കോളജ്‌ വിദ്യാർത്ഥി അരക്കിലോയോളം കഞ്ചാവുമായി അറസ്റ്റിൽ

ഇരിങ്ങാലക്കുട : രാത്രികാലങ്ങളിൽ കറങ്ങി നടക്കുന്ന ചില യുവാക്കൾക്കിടയിൽ ലഹരി മരുന്നു കൈമാറ്റം ചെയ്തുവരുന്ന ബിരുദ വിദ്യാർത്ഥിയായ യുവാവ് അരക്കിലോയോളം കഞ്ചാവുമായി അറസ്റ്റിലായി. കാരുമാത്ര കള്ളംപറമ്പിൽ അമലിനെയാണ് (21)) ഇരിങ്ങാലക്കുട ഡിവൈഎസ്പി ഫേമസ് വർഗ്ഗീസിന്‍റെ അന്വേഷണസംഘം അറസ്റ്റു ചെയ്തത്. വെള്ളിയാഴ്ച അർദ്ധരാത്രി കരൂപ്പടന്നയിൽ കാറിൽ വന്നിറങ്ങിയ പ്രതി ചെറുകിട വിൽപ്പനക്കാർക്ക് കൈമാറാൻ നിൽക്കുന്നതിനിടയിൽ പോലീസിന്‍റെ കയ്യിൽപ്പെടുകയായിരുന്നു. പെട്ടന്ന് പോലീസിന്‍റെ പിടിയിൽപ്പെടാതിരിക്കാൻ വാങ്ങാനെത്തുന്നവരോട് കൈമാറ്റത്തിനുള്ള സ്ഥലം പല തവണ മാറ്റി പറഞ്ഞ്

ശരൺ ശാന്തിക്ക് ഭജന സുധാരക്ത്ന അവാർഡ്

ഇരിങ്ങാലക്കുട : ശ്രീ വിശ്വനാഥപുരം ക്ഷേത്രത്തിലെ ശാന്തിയും സി.എൻ മണി തന്ത്രിയുടെ ശിഷ്യനുമായ ശരൺ ശാന്തിക്ക് ഭജന സുധാരക്ത്ന അവാർഡ് ലഭിച്ചു. തിരുവനന്തപുരത്ത് മഹാരാജ ചിത്തിര തിരുന്നാൾ ബാലരാമവർമ്മ അനുസ്മരണത്തോട് അനുബന്ധിച്ചു നടക്കുന്ന പുരസ്‌കാര രാവിൽ വെച്ച് അശ്വതി തിരുന്നാൾ ഗൗരിലക്ഷ്മിഭായ് തമ്പുരാട്ടി അവാർഡ് സമ്മാനിച്ചു. വ്യതസ്ഥരീതിയിലുള്ള അവതരണ ശൈലിയും നാല്പതിലധികം കലാകാരൻമാരെയും കോർത്തിണക്കി നടത്തുന്ന സമ്പ്രദായക്ക് ഭജൻ ഏറെ ഭക്തരിൽ ശ്രദ്ധാകേന്ദ്രമായി മാറിയിരിക്കുന്നു എന്നും തമ്പുരാട്ടി അവാർഡ് ദാന

ദേശിയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം പ്ലാവ് ജയൻ ഏറ്റുവാങ്ങി

ഇരിങ്ങാലക്കുട : കാർഷിക മേഖലയിൽ കേന്ദ്ര സർക്കാർ നൽകിവരുന്ന പരമോന്നത ബഹുമതിയായ ദേശിയ സസ്യ ജനിതക സംരക്ഷണ പുരസ്‌കാരം അവിട്ടത്തൂർ സ്വദേശി പ്ലാവ് ജയൻ കേന്ദ്ര കൃഷി മന്ത്രി നരേന്ദ്രസിംഗ് ടോമാറിൽനിന്നും ഏറ്റുവാങ്ങി. വൈവിധ്യങ്ങളായ വിത്ത് പ്ലാവുകൾ സംരക്ഷിച്ചുപോരുന്ന ജയന്‍റെ വർഷങ്ങളായുള്ള പ്രവർത്തിയെ കണക്കിലെടുത്താണ് പുരസ്‌കാരം നൽകിയത്. കേന്ദ്ര കൃഷി വിജ്ഞാനകേന്ദ്രമായ പുസ ക്യാമ്പസ്സിൽ നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ പ്ലാവ് ജയനെയും ഭാര്യ സ്മിതയെയും ദേശിയ പതാകയുടെ നിറത്തിലുള്ള

Top