അങ്ങിനെ വെളിച്ചമെത്തി- മിഴി തുറന്ന് നഗരസഭയും, ബസ്സ്റ്റാൻഡും

ഇരിങ്ങാലക്കുട : മാസങ്ങളായി ഇരുട്ട് വിഴുങ്ങിയ ഇരിങ്ങാലക്കുട നഗരസഭാ ബസ്സ്റ്റാൻഡിൽ വെളിച്ചമെത്തി. ഹൈമാസ്‌റ് ലൈറ്റും വെള്ളിവെളിച്ചം തൂവിതുടങ്ങി. രാത്രി ഏഴുമണിയോടെ ബസ്സ്റ്റാൻഡിനെ ഇരുട്ട് വിഴുങ്ങുന്നതിനെ കുറിച്ച് മാധ്യമ വാർത്തകൾ വന്നതിനെ തുടർന്ന് നഗരസഭ അറ്റകുറ്റ പണികൾ വേഗത്തിലാക്കുകയായിരുന്നു. സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള വെളിച്ചം മാത്രമായിരുന്നു ബസ്സ്റ്റാൻഡിൽ വെളിച്ചതിനെ ഇതുവരെ ഏക ആശ്രയം. സ്റ്റാൻഡിൽ യാത്രക്കാർ കുറവായതിനാൽ ഈ സ്ഥാപനങ്ങളും ഏഴരയോടെ അടക്കും, അതോടെ ബസ്സ്റ്റാൻഡ് പൂണ്ണമായും ഇരുട്ടിലിലേക്ക് പോകുകയായിരുന്നു ഇതുവരെ. എന്നാൽ

‘പുല്ലൂർ നാടകരാവ് 2019 ‘ സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് നാടകങ്ങൾ തെരഞ്ഞെടുത്തു

പുല്ലൂർ : ചമയം നാടകവേദിയുടെ നവംബർ 24ന് ആരംഭിക്കുന്ന 'പുല്ലൂർ നാടകരാവ് 2019 ' സംസ്ഥാന പ്രൊഫഷണൽ നാടക മത്സരത്തിലേക്ക് നാടകങ്ങൾ തെരഞ്ഞെടുത്തു. പഞ്ചമിപെറ്റ പന്തിരുകുലം (കോഴിക്കോട് നാടക സഭ), ഇത് ധർമ്മഭൂമിയാണ് ( കൊല്ലം അയനം നാടകവേദി), ജീവിതപാഠം (തിരുവനന്തപുരം സംസ്കൃതി), കന്യാകുമാരി സെക്കൻഡ് ( കൊച്ചിൻ സംഘമിത്ര) എന്നി നാടകങ്ങളാണ് മത്സരിക്കുന്നത്. പ്രൊഫ. സാവിത്രി ലക്ഷ്മണൻ, അഡ്വ. വി ഡി പ്രേമ പ്രസാദ്, കെ വി രാമകൃഷ്ണൻ

മുൻ വൈരാഗ്യം മൂലം കല്ലുകൊണ്ട് തലയിൽ എറിഞ്ഞു പരുക്കേൽപ്പിച്ചത് പ്രതിക്ക് മൂന്നു വർഷം തടവും 50,000 രൂപ പിഴയും

ഇരിങ്ങാലക്കുട : വീട്ടിൽ മദ്യക്കുപ്പികൾ കണ്ടതിനെത്തുടർന്ന് ഉണ്ടായ വാക്കു തർക്കത്തിനിടെ കാനയിൽ തള്ളിയിട്ട് കല്ലുകൊണ്ട് ശക്തിയായി തലയിൽ എറിഞ്ഞ് പരിക്കേൽപ്പിച്ചതിന് പ്രതിയായ നിബിഷിന് (21) മൂന്നു വർഷം തടവും 50,000 രൂപ പിഴയും ഇരിങ്ങാലക്കുട അഡീഷണൽ ജില്ലാ സെഷൻസ് ജഡ്ജ് കെ എസ് രാജീവ് ശിക്ഷ വിധിച്ചു. 2016 സെപ്റ്റംബർ 23ന് നടന്ന സംഭവത്തിൽ പരിക്കേറ്റ കുറ്റിച്ചിറ കാരാപ്പാടം പള്ളത്തേരി മാധവൻ(65) ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി ഹൃദയാഘാതംമൂലം മരണപ്പെട്ടിരുന്നു.

ശബ്ദമില്ലാത്തവരുടെ കൂട്ടായ്മയിൽ വിരിഞ്ഞ ഹ്രസ്വ ചിത്രത്തിന് വീണ്ടും അംഗീകാരം

ഇരിങ്ങാലക്കുട : നാസിക്കിൽ നടന്ന 'ഡെഫ് ഷോർട്ട് ഫിലിം ഫെസ്റ്റിവലിൽ' ഇരിങ്ങാലക്കുട സ്വദേശി മിജോ ജോസ് ആലപ്പാട്ട് മികച്ച വീഡിയോ എഡിറ്ററായി തിരഞ്ഞെടുക്കപ്പെട്ടു. 2015 മുതൽ തുടർച്ചയായി ഒന്ന്, രണ്ട്, മൂന്ന് സമ്മാനങ്ങളും, 2017ലും, 2018ലും ബെസ്റ്റ് ഡയറക്ടറായിയും 2015ൽ ബെസ്റ്റ് വീഡിയോ എഡിറ്റർ ആയും തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. ചിത്രങ്ങളിൽ അഭിനയിച്ച അക്ഷയ പി ബി, അഫ്സൽ യൂസഫ്, ജസ്റ്റിൻ ജയിംസ്, സ്മൃതി അനിൽകുമാർ, ഫെമി മിജോ, വിപിൻ വർഗീസ്, ഷാലറ്റ് എ

ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ ശിശുദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : ശാന്തിനികേതൻ പബ്ലിക് സ്കൂളിൽ കിൻഡർഗാർട്ടൻ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ ശിശുദിനം ആഘോഷിച്ചു. ചാച്ചാജിയുടെ വേഷത്തിലെത്തിയ ധ്രുവ് എന്ന വിദ്യാർത്ഥിയും മാനേജർ ഡോ. ടി കെ ഉണ്ണികൃഷ്ണൻ, പ്രിൻസിപ്പൽ ഗോപകുമാർ പിഎൻ ട്രഷറർ എം വി ഗംഗാധരൻ എന്നിവർ ചേർന്ന് ഉദ്ഘാടനം നിർവഹിച്ചു. ശിശുദിനത്തോടനുബന്ധിച്ച് കുട്ടികളുടെ കലാപരിപാടികളും അതോടൊപ്പം ക്വിസ് മത്സരങ്ങളും സംഘടിപ്പിച്ചു. കെ.ജീ. ഹെഡ്മിസ്ട്രസ് രമ ഗോപാലകൃഷ്ണൻ പരിപാടികൾക്ക് നേതൃത്വം നൽകി.

പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്‍റെ 130-ാമത് ജന്മവാർഷിക ദിനം ആഘോഷിച്ചു

ഇരിങ്ങാലക്കുട : മുൻ പ്രധാനമന്ത്രി പണ്ഡിറ്റ്‌ ജവഹർലാൽ നെഹ്‌റുവിന്‍റെ 130-ാമത് ജന്മവാർഷിക ദിനം ഇരിങ്ങാലക്കുട രാജീവ് ഗാന്ധി മന്ദിരത്തിൽ സമുചിതമായി ആഘോഷിച്ചു. ബ്ലോക്ക് കോണ്ഗ്രസ്സ് പ്രസിഡണ്ട് ടി.വി ചാർളി ഭദ്രദീപം തെളിച്ചു. ഡി.സി.സി സെക്രട്ടറി സോണിയ ഗിരി, മണ്ഡലം പ്രസിഡണ്ട് ജോസഫ് ചാക്കോ, എൽ.ഡി ആന്റോ, വിനോദ് തറയിൽ, കെ സി ജോസ്, എം. എസ് കൃഷ്ണകുമാർ, എം.ആർ ഷാജു, ജസ്റ്റിൻ ജോൺ, സരസ്വതി ദിവാകരൻ എന്നിവർ നേതൃത്വം നൽകി.

റോഡുകൾ സഞ്ചാര യോഗ്യമാക്കണം – കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ

ഇരിങ്ങാലക്കുട : നഗരത്തിലെ പ്രധാന റോഡുകളെല്ലാം മഴയെ തുടർന്ന് തീർത്തും സഞ്ചാരയോഗ്യമല്ലാതായിരിക്കുകയാണ്. ബൈപാസ് റോഡ്, മെയിൻ റോഡ് എന്നീ പ്രധാന റോഡുകളിൽ ഇരുചക്ര വാഹനങ്ങൾക്ക് പോലും യാത്ര ദുരിതമാണ് സമ്മാനിക്കുന്നതെന്നും, തെരുവ് വിളക്കുകൾ പ്രവർത്തസജ്ജമാക്കിയും, റോഡുകളുടെ അറ്റകുറ്റപണി ഉടനെ നടത്തിയും ജനങ്ങളുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കുവാൻ അധികൃതർ മുന്നോട്ട് വരണമെന്ന് കേരള സ്റ്റേറ്റ് സർവ്വീസ് പെൻഷനേഴ്സ് അസോസിയേഷൻ (KSSPA) മണ്ഡലം സമ്മേളനം ആവശ്യപ്പെട്ടു. ബ്ലോക്ക് പ്രസിഡന്റ് എ.എൻ. വാസുദേവൻ ഉദ്ഘാടനം ചെയ്തു.

കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡി- സോൺ കബഡി മത്സരത്തിൽ ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നിലനിർത്തി

ഇരിങ്ങാലക്കുട : കാലിക്കറ്റ്‌ യൂണിവേഴ്സിറ്റി ഡി- സോൺ കബഡി മത്സരത്തിൽ ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജ് ഒന്നാം സ്ഥാനം നിലനിർത്തി. ശ്രീകൃഷ്ണ കോളേജിൽ നടത്തിയ മത്സരത്തിൽ ശ്രീകൃഷ്ണ കോളേജിനെ പരാജയപ്പെടുത്തിയാണ് ക്രൈസ്റ്റ് കോളേജ് കിരീടം നേടിയത്. മത്സരത്തിൽ ഗവണ്മെന്റ് കോളേജ് കുട്ടനല്ലുർ മൂന്നാം സ്ഥാനവും തൃശൂർ കേരളവർമ കോളേജ് നാലാം സ്ഥാനവും നേടി. നാല്‌ ടീമുകളും ഈ മാസം 21ന് നടക്കുന്ന ഇന്റർസോൺ മത്സരത്തിനുള്ള യോഗ്യത നേടി. ഡി- സോൺ മത്സരത്തിൽ

Top