പൂവത്തുംകടവിൽ ആഫ്രിക്കൻ ഒച്ചുകളുടെ വ്യാപനം ശക്തമാകുന്നു

വള്ളിവട്ടം : പൂവത്തുംകടവ് വള്ളിവട്ടം മേഖലകളിൽ ആഫ്രിക്കൻ ഒച്ചുകൾ മുട്ടയിട്ട് പെരുകുന്നത് നാട്ടുകാരിൽ ആശങ്ക വർധിപ്പിക്കുന്നു. ഈ മേഖലയിൽ ഇതിന് മുൻപ് കണ്ടിട്ടുണ്ടെങ്കിലും മുട്ടയിട്ട് പെരുകുന്നത് ആദ്യമായാണ് ശ്രദ്ധയിൽപ്പെട്ടത്. പൂവത്തുംകടവ് ക്ഷേത്രത്തിനു സമീപമാണ് ഇപ്പോൾ ആഫ്രിക്കൻ ഒച്ചിന്‍റെ സാനിധ്യം കണ്ടത്. ചവറുകൾക്കിടയിൽ കിടക്കുന്ന ഒച്ചിന്‍റെ മുട്ടകൾ മഴപെയ്യുമ്പോൾ വിരിഞ്ഞു പുറത്തുവരും. അടുത്ത തലമുറകൂടി മുട്ടയിട്ടു തുടങ്ങുമ്പോൾ ഒച്ചുകളുടെ എണ്ണം ആയിരക്കണക്കിനാക്കും. ആഫ്രിക്കയിൽ നിന്നും മറ്റും ഇറക്കുമതി ചെയ്തത് തടികളിലൂടെയാണ് മുട്ടകൾ

വിദ്യാർഥികൾക്കായി ‘ന്യൂട്രിഷൻ അവയർനസ് ക്യാംപെയിൻ’

ഇരിങ്ങാലക്കുട : ഭാരതീയ വിദ്യാ ഭവൻസ് വിദ്യാ മന്ദിർ ഇരിങ്ങാലക്കുടയിലെ സയൻസ് ക്ലബ്ബിന്‍റെ നേതൃത്വത്തിൽ മൂന്നു ദിവസത്തെ വിദ്യാർത്ഥികൾക്കായുള്ള ന്യൂട്രിഷൻ അവയർനസ് ക്യാമ്പയിൻ 14 ന് ആരംഭിക്കും. വളർച്ചയിലെ വിവിധഘട്ടങ്ങളിൽ പോഷകാഹാരത്തിന്‍റെ പങ്ക് വെളിവാക്കുന്ന പ്രദർശനങ്ങൾ, പ്രകൃതിയോട് ഇണങ്ങിയ ഭക്ഷണരീതികൾ പരിചയപ്പെടുത്തുന്ന സ്കിറ്റ്, വറുത്ത ഭക്ഷണങ്ങൾ, പഞ്ചസാര, മൈദ, കെമിക്കലുകൾ, പ്രിസർവേറ്റീവുകൾ എന്നിവ ഒഴിവാക്കിയുള്ള വ്യത്യസ്തരീതിയിലുള്ള ഭക്ഷ്യമേള എന്നിവ മൂന്നു ദിവസങ്ങളിലായി സ്കൂളിൽ സംഘടിപ്പിക്കുന്നു. പോഷകാഹാരത്തിന് ഊന്നൽ നൽകി പ്രകൃതിയോട്

വിളക്കുകൾ കത്താത്തതിനാൽ പ്രതിഷേധാഗ്നി തെളിയിച്ചു

കാട്ടൂർ : കാട്ടൂർ ഗ്രാമപഞ്ചായത്തിലെ ഭൂരിഭാഗം മേഖലകളിലും രാത്രി കാലങ്ങളിൽ തെരുവ് വിളക്കുകൾ കത്താത്തതിനാൽ പ്രതിഷേധ സൂചകമായ് കോൺഗ്രസ് മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ ബസാറിൽ പ്രതിഷേധാഗ്നി തെളിയിച്ചു. കാട്ടൂർ ബസാർ പരിസരത്ത് മാസങ്ങളായ് ലെെറ്റുകൾ പ്രകാശിച്ചിട്ട് . ജോലികഴിഞ്ഞ് വീടുകളിലേക്കു പോകുന്നവരെ പ്രത്യേകിച്ച് സ്ത്രീകൾ ബുദ്ധിമുട്ടനുഭവിക്കുന്നുണ്ട് . നിരവധിതവണ പഞ്ചായത്തിനെ കാര്യം അറിയിച്ചിട്ടുപോലും യാതൊരുവിധ പരിഹാരവുംഉണ്ടായില്ല. പഞ്ചായത്തിലെ ഭരണപക്ഷവും കോൺട്രാക്ടറും തമ്മിൽ ഒത്തുകളി നടത്തുന്നതിനാലാണ് ഇത്രയും ദുരിതത്തിലേക്ക് എത്തിചേർന്നിരിക്കുന്നത് പ്രതിഷേധാഗ്നി

