27 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന അഗൻവാടിക്കുള്ള സ്ഥലം പഞ്ചായത്തിന് കെെമാറി

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്തിലെ 14ാം വാർഡിൽ 27 വർഷമായി വാടക കെട്ടിടത്തിൽ പ്രവർത്തിച്ചുവരുന്ന നിറവ് അംഗനവാടിക്കായ് വാർഡ് മെമ്പർ അമീർ തൊപ്പിയിലിൻ്റെ നേതൃത്വത്തിൽ വെൽഫെയർ കമ്മറ്റി പൊതുജനങ്ങളുടെ സഹായത്തോടെ വാങ്ങിയ സ്ഥലത്തിൻ്റെ ആധാരം പഞ്ചായത്ത് സെക്രട്ടറി കെ ആർ സുരേഷിന് പ്രസിഡൻ്റ് ടി കെ രമേശിൻ്റെ സാന്നിധ്യത്തിൽ കെെമാറി. ചടങ്ങിൽ ബെറ്റിജോസ്, ഷീജാ പവിത്രൻ, ധീരജ് തേറാട്ടിൽ , രാജലക്ഷ്മി കുറുമാത്ത്, ജയശ്രീ സുബ്രമണ്യൻ, ടി വി ലത,മ

പുല്ലൂർ നാടകരാവിന് കൊടിയേറി

പുല്ലൂർ : ചമയം നാടകവേദിയുടെ ആഭിമുഖ്യത്തിൽ നവംബർ 24 മുതൽ 30 വരെ സംഘടിപ്പിക്കുന്ന പുല്ലൂർ നാടകരാവിന്‍റെ  കൊടിയേറ്റം വനിത സിവിൽ പോലീസ് ഓഫീസർ അപർണ ലവകുമാർ നിർവഹിച്ചു. എ.എൻ രാജൻ അധ്യക്ഷനായ യോഗത്തിൽ പ്രൊഫ. എം കെ ചന്ദ്രൻ, കെജി മോഹനൻ മാസ്റ്റർ എന്നിവർ സംസാരിച്ചു. സെക്രട്ടറി ഷാജു തെക്കൂട്ട് സ്വാഗതവും സജയൻ ചങ്കരത് നന്ദിയും പറഞ്ഞു

Top