രാജ്യത്തെ പ്രഥമ ലേഡി ഫാരിയറായി ഒലി അമൻ ജോധാ എന്ന 14 വയസ്സുകാരി

ഇരിങ്ങാലക്കുട : പാരമ്പരാഗത പഠനം അസ്വസ്ഥമാക്കിയപ്പോൾ അതുപേക്ഷിച്ചു പ്രകൃതി പഠനത്തിലേക്കിറങ്ങിയ ഒലി അമൻ ജോധാ എന്ന 14 വയസ്സുകാരി ഇപ്പോൾ എത്തി നിൽക്കുന്നത് രാജ്യത്തെ പ്രഥമ ലേഡി ഫാരിയറായാണ്. ചെറുപ്പം മുതലേ തന്‍റെ ഉള്ളിലെ സാഹസികത നഗര വീഥികളിലൂടെ താൻ ഇണക്കിയ കുതിരകളെ പായിച്ച് വ്യത്യസ്തയാകുകയാണ് ഈ മിടുക്കി. തേനീച്ച വളർത്തലും ഗവേഷണവും, ഒപ്പം ഹോഴ്സ് റൈഡറും, ക്യാമൽ  റൈഡറുമായ ഒലിയുടെ നാലാം വയസിലാണ് അമ്മാവൻ രഘു പയ്യപ്പിള്ളിയും, ഹോഴ്സ്

സിനിമ പഠന ഗ്രന്ഥം പ്രകാശനം ചെയ്തു

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവൻ സ്കൂളിലെ അധ്യാപകനായ റാഫി തോട്ടാൻ രചിച്ച 'ഓ.കെ.ടേക്ക്' എന്ന സിനിമ പഠനഗ്രന്ഥത്തിന്‍റെ പ്രകാശനം സംഗീത സംവിധായകൻ ജെറി അമൽദേവ്, ചിത്രാ ശങ്കറിനു പുസ്തകം നൽകിക്കൊണ്ട് നിർവഹിച്ചു. അയ്യന്തോൾ ഗ്രീൻ ബുക്സ് നടന്ന ചടങ്ങിൽ ഗ്രീൻ ബുക്സ് എംഡി കൃഷ്ണദാസ് അധ്യക്ഷത വഹിച്ചു. സംവിധായകൻ അമ്പിളി, ചേതന മ്യൂസിക് അക്കാഡമി ഡയറക്ടർ ഫാദർ തോമസ് ചക്കാലമറ്റത്ത്, സംവിധായകൻ ടി കെ വാസുദേവൻ, ഇരിഞ്ഞാലക്കുട ഭവൻസ്

ദനഹതിരുനാള്‍ സ്വാഗതസംഘം ഓഫീസ് പ്രവർത്തനം ആരംഭിച്ചു

ഇരിങ്ങാലക്കുട : ജനുവരി 11,12,13 തീയതികളിൽ നടക്കുന്ന ഇരിങ്ങാലക്കുട സെന്‍റ് തോമസ് കത്തീഡ്രല്‍ ദനഹതിരുനാള്‍ സ്വാഗതസംഘം ഓഫീസിന്‍റെ ഉദ്ഘാടനം കത്തീഡ്രല്‍ വികാരി ഫാ. ആന്‍റു ആലപ്പാടന്‍ നിര്‍വ്വഹിച്ചു. അസിസ്റ്റന്‍റ് വികാരിമാരായ ഫാ. ചാക്കോ കാട്ടുപറമ്പില്‍, ഫാ. ഫെബിന്‍ കൊടിയന്‍, കൈക്കാരന്‍മാരായ ജോസഫ് പാലത്തിങ്കല്‍, രാജു കിഴക്കേടത്ത്, പോളി കുറ്റിക്കാടന്‍, തോംസണ്‍ ചിരിയന്‍കണ്ടത്ത്, തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ രഞ്ജി അക്കരക്കാരന്‍, ജോ. കണ്‍വീനര്‍മാരായ ബിജു പോള്‍ അക്കരക്കാരന്‍, ഷാജു എബ്രാഹം കണ്ടംകുളത്തി,

