ഇരുട്ടു പിടിമുറുക്കി ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡ്, യാത്രക്കാർ ഭീതിയിൽ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭാ ബസ്സ്റ്റാൻഡിനെ ഇരുട്ട് വിഴുങ്ങിയിട്ട് മാസങ്ങളാക്കുന്നു. സ്റ്റാന്റിനകത്തെ ലൈറ്റുകൾ മിഴിയടഞ്ഞിട്ട് നാളുകളേറെയായി, ഒപ്പം സ്റ്റാൻഡിന്‍റെ സമീപം തലയുയർത്തി നിൽക്കുന്ന ഹൈമാസ്‌റ്റ് ലൈറ്റും പണിമുടക്കിലാണ് . 7 മണിയാകുന്നതോടെ ബസ്റ്റാന്റിൽ ഇരുൾവീഴും, സമീപത്തെ വ്യാപാര സ്ഥാപനങ്ങളിൽ നിന്നുമുള്ള വെളിച്ചം മാത്രമാണ് ഏക ആശ്രയം. യാത്രക്കാർ കുറവായതിനാൽ ഈ സ്ഥാപനങ്ങളും ഏഴരയോടെ അടക്കും, അതോടെ ബസ്സ്റ്റാൻഡ് പൂണ്ണമായും ഇരുട്ടിലാകും. ബസ്സ്റ്റാൻഡിന് ഇരുവശത്തും നാടുവിലുമായ ബസ് കാത്തിരിപ്പുകേന്ദ്രങ്ങളിലും വെളിച്ചമില്ല. ഇതിനാൽ

പാചകവാതകം: അഞ്ച് കിലോമീറ്റർ വരെ ഡെലിവറി ചാർജ്ജില്ല

ഇരിങ്ങാലക്കുട : ഗ്യാസ് ഏജൻസികളിൽ നിന്നും ഉപഭോക്താക്കളുടെ വീടുകളിലേക്കുളള ദൂരപരിധി അഞ്ച് കിലോമീറ്റർ വരെയാണെങ്കിൽ ഡെലിവറി ചാർജ്ജില്ലെന്ന് ജില്ലാ സപ്ലൈ ഓഫീസർ അറിയിച്ചു. ജില്ലയിലെ പാചകവാതക ഏജൻസികൾക്ക് നിശ്ചയിച്ച നൽകിയ ദൂരപരിധി പ്രകാരമുളള ഡെലിവറി ചാർജ്ജ് ചുവടെ. 5 കി.മീ-10 കി.മീ വരെ 22 രൂപയും 10 കി.മീ-15 കി.മീ വരെ 27 രൂപയും 15 കി.മീ-20 കി.മീ 32 രൂപയും 20 കി.മീൽ കൂടുതലാണെങ്കിൽ 37 രൂപയുമാണ് ഈടാക്കേണ്ടത്.

രൂപത ഹൃദയ പാലിയേറ്റിവ് കെയറിന്‍റെ പ്രവർത്തനങ്ങൾക്കായി എം.സി. പോളിന്‍റെ സ്മരണാർത്ഥം 50 ലക്ഷം രുപ എം.സി.പി ഗ്രൂപ്പ് നൽകി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട രൂപത ഹൃദയ പാലിയേറ്റിവ് കെയറിന്‍റെ പ്രവർത്തനങ്ങൾക്കായി അന്തരിച്ച എം.സി. പോളിന്‍റെ സ്മരണാർത്ഥം 50 ലക്ഷം രുപയുടെ ചെക്ക് എം.സി.പി ഗ്രൂപ്പ് ചെയർമാൻ എം.പി ജാക്സൺ ബിഷപ്പ് മാർ. പോളി കണ്ണൂക്കാടന് കൈമാറി. രൂപത വികാരി ജനറാൾമാരായ മോൺ ലാസർ കുറ്റിക്കാടൻ, മോൺ ജോയ് പാല്ലേക്കര, മോൺ.ജോസ് മഞ്ഞളി, കത്തീഡ്രൽ വികാരി ഫാ ആന്റു ആലപ്പാടൻ, പാലിയേറ്റിവ് കെയർ ഡയറക്ടർ ഫാ. തോമസ് കണ്ണംമ്പിള്ളി എന്നിവർ സംസാരിച്ചു.

