കുളമ്പിത്താഴം – പറക്കോട്ടുകുളം റോഡ് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ

എടക്കുളം : പൂമംഗലം പഞ്ചായത്ത് വാർഡ് 13 ലെ കുളമ്പിത്താഴം - പറക്കോട്ടുകുളം റോഡ് തകര്‍ന്ന് സഞ്ചാരയോഗ്യമല്ലാതായിട്ട് വർഷങ്ങൾ കഴിഞ്ഞിട്ടും അറ്റകുറ്റപണികള്‍ നടത്തുന്നില്ലെന്ന് പരാതി. സംസ്ഥാനത്തെ മികച്ച പഞ്ചായതെന്ന് ഖ്യാതി ഉണ്ടായിട്ടും ഈ റോഡിനുനേരെ അവഗണനമനോഭാവമാണ് അധികൃതർ പാലിച്ചുപോരുന്നതെന്ന് നാട്ടുകാർ പറയുന്നു. പൊട്ടിത്തകർന്നു കിടക്കുന്ന ഈ റോഡിലൂടെ സഞ്ചരിക്കുന്ന ഇരുചക്രവാഹന യാത്രക്കാർ അപകടത്തിൽപ്പെടുന്നത് നിത്യസംഭവമാണ്. ആശുപത്രി ആവശ്യങ്ങൾക്ക് വാഹനം വിളിച്ചാൽ പോലും ഈ വഴി വരാൻ മടിക്കുകയാണ് പലരും.

പി.പി ദേവസ്സി സ്മാരക പുരസ്‌കാരം പോൾ കോക്കാട്ടിന്

പുല്ലൂർ : ചമയം നാടകവേദിയുടെ പുല്ലൂർ നാടകരാവ്-19ന്‍റെ ഭാഗമായി പി.പി ദേവസ്സി സ്മാരക പുരസ്‌കാരം പോൾ കോക്കാട്ടിന് നൽകും. ദീർഘകാലം പഞ്ചായത്ത്‌ പ്രസിഡന്റും, ഹൈസ്കൂൾ ഹെഡ് മാസ്റ്ററും അൻപതു വർഷത്തിലധികമായുള്ള സാമൂഹിക, ജീവകാരുണ്ണ്യ, പൊതു പ്രവർത്തന രംഗത്തെ സേവനങ്ങളെ കണക്കാക്കിയാണ് പുരസ്‌കാരം നൽകുന്നതെന്ന് ജൂറി ചെയർമാൻ അശോകൻ ചെരുവിൽ അറിയിച്ചു. നവംബർ 27ന് പുല്ലൂർ നാടകരാവിന്‍റെ വേദിയിൽ വെച്ച് മുൻ നിയമസഭ സ്പീക്കർ കെ രാധാകൃഷ്ണൻ പുരസ്‌കാരം സമർപ്പിക്കും. കെ.സി.

രാജേഷ് തംബുരുവിനെ വിദ്യാർത്ഥികൾ ആദരിച്ചു

എടക്കുളം : നാട്ടിലെ സർഗ്ഗപ്രതിഭകളെ ആദരിക്കൽ എന്ന പരിപാടിയിൽ എടക്കുളം എസ്.എൻ.ജി.എസ്.എസ്. എൽ.പി സ്കൂളിലെ വിദ്യാർത്ഥികൾ, അധ്യാപകർ,പി.ടി.എ ഭാരവാഹികൾ, മാനേജ്മെന്റ് പ്രതിനിധികൾ എന്നിവർ ചേർന്ന് 'നേരംപോക്ക്' എന്ന പ്രോഗ്രാമിലൂടെ ജനമനസുകളിൽ പ്രിയങ്കരനായി മാറിയ രാജേഷ് തംബുരുവിനെ അദ്ദേഹത്തിന്‍റെ വസതിയിലെത്തി ആദരിച്ചു. മിമിക്രി,നാടൻപാട്ട്, നാടൻപാട്ട് രചയിതാവ്, അഭിനയം എന്നി മേഖലകളിൽ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച രാജേഷ് കലാ ജീവിതത്തിലേക്കുള്ള തന്റെ കടന്ന് വരവിനെ കുറിച്ച് കുട്ടികളുമായി ഓർമ്മകൾ പങ്കുവെച്ചു. കുട്ടികളുടെ ആവശ്യപ്രകാരം

ആനന്ദപുരം ഗവൺമെൻറ് യു.പി. സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭയോടൊപ്പം

ആനന്ദപുരം : ആനന്ദപുരം ഗവൺമെൻറ് യു പി സ്കൂൾ വിദ്യാർത്ഥികൾ പ്രതിഭയോടൊപ്പം പരിപാടിയുടെ ഭാഗമായി വാദ്യകലാകാരനായ മണിലാലിനെ സന്ദർശിച്ചു. പി ടി എ പ്രസിഡണ്ട് കെ കെ സന്തോഷ്, സ്കൂൾ ഹെഡ്മിസ്ട്രസ് ശ്രീകല ടി എസ്, അദ്ധ്യാപകർ എന്നിവർ കുട്ടികളെ അനുഗമിച്ചു. സ്കൂൾ ലീഡർ ആദികൃഷ്ണ മണിലാലിനെ ആദരിക്കുകയും കുട്ടികൾ അഭിമുഖം നടത്തുകയും ചെയ്തു. വിദ്യാർത്ഥി പ്രതിനിധി ദേവനന്ദ നന്ദി പറഞ്ഞു.

പിഴയൊന്നും ഞങ്ങൾക്ക് ബാധകമല്ല, പൊതു കാനകളിലേക്ക് തുടർച്ചയായി മലിനജലം ഒഴുക്കൽ പതിവാക്കുന്നത് സ്ഥിരം സ്ഥാപനങ്ങൾ

ഇരിങ്ങാലക്കുട : പൊതുകാനകളിലേക്ക് മലിനജലം ഒഴുക്കിവിടുന്നെന്ന പരാതിയെ തുടർന്ന് നഗരസഭാ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിൽ കണ്ടെത്തിയതിൽ പലതും കഴിഞ്ഞ തവണ ഇതേ കുറ്റത്തിന് പിഴചുമത്തിയ സ്ഥാപനങ്ങൾ തന്നെ. കൊളംബോ ഹോട്ടൽ, പ്രിയ ബേക്കറി, സുപ്രീം ബേക്കറി, കല്ലട ഫ്യൂവൽസ്, വുഡ്ലാൻഡ്സ് ഹോട്ടൽ എന്നി സ്ഥാപനങ്ങളിൽ നിന്നും കാനകളിലേക്ക് മലിനജലം ഒഴുകി വിട്ടിരുന്ന അനധികൃതമായി സ്ഥാപിച്ചിരുന്ന കുഴലുകൾ കഴിഞ്ഞ തവണ നഗരസഭാ സ്ളാബ് തുറന്ന് അടപ്പിച്ചിരുന്നു, എന്നാൽ ഇന്നത്തെ പരിശോധനയിൽ

Top