നഗരസഭയിൽ ആർക്കും തോടുകൾ കൈയേറാം, സ്ലാബിട്ട് സ്വന്തം ഭൂമിയോടു ചേർക്കാം, ‘വേണ്ട പോലെ’ കണ്ടാൽ അനുമതിയും ലഭ്യം

ഇരിങ്ങാലക്കുട : നഗരഹൃദയത്തിലെ ഭൂമിയുടെ വിസ്‌തൃതി കൂട്ടാൻ അതിർത്തിയിലൂടെ കടന്നു പോകുന്ന രാമൻചിറ തോട്ടിൽ പില്ലറുകളും ബീമും സ്ഥാപിച്ച് മുകളിൽ സ്ലാബിട്ട് കോടികൾ വിലമതിക്കുന്ന ഏകദേശം 3 സെന്‍റ്  സ്ഥലം സ്വകാര്യ വ്യക്തി കയ്യേറിയിട്ടും നഗരസഭ ഇതിനായി നിയമങ്ങൾ കാറ്റിൽപറത്തി ഒത്താശ ചെയ്യുന്നു. റോഡരികിലെ പുറമ്പോക്ക് കൈയേറ്റങ്ങൾ തിരിച്ചുപിടിക്കാനും സുഗമമായ ഒഴുക്കിനു തടസം സൃഷ്ട്ടിക്കുന്ന കാനകൾക്ക് സമീപമുള്ള അനധികൃത നിർമ്മിതികൾ തകർക്കാനും തൃശൂർ കളക്ടർ അധികൃതർക്ക് നൽകിയ നിർദേശം നിലനിൽക്കവെയാണ്, ഇരിങ്ങാലക്കുട

മാപ്രാണം സ്വദേശി ടിറ്റു ജോസിന് പ്രബന്ധ അവതരണത്തിൽ അന്താരാഷ്ട്ര അവാർഡ്

ഇരിങ്ങാലക്കുട : ഐക്യരാഷ്ട്ര സഭയുടെയും ഇന്തോനേഷ്യൻ ഗവൺമെന്റിന്റെയും നേതൃത്വത്തിൽ, ഇന്റർനാഷണൽ ഗ്ലോബൽ നെറ്റ്‌വർക്ക്, ബാലിയിൽ നടത്തിയ " ഏഷ്യ വേൾഡ് മോഡൽ യുണൈറ്റഡ് നേഷൻസ് " അന്താരാഷ്ട്ര സമ്മേളനത്തിൽ പൊയ്യ എ.ഐ.എം. കോളേജ് ഓഫ് ലോ അഞ്ചാം വർഷ വിദ്യാർത്ഥി ടിറ്റു ജോസ് ചക്കനാട്, ലോക സാമ്പത്തിക ധനകാര്യ കമ്മറ്റിയിൽ മികച്ച പ്രബന്ധത്തിനുള്ള അവാർഡ് കരസ്ഥമാക്കി. " Universal Access to Renewable, Sustainable and Modern Energy" എന്ന വിഷയത്തിൽ

യുക്തിവാദി എം.സി. ജോസഫ് അനുസ്മരണ സമ്മേളനം 24ന് ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേരളത്തിലെ യുക്തിവാദി പ്രസ്ഥാനത്തിന്‍റെ തുടക്കകാരിലൊരാളായ മൂക്കഞ്ചേരിൽ ചെറിയാൻ ജോസഫ് എന്ന എം.സി. ജോസഫിന്‍റെ  അനുസ്മരണ സമ്മേളനം 24 ഞായറാഴ്ച ഉച്ചതിരിഞ്ഞ് രണ്ടു മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിനു എതിർവശമുള്ള എസ് & എസ് ഹാളിൽ നടക്കും. തിരക്കഥാകൃത്ത് ജോൺ പോൾ ഉദ്ഘാടനം നിർവഹിക്കും. വിയോജിപ്പിന്‍റെ രാഷ്ട്രീയം എന്ന വിഷയത്തിൽ സാമൂഹ്യ രാഷ്ട്രീയ നിരീക്ഷകൻ എൻ എം പിയേഴ്സൺ, സ്വതന്ത്ര ചിന്തകൻ യു കലാനാഥൻ എന്നിവരുടെ പ്രഭാഷണം ഉണ്ടാകും.

ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉറുദു സംഘഗാനത്തിന് യു.പി വിഭാഗത്തിൽ ഒന്നാം സ്ഥാനം നാഷണലിന്

ഇരിങ്ങാലക്കുട : ജില്ലാ സ്കൂൾ കലോത്സവത്തിൽ ഉറുദു സംഘഗാനത്തിന് യു പി വിഭാഗത്തിൽ ഒന്നാം സമ്മാനവും എ ഗ്രേഡും ഇരിങ്ങാലക്കുട നാഷണൽ ഹൈസ്കൂൾ ടീം നേടി. ടീം അംഗങ്ങൾ (ഇടതു നിന്ന്) അഞ്ജനലക്ഷ്മി, ശ്രീപാർവ്വതി, അമൂല്യ സുരേഷ്, സമന്വയ ജിജു, നീലിമ, നയന, ദേവിക എന്നിവർ.

പോലീസ് ഡോഗ് സ്ക്വാഡിന് സെന്‍റ്  ജോസഫ്സില്‍ സ്നേഹാദരം

ഇരിങ്ങാലക്കുട : സെന്‍റ്  ജോസഫ്സ് കോളേജ് എന്‍.എസ്.എസ്. യൂണിറ്റുകളുടേയും സീനിയർ ചേമ്പർ ഇരിങ്ങാലക്കുട സംയുക്തമായി പോലീസ് സ്ക്വാഡിനെ ആദരിച്ചു. പോലീസ് ഡോഗുകളായ ഹണി, സ്വീറ്റി, റാണ എന്നിവരുടെ അഭ്യാസ പ്രകടനങ്ങളും നടന്നു. ഡോഗ് സ്ക്വോഡിന്‍റെ  അഭ്യാസ പ്രകടനങ്ങള്‍ കുട്ടികളില്‍ ആവേശതിരയുണർത്തി. പോലീസ് ഡോഗ് സ്ക്വാഡിന്‍റെ  സാമൂഹിക പ്രതിബദ്ധതയെക്കുറിച്ച് സീനിയർ പോലീസ് ഓഫീസർ സുരേഷ് സി.ജി വിവരിച്ചു. സീനിയർ ചേമ്പർ സെക്രട്ടറി അഡ്വ. പാട്രിക ഡേവിസ്, ഡോ. ജോണ്‍‌ കെ ജെ, ജെയ്സണ്‍

ശമ്പളം വൈകുന്നതിനെതിരെ ഇരിങ്ങാലക്കുടയിൽ കെ.എസ്.ആർ.ടി.സി ജീവനക്കാരുടെ മാതൃകാ പ്രതിഷേധം

ഇരിങ്ങാലക്കുട : മുപ്പത്തിരണ്ട് മാസമായി ശമ്പളം വൈകുന്നതിനെതിരെയും, തൊഴിലാളി പീഡനങ്ങൾക്കെതിരെയും ടി.ഡി.എഫ് ഇരിങ്ങാലക്കുടയുടെ നേതൃത്വത്തിൽ ബസ് സർവീസുകൾ മുടക്കാതെ വ്യാഴാഴ്ച രാവിലെ 5 മണി മുതൽ 10 മണി വരെ ജീവനക്കാർ കെ.എസ്.ആർ.ടി.സി ഡിപ്പോയുടെ മുന്നിൽ പ്രതിഷേധ ധർണ നടത്തി. മുൻ ഗവ. ചീഫ് വിപ്പ് അഡ്വ. തോമസ് ഉണ്ണിയാടൻ, കെപിസിസി ജനറൽ സെക്രട്ടറി അഡ്വ. എം എസ് അനിൽകുമാർ, ഇന്ത്യൻ നാഷണൽ കോൺഗ്രസ് ഇരിങ്ങാലക്കുട ബ്ലോക്ക് പ്രസിഡണ്ട് ടി

Top