ബോധവൽക്കരണ ക്ലാസ് നടത്തി

ഇരിങ്ങാലക്കുട : ഐ.സി.ഡി.എസ് ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ ഉള്ള മാനസിക വൈകല്യമുള്ളവരുടെ മാതാപിതാക്കൾക്കായി നാഷണൽ ട്രസ്റ്റ് ആക്ട് നിരാമയ ഇൻഷുറൻസ് പദ്ധതി എന്നിവയെക്കുറിച്ച് ബോധവൽക്കരണ ക്ലാസ് നടത്തി. ഇരിങ്ങാലക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വി.എ മനോജ് കുമാർ ഉദ്ഘാടനം നിർവഹിച്ചു. കാറളം ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് സുനിത മനോജ് അധ്യക്ഷത വഹിച്ചു. ബ്ലോക്ക് മെമ്പർ ഷംല അസീസ്, കാറളം പഞ്ചായത്ത് മെമ്പർ പ്രമീള ദാസൻ എന്നിവർ ആശംസകൾ നേർന്നു. ഇരിങ്ങാലക്കുട

ജില്ലയിൽ ഇനി എല്ലാ ബ്ലോക്കുകളും ഐ.എസ്.ഒ നിലവാരത്തിൽ

ഇരിങ്ങാലക്കുട : തൃശൂർ ജില്ലയിലെ എല്ലാ ബ്ലോക്കു പഞ്ചായത്തുകളും ഐ.എസ്.ഒ സർട്ടിഫിക്കറ്റ് നേടി. ബ്ലോക്ക് പഞ്ചായത്ത് ഓഫീസുകൾ കൂടുതൽ ജനസൗഹൃദമാക്കുന്നതിനും സേവനത്തിന്റെ വേഗവും ഗുണമേന്മയും കൂട്ടുന്നതിനും ഉദ്യോഗസ്ഥരുടെ കാര്യക്ഷമത വർധിപ്പിക്കുന്നതിനും ലക്ഷ്യമിട്ടുള്ള പ്രവർത്തനങ്ങൾ നടത്തിയാണ് ജില്ലയിലെ 16 ബ്ലോക്കു പഞ്ചായത്തുകളും ഈ നേട്ടം കൈവരിച്ചത്. കിലയുടെ കൺസർട്ടൻസിയിൽ ഐ എസ് ഒ സർട്ടിഫിക്കേഷന് അർഹത നേടുന്ന സംസ്ഥാനത്തെ ആദ്യത്തെ ബ്ലോക്കു പഞ്ചായത്തും തൃശൂർ ജില്ലയിലാണ്. ഇരിങ്ങാലക്കുടയാണ് ഈ നേട്ടം കൈവരിച്ച

കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഷട്ടിൽ ബാഡ്മിന്‍റ് ൺ ചാമ്പ്യൻഷിപ്പ് സെന്‍റ്  ജോസഫ്‌സ് കോളേജിൽ ആരംഭിച്ചു

ഇരിങ്ങാലക്കുട: നാലു ദിവസങ്ങളിലായി നടക്കുന്ന കാലിക്കറ്റ് സർവകലാശാല ഇന്റർസോൺ ഷട്ടിൽ ബാഡ്മിന്‍റ് ൺ ചാമ്പ്യൻഷിപ്പ് സെന്‍റ്  ജോസഫ്‌സ് കോളേജിൽ ആരംഭിച്ചു. 20 21 22 തീയതികളിൽ പുരുഷ വനിതാ വിഭാഗങ്ങളിൽ നാല്പതോളം ടീമുകൾ മാറ്റുരക്കുന്നു. ടൂർണമെന്റ് പ്രിൻസിപ്പൽ ഡോ. സിസ്റ്റർ ഇസബെൽ ഉദ്ഘാടനം ചെയ്തു. കായിക മേധാവി ഡോ. സ്റ്റാലിൻ റാഫേൽ, അധ്യാപിക തുഷാര ഫിലിപ്പ് എന്നിവർ സംസാരിച്ചു. ടീം ഇനങ്ങളിലും, വ്യക്തിഗത ഇനങ്ങളിലുമാണ് മത്സരങ്ങൾ നടക്കുന്നത്. കാലിക്കറ്റ് യൂണിവേഴ്സിറ്റി ടീമിലേക്കുള്ള അംഗങ്ങളെ

