ മണക്കാട്ടുപടി അനുസ്മരണ സംഭാഷണം നടത്തി. ബിജെപി മണ്ഡലം പ്രസിഡണ്ട് ടി എസ്

കലാസദനം സർഗ്ഗസംഗമത്തിൽ ‘ഞാറ്റടിത്തെയ്യങ്ങൾ’ നോവൽ ചർച്ചചെയ്തു

കാട്ടൂർ : കെട്ടുകൊണ്ടിരിക്കുന്ന കാർഷികാഭിവൃദ്ധിയുടെ കാലത്ത് കേരളാ നവോത്ഥാനം ഉയർത്തിപ്പിടിച്ച കാർഷിക മുന്നേറ്റത്തിന്‍റെയും ചെറുത്തുനിൽപ്പിന്‍റെയും പിടിച്ചുനിർത്തലിന്‍റെയും പുനരാവിഷ്ക്കാരമാണ് ഞാറ്റടി തെയ്യങ്ങൾ എന്ന നോവൽ നമ്മേ പഠിപ്പിക്കുന്നതെന്ന് പി.കെ. ഭരതൻ മാസ്റ്റർ. കാട്ടൂർ കലാസദനത്തിന്‍റെ നേതൃത്വത്തിൽ നടത്തിവരുന്ന സർഗ്ഗസംഗമം പരിപാടിയുടെ ഭാഗമായി രാജേഷ് തെക്കനിയേടത്തിന്‍റെ   ഞാറ്റടിത്തെയ്യങ്ങൾ എന്ന നോവലിന്‍റെ ചർച്ച ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. കൃഷിക്ക് പ്രാധ്യന്യം കുറഞ്ഞ കാലത്ത് ഇത്തരമൊരു പുസ്തകം കാലത്തിനു നൽകുന്ന വലിയ നേട്ടമായി കണക്കാക്കുന്നുവെന്ന് പി.കെ

എംപ്ലോയ്‌മെന്‍റ്  രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

1999 ജനുവരി ഒന്നു മുതൽ 2019 നവംബർ 20 വരെയുള്ള കാലയളവിൽ വിവിധ കാരണങ്ങളാൽ എംപ്ലോയ്‌മെന്‍റ്   രജിസ്‌ട്രേഷൻ പുതുക്കാനാകാതെ സീനിയോറിറ്റി നഷ്ടപ്പെട്ടവർക്ക് അവരുടെ തനത് സീനിയോറിറ്റിയോടെ ഡിസംബർ ഒന്നു മുതൽ ജനുവരി 31 വരെ രജിസ്‌ട്രേഷൻ പുതുക്കാം. പ്രൊഫഷണൽ ആന്റ് എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിൽ രജിസ്റ്റർ ചെയ്തവർക്ക് ഓൺലൈൻ പോർട്ടലായ www.employment.kerala.gov.in ൽ നൽകിയിട്ടുള്ള സ്പെഷ്യൽ റിന്യുവൽ ഓപ്ഷൻ വഴിയും സ്മാർട്ട് ഫോൺ വഴിയും പ്രത്യേക പുതുക്കൽ നടത്താം. ഓഫീസിൽ നേരിട്ട്

ചൈനീസ് റസ്റ്റോറന്‍റ്  / ഫാസ്റ്റഫുഡ് / കോമേഷ്യൽ ഷോറൂം സൗകര്യമുള്ള കെട്ടിടം വാടകയ്ക്ക്

ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിനു സമീപം ബൈപാസ്സിനടുത്ത് ചൈനീസ് റസ്റ്റോറന്‍റ്  , ഫാസ്റ്റ് ഫുഡ്, കോമേഷ്യൽ ഷോറൂം സ്പേസ് എന്നീ സൗകര്യങ്ങളുള്ള 2000 സ്ക്വയർ ഫീറ്റ് ഇരുനില കെട്ടിടം വാടകയ്ക്ക്. ഇപ്പോൾ അവിടെ നല്ലനിലയിൽ റെസ്റ്റോറന്റ് എല്ലാവിധ സൗകര്യങ്ങളോടെ പ്രവർത്തിക്കുന്നുണ്ട്. കൂടുതൽ വിവരങ്ങൾക്ക് 7558841398 9496691398 ബന്ധപ്പെടുക.

Top