ബാൻഡ് വാദ്യ മത്സരം, വല്ലക്കുന്ന് വി. അൽഫോൻസാമ്മയുടെ ദേവാലയത്തിൽ ശനിയാഴ്ച

വല്ലക്കുന്ന് : വല്ലക്കുന്ന് വിശുദ്ധ അൽഫോൻസാമ്മയുടെ ദേവാലയ തിരുനാളിനോടനുബന്ധിച്ച് കേരളത്തിലെ പ്രമുഖ ടീമുകൾ പങ്കെടുക്കുന്ന ബാൻഡ് വാദ്യ മത്സരം നവംബർ 16 ശനിയാഴ്ച വൈകിട്ട് 7 മണി മുതൽ നടക്കും. എയ്ഞ്ചൽ വോയ്സ് മൂവാറ്റുപുഴ, ന്യൂ സംഗീത് തിരൂർ, നവധാര പൂഞ്ഞാർ, സിംഫണി ആമ്പല്ലൂർ, സെൻ ജോസഫ് ഒല്ലൂർ, സംഗീത ബാൻഡ് സെറ്റ് എ ടീം, സംഗീത ബാൻഡ് സെറ്റ് ബി ടീം, നന്മ ചാലക്കുടി എന്നീ ബാൻഡ് ട്രൂപ്പുകൾ

ഗ്രാമികയിൽ പ്രതിമാസ ചർച്ചാവേദിക്ക് തുടക്കമായി

കുഴിക്കാട്ടുശ്ശേരി : കുഴിക്കാട്ടുശ്ശേരി ഗ്രാമിക വായനാമൂലയിൽ പ്രതിമാസ ചർച്ചാവേദി ആരംഭിച്ചു. ആദ്യ പരിപാടിയിൽ സാമൂഹ്യ പ്രവർത്തക അഡ്വ. ആശ ഉണ്ണിത്താൻ തീവ്രവാദവും മനുഷ്യാവകാശങ്ങളും എന്ന വിഷയം അവതരിപ്പിച്ച് സംസാരിച്ചു. തുടർന്ന് ജോയ് ജോസഫ്, കെ.എസ്. പ്രതാപൻ, ചന്ദ്രശേഖരൻ കാതിക്കുടം, സ്നേഹ ഷാജി, പി.പി. സുബ്രഹ്മണ്യൻ, അപർണ കെ.ജെ., പി.ടി.സ്വരാജ്, സുജൻ പൂപ്പത്തി, കെ.സി. ത്യാഗരാജ്, ഇ. കൃഷ്ണാനന്ദൻ എന്നിവർ ചർച്ചയിൽ പങ്കെടുത്ത് സംസാരിച്ചു. ഡോ. വടക്കേടത്ത് പത്മനാഭൻ മോഡറേറ്ററായിരുന്നു. പി.കെ.

അഖിലേന്ത്യാ കർണാടക സംഗീത മത്സരം അപേക്ഷിക്കാനുള്ള തീയതി നവംബർ 15 വരെ നീട്ടി

ഇരിങ്ങാലക്കുട : ഗുരുവായൂരപ്പൻ ഗാനാഞ്ജലി പുരസ്കാരത്തിനായി ഇരിങ്ങാലക്കുട നാദോപാസന സംഗീത സഭയും ഗുരുവായൂർ സുന്ദര നാരായണ ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് നടത്തുന്ന അഖിലേന്ത്യ കർണാടക സംഗീത മത്സരത്തിന് അപേക്ഷിക്കാനുള്ള അവസാന തീയതി നവംബർ 15-ാം തീയതി വരെ നീട്ടിയിരിക്കുന്നു. ഡിസംബർ 21ന് ഇരിങ്ങാലക്കുടയിലാണ് മത്സരം. ഓൺലൈനായി അപേക്ഷിക്കണം. അപേക്ഷയും മത്സരത്തിനുള്ള നിബന്ധനകളും www.nadopasana.co.in എന്ന വെബ്സൈറ്റിൽ നിന്നും ലഭിക്കും.

Top