‘എൽ’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 22ന് സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : ഗോവയിൽ നടക്കുന്ന 50-ാമത് ഇന്ത്യൻ അന്താരാഷ്ട്ര ചലച്ചിത്രോൽസവത്തിൽ സമഗ്ര സംഭാവനയ്ക്കുള്ള പുരസ്കാരം നൽകി ആദരിക്കുന്ന ഫ്രഞ്ച് നടി ഇസബെൽ യുപേയുടെ ശ്രദ്ധേയമായ ചിത്രങ്ങളിൽ ഒന്നായ 'എൽ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 22 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ, വൈകീട്ട് 6:30 ന് സ്ക്രീൻ ചെയ്യുന്നു. മുഖംമൂടി ധരിച്ച് വീട്ടിൽ എത്തുന്ന അക്രമിയാൽ അപമാനിതയായ, വീഡിയോ കമ്പനി മേധാവിയായ മിഷേൽ എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ

കാർഷിക ക്ഷേമനിധി ബിൽ കർഷകന് ഉപകാരപ്രദം- എൻ.കെ. ഉദയപ്രകാശ്

ഇടതുപക്ഷ സർക്കാർ നടപ്പിലാക്കാൻ ഉദ്ദേശിക്കുന്ന കാർഷിക ക്ഷേമനിധി ബിൽ കർഷക സമൂഹത്തിന് വളരെയേറേ ഉപകാര പ്രദവും കൃഷി വകുപ്പിന് നേട്ടവുമാകുമെന്ന് തൃശൂർ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് എൻ.കെ. ഉദയപ്രകാശ് . കേരളാ അഗ്രികൾച്ചറൽ ടെക്നിക്കൽ സ്റ്റാഫ് അസോസിയേഷൻ തൃശൂർ ജില്ലാ സമ്മേളനം സാഹിത്യ അക്കാദമി ഹാളിൽ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ പ്രസിഡണ്ട് എൻ.വി.നന്ദകുമാർ അദ്ധ്യക്ഷത വഹിച്ചു. യോഗത്തിൽ ജോയിന്റ് കൗൺസിൽ സംസ്ഥാന വൈസ് ചെയർമാൻ കെ.എ.

സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് 36-ാമത് വാർഷികവും , മഹിളാവിങ് കുടുംബസംഗമവും 24ന്

ഇരിങ്ങാലക്കുട : കേരള സ്റ്റേറ്റ് എക്സ് സർവീസസ് ലീഗ് ഇരിങ്ങാലക്കുട ബ്ലോക്ക് 36-ാമത് വാർഷിക സമ്മേളനവും മഹിളാവിങ് കുടുംബ സംഗമവും നവംബർ 24 ഞായറാഴ്ച രാവിലെ 9:30ന് ടൗൺ ഹാളിനു സമീപമുള്ള നക്കര കോംപ്ലക്സിൽ നടക്കും. വിദ്യാഭ്യാസ ക്യാഷ് അവാർഡ്, സാമ്പത്തിക സഹായം, മുതിർന്ന വിമുക്തഭടന്മാരെ ആദരിക്കൽ തുടങ്ങിയ വിവിധ പരിപാടികൾക്ക് പുറമേ അംഗങ്ങളുടെ വിവിധ കലാപരിപാടികളും ഉണ്ടായിരിക്കും തൃശ്ശൂർ ഇ.സി.എച്ച്. എസ് പോളിക്ലിനിക് ഓഫീസർ കമാൻഡിങ്, വിങ് കമാൻഡർ പി.എൻ.

പെൻഷനേഴ്‌സ് യൂണിയൻ കുടുംബ യോഗം സംഘടിപ്പിച്ചു

ഇരിങ്ങാലക്കുട : പെൻഷനേഴ്‌സ് യൂണിയൻ ഇരിങ്ങാലക്കുട ടൌൺ നോർത്ത് ഈസ്റ്റ് യൂണിറ്റ്, അംഗങ്ങളുടെ കുടുംബ യോഗം സംഘടിപ്പിച്ചു. കെ.എസ്.എസ്.പി.യു യൂണിറ്റ് പ്രസിഡന്റ് രാജഗോപാലൻ, ജില്ലാ കമ്മിറ്റി അംഗം ജോസ്‌ കോമ്പാറ, ബ്ലോക്ക് പ്രസിഡന്റ് സെബാസ്റ്റ്യൻ മാളിയേക്കൽ, അലോഷ്യസ്‌ പി.ജെ, ഉണ്ണിക്കൃഷ്ണൻ പി, ജോസഫ് പി.വി, ജോൺസൺ തോട്ടാൻ, പി.എം. ഇന്ദിര, ലാലി ടീച്ചർ എന്നിവർ സംസാരിച്ചു.

Top