കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റർ കല്ലേറ്റുംകരയിലെ എൻ.ഐ.പി.എം.ആറിൽ സ്ഥാപിക്കും : മന്ത്രി കെ.കെ ശൈലജ ടീച്ചർ

കല്ലേറ്റുംകര : സെറിബ്രൽ പാൾസിയും മറ്റ് അനുബന്ധ അവസ്ഥകൾക്കും സഹായകരമാകുന്ന രീതിയിൽ രണ്ട് കോടി രൂപ ചെലവഴിച്ച് സാമൂഹ്യ നീതി വകുപ്പിന് കീഴിൽ കേരളത്തിലെ ആദ്യത്തെ ഹൈഡ്രോ തെറാപ്പി സെന്റർ ഇരിങ്ങാലക്കുട കല്ലേറ്റുകരയിലെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഫിസിക്കൽ മെഡിസിൻ ആൻഡ് റീഹാബിലിറ്റേഷനലിൽ ആരംഭിക്കുമെന്ന് ആരോഗ്യ സാമൂഹ്യനീതി വകുപ്പ് മന്ത്രി കെ കെ ശൈലജ ടീച്ചർ പറഞ്ഞു . ഭിന്നശേഷി വിഭാഗത്തിന്‍റെ സംരക്ഷണത്തിനായി എൻ.ഐ.പി.എം.ആറിൽ സെൻസറി പാർക്ക് ഉദ്ഘാടനം ചെയ്തു

ജോലികൾക്കായി ‘ഷീ സ്മാര്‍ട്ട്’ തയ്യാർ

ഇരിങ്ങാലക്കുട : ജില്ലയില്‍ വനിതകള്‍ക്കായി ഒരു തൊഴില്‍ സംരഭകത്വം എന്ന നിലയിൽ ഇവന്‍റ് മാനേജ്മെന്‍റ്, സഹകരണ എംപ്ലോയ്മെന്‍റ്, ഷീ ഫ്രെന്‍റ്ലി ഹോം സര്‍വ്വീസ്, കാര്‍ഷിക സെല്‍ഫി, സഹകരണ ഷീ അയേണ്‍ സെന്‍റര്‍, കാര്‍ഷിക നേഴ്സറി, കാര്‍ഷിക സേവന കേന്ദ്രം, മൂല്യ വര്‍ദ്ധിത ഉല്‍പ്പന്ന വിതരണ കേന്ദ്രം തുടങ്ങീ എട്ട് പദ്ധതികളുമായി ഇരിങ്ങാലക്കുട മെയിന്‍ റോഡില്‍ പ്രവര്‍ത്തിക്കുന്ന തൃശൂര്‍ റീജണല്‍ അഗ്രിക്കള്‍ച്ചറല്‍ നോണ്‍ അഗ്രിക്കള്‍ച്ചറല്‍ ഡവലപ്പ്മെന്റ് കോ-ഓപ്പറേറ്റീവ് സംഘത്തിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ച

റേഷൻ കാർഡ് രേഖയാക്കുമ്പോൾ വേണ്ട മുൻകരുതലുകൾ

ഇരിങ്ങാലക്കുട : സംസ്ഥാനത്തെ പല വകുപ്പുകളും ആനുകൂല്യങ്ങൾ നൽകുന്നതിന് റേഷൻ കാർഡ് ഒരു അടിസ്ഥാന രേഖയായി നിലവിൽ ഉപയോഗിക്കുന്നുണ്ട്. എഎവൈ വിഭാഗത്തിലുളള റേഷൻ കാർഡുകളാണ് കൂടുതൽ ആനുകൂല്യങ്ങൾ നൽകുന്നത്. അനർഹമായി മുൻഗണനാ കാർഡ് കൈവശം വച്ചിരിക്കുന്നവരെ കണ്ടുപിടിച്ചു മുൻഗണനേതര വിഭാഗത്തിലേക്ക് മാറ്റുന്ന പ്രക്രിയ സിവിൽ സപ്ലൈസ് വകുപ്പിൽ തുടർന്നു വരുന്നു. ഇങ്ങനെ അനർഹരെ കണ്ടെത്തി ഒഴിവാക്കുന്ന ഒഴിവിൽ അർഹരായവരെ കണ്ടെത്തി ഉൾപ്പെടുത്തുന്ന നടപടികളും തുടർന്ന് വരുന്നു. റേഷൻകാർഡ് രേഖയായി സ്വീകരിക്കുമ്പോൾ

Top