നവരസ മുദ്രയില്‍ ഗുരു അമ്മന്നൂരിന്‍റെ കലാജീവിത ചരിത്രഗ്രന്ഥാവലോകനവും നാട്യാവാതരണവും

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാല കൂടിയാട്ടത്തിന്‍റെ എക്കാലത്തേയും മഹാനടന്മാരില്‍ ഒരാളും ഇതിഹാസവുമായിരുന്ന ഗുരു അമ്മന്നൂര്‍ മാധവ ചാക്യാര്‍ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. ശില്‍പശാലയുടെ സമാപനത്തോടനുബന്ധിച്ച് നവംബർ 15 ന് വെകുന്നേരം 5 മണിക്ക് നടനകൈരളിയുടെ കളം രംഗവേദിയില്‍ കേരള സംഗീത നാടക അക്കാദമി പ്രസീദ്ധീകരിച്ച വേണുജിയുടെ 'അമ്മന്നൂര്‍ മാധവചാക്യാര്‍ എന്‍റെ കൂടിയാട്ടം സ്മരണകളിലൂടെ' എന്ന ഗ്രന്ഥത്തെക്കുറിച്ചുള്ള അവലോകനം കേരള കലാമണ്ഡലം മുന്‍ വൈസ് ചാന്‍സലര്‍ ഡോ. കെ. ജി.

യുവകലാസാഹിതി ടി വി കൊച്ചുബാവ കഥാപുരസ്‌കാരം ഫ്രാന്‍സിസ് നൊറോണക്ക്

ഇരിങ്ങാലക്കുട : കഥാകൃത്തും നോവലിസ്റ്റുമായ ടി.വി. കൊച്ചുബാവയുടെ ഓര്‍മ്മയ്ക്കായി ഏര്‍പെടുത്തിയ യുവകലാസാഹിതി ടി വി കൊച്ചുബാവ കഥാപുരസ്‌കാരത്തിന് മലയാളത്തിലെ പുതിയ കാല എഴുത്തുകാരിൽ ശ്രദ്ധേയനായ ഫ്രാന്‍സിസ് നൊറോണ അര്‍ഹനായി. ''തൊട്ടപ്പന്‍'' കഥാസമാഹാരമാണ് സമ്മാനാര്‍ഹമായ കൃതി. കൊച്ചുബാവയുടെ 20-ാം ചരമവാര്‍ഷികദിനമായ നവംബര്‍ 25 ന് 3:30ന് ഇരിങ്ങാലക്കുട എസ് എസ് ഹാളില്‍ ചേരുന്ന സമ്മേളനത്തില്‍ എഴുത്തുകാരന്‍ ആലങ്കോട് ലീലാകൃഷ്ണന്‍ പുരസ്‌കാരം സമ്മാനിക്കും. 25000 രൂപയും കുട്ടി കൊടുങ്ങല്ലുര്‍ രൂപകല്പന ചെയ്ത ഫലകവും പ്രശസ്തിപത്രവും

സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ കായകല്‍പ അവാര്‍ഡ് പ്രോത്സാഹന സമ്മാനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് ലഭിച്ചു

ഇരിങ്ങാലക്കുട : സര്‍ക്കാര്‍ ആശുപത്രികളുടെ ശുചിത്വം, രോഗനിയന്ത്രണം, സേവനനിലവാരം, ആശുപത്രി പരിപാലനം, എന്നിവയുടെ അടിസ്ഥാനത്തില്‍ വര്‍ഷംതോറും നല്‍കി വരുന്ന സംസ്ഥാന ആരോഗ്യ വകുപ്പിന്‍റെ  2018-19 ലെ കായകല്‍പ പുരസ്‌കാര പ്രോത്സാഹന സമ്മാനം ഇരിങ്ങാലക്കുട ജനറൽ ആശുപത്രിക്ക് നൽകി. തിരുവനന്തപുരത്തു നടന്ന ചടങ്ങിൽ ആരോഗ്യ വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചറിൽ നിന്നും ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോളും ആശുപത്രി ജീവനക്കാരും കൂടി ഏറ്റുവാങ്ങി. 250 ഘടകങ്ങള്‍ മൂന്നു തലങ്ങളിലായി

Top