ബ്രിട്ടീഷ് ചിത്രമായ ‘ഡിസ്ഒബീഡിയന്‍സ്’ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്‌ക്രീന്‍ ചെയ്യുന്നു

ഇരിങ്ങാലക്കുട : ടൊറന്റോ ഉള്‍പ്പെടെ നിരവധി അന്തര്‍ദേശീയ ചലച്ചിത്രമേളകളില്‍ പ്രദര്‍ശിപ്പിച്ച ബ്രിട്ടീഷ് ചിത്രമായ 'ഡിസ്ഒബീഡിയന്‍സ്' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബര്‍ 15 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലുള്ള ഓര്‍മ്മ ഹാളില്‍, വൈകീട്ട് 6:30 ന്‌ സ്‌ക്രീന്‍ ചെയ്യുന്നു. പിതാവിന്റെ മരണാനന്തര ചടങ്ങില്‍ പങ്കെടുക്കാന്‍ വര്‍ഷങ്ങളുടെ ന്യൂയോര്‍ക്ക് ജീവിതത്തിന് ശേഷം ലണ്ടന്‍ നഗരത്തിലേക്ക് മകളും ഫോട്ടോഗ്രാഫറുമായ രോണിത് മടങ്ങിയെത്തുന്നു. തന്‍റെ വനിതാ സുഹ്യത്തുമായുള്ള സൗഹൃദത്തിന്‍റെ പേരില്‍ , മാറ്റി നിറുത്തിയ യാഥാസ്ഥിതിക

ഒറ്റപ്പെടുന്നവരെ കൂടെ കൂട്ടാൻ കുടുംബശ്രീയുടെ സ്‌നേഹിത കോളിങ് ബെൽ: വാരാചരണം15 മുതൽ

ഇരിങ്ങാലക്കുട : സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവരെ കണ്ടെത്തി കൈപിടിച്ച് അരികെ ചേർക്കാനും അവർക്കാവശ്യമായ സുരക്ഷയും മാനസിക പിന്തുണയും നൽകാനുമായി സജ്ജീകരിച്ച കുടുംബശ്രീയുടെ സ്‌നേഹിത കോളിങ് ബെല്ലിന്റെ പ്രവർത്തനങ്ങളുടെ ജില്ലാതല വാരാചരണം നവംബർ 15 മുതൽ ഈ മാസം 21 വരെ നടക്കും. കുടുംബശ്രീ അയൽക്കൂട്ട ആരോഗ്യദായക വോളണ്ടിയർമാരുടെ നേതൃത്വത്തിൽ സമൂഹത്തിൽ ഒറ്റപ്പെട്ടു പോയവർക്കുള്ള മാനസിക പിന്തുണയാണ് ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത്. സ്ത്രീകൾക്കും കുട്ടികൾക്കും നേരെയുള്ള അതിക്രമങ്ങൾ പ്രതിരോധിക്കുന്നതിനും അവബോധ പ്രവർത്തനങ്ങൾ

സഹായത്തിന് കാത്തുനിൽക്കാതെ ഇരു വൃക്കകളും തകരാറിലായ കുടുംബിനി വിടവാങ്ങി

മുരിയാട് : ഉദാരമതികളുടെ സഹായത്തിന് കാത്തുനിൽക്കാതെ ഇരു വൃക്കകളും തകരാറിലായ കുടുംബിനി വിടവാങ്ങി. മുരിയാട് ആരംഭ നഗറിൽ വെളിയത്ത് സുരേഷിന്റെ ഭാര്യ അജിത (49)യാണ് ഇരു വൃക്കകളും പ്രവർത്തനം നിലച്ചതിനെ തുടർന്ന് മരണത്തിന് കീഴടങ്ങിയത്. ആഴ്ചയിൽ 3 തവണ ഡയാലിസിസ് നടത്തിയാണ് അജിതയുടെ ജീവൻ നിലനിർത്തിയിരുന്നത്. രണ്ട് മക്കളാണ് അജിതക്ക് ആതിരയും വിഷ്ണുവും ഇളയ മകൻ പഠിക്കുന്നു. ഒരു വർക്ഷോപ്പ് തൊഴിലാളിയായ സുരേഷിന് ഡയാലിസിസിന് വേണ്ട പണം പോലും കണ്ടെത്താനാവുമായിന്നില്ല.

അതിഥി തൊഴിലാളികൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

കരൂപടന്ന : തൃശൂർ ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റിന്‍റെയും, വെള്ളാങ്ങല്ലൂർ പ്രാഥമിക ആരോഗ്യകേന്ദ്രത്തിന്‍റെയും സംയുക്താഭിമുഖ്യത്തിൽ കരൂപ്പടന്ന അൽ ലസീസ് യൂണിറ്റിൽ വെച്ച് അതിഥി തൊഴിലാളികൾക്കായുള്ള സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ജില്ലാ വെക്ടർ കൺട്രോൾ യൂണിറ്റ് മെഡിക്കൽ ഓഫീസർ ഡോ. അനു, ഹെൽത്ത് ഇൻസ്പെക്ടർ എ.എ. അനിൽകുമാർ, ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർ കെ.എസ്. ഷിഹാബുദ്ദീൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി. അമ്പതോളം തൊഴിലാളികൾ ക്യാമ്പിൽ പങ്കെടുത്തു.

ഓട്ടിസം ബാധിച്ച കുട്ടികളെ താമസിപ്പിച്ച് ചികിത്സിക്കുന്നത്തിനുള്ള സൗകര്യം NIPMR-ൽ ആരംഭിച്ചു

കല്ലേറ്റുംകര : പത്ത് വയസ്സിൽ താഴെയുള്ള ഓട്ടിസം ബാധിച്ച കുട്ടികളെ കുറഞ്ഞ കാലയളവിലേക്ക് താമസിപ്പിച്ച ചികിത്സിക്കുന്നതിനുള്ള സൗകര്യമായ റസിഡൻഷ്യൽ കെയർ ഫെസിലിറ്റി സംസ്ഥാന സാമൂഹ്യനീതി വകുപ്പിന് കീഴിൽ കല്ലേറ്റുങ്കരയിൽ പ്രവർത്തിക്കുന്ന എൻ.ഐ.പി.എം.ആർ -ൽ ആരംഭിച്ചു. തൃശ്ശൂർ ജില്ലയ്ക്ക് പുറത്തുള്ളവർക്ക് സൗകര്യപ്രദമായ രീതിയിൽ അനുയോജ്യമായ ചികിത്സ നൽകുന്നതിനാണ് ഈ സംവിധാനം ഒരുക്കിയിട്ടുള്ളത്. രോഗാവസ്ഥയുടെ നിലവാരമനുസരിച്ച് മൂന്നുതരം ചികിത്സ പാക്കേജിന് രൂപം നൽകിയിട്ടുള്ളത്. ഈ സൗകര്യം പ്രയോജനപ്പെടുത്താൻ ആഗ്രഹിക്കുന്നവർ ഓഫീസ് പ്രവർത്തന സമയത്തിൽ(9:30

ആളൂരിൽ വൃദ്ധ ദമ്പതികളെ മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് ആഭരണങ്ങൾ കവർന്ന സംഭവം, കൊച്ചുമകൻ പിടിയിൽ

കല്ലേറ്റുംകര : ആളൂർ കല്ലേറ്റുംകര കുണ്ടൂപ്പാടം സ്വദേശികളായ വൃദ്ധ ദമ്പതികളെ കഴിഞ്ഞ മാസം രണ്ടാം തീയതി വൈകീട്ട്  മുളക് പൊടിയെറിഞ്ഞ് ആക്രമിച്ച് മൂന്നു സ്വർണ്ണവളകൾ തട്ടിയെടുത്ത സംഭവത്തിൽ ആക്രമിക്കപ്പെട്ട വൃദ്ധ ദമ്പതിമാരുടെ മകളുടെ മകനായ ഗോഡ്ഫിൽനെ (23) പോലീസ് പിടികൂടി. കോതമംഗലം പിണ്ടി മന സ്വദേശി കരിപ്പക്കാട്ടിൽ ബെന്നിയുടെ മകൻ ഗോഡ്ഫിൽ ആണ് ചാലക്കുടി ഡിവൈഎസ്പി സി.ആർ സന്തോഷും സംഘവും പിടികൂടിയത്. ഇരിങ്ങാലക്കുട സ്വദേശിയും റിട്ട. പോലീസ് ഉദ്യോഗസ്ഥനുമായിരുന്ന പരാതിക്കാരൻ

ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ നീതി ലാബിന്‍റെ ഉദ്ഘാടനം 15 ന്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട സോഷ്യൽ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റി ആതുര സേവന രംഗത്ത് മികവിന്‍റെയും കനിവിന്‍റെയും പുതിയൊരു അനുഭവം പകർന്ന് ആധുനിക സംവിധാനങ്ങളിലൂടെ സജ്ജമാക്കിയ നീതി ലാബിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ഠാണാവിലെ കൊടുങ്ങല്ലൂർ ബസ് സ്റ്റോപ്പിൽ നീതി മെഡിക്കൽസിന്‍റെ പുറകിൽ 15-ാം തീയതി വെള്ളിയാഴ്ച 3 മണിക്ക് പ്രവർത്തനം ആരംഭിക്കുന്നു. എല്ലാവിധ ടെസ്റ്റുകളും കുറഞ്ഞ ചെലവിൽ ലഭ്യമാക്കുന്ന തോടൊപ്പം തീർത്തും നിർദ്ധനരായ രോഗികൾക്ക് പൂർണ്ണമായും സൗജന്യമായി ടെസ്റ്റുകൾ ലഭ്യമാക്കുമെന്നും ബാങ്ക്

Top