ചിനാലിയ മൂർക്കനാട് കേരളോത്സവ ഫുട്ബോൾ ജേതാക്കൾ

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട നഗരസഭ കേരളോത്സവത്തിന്‍റെ ഭാഗമായി ക്രെസ്റ്റ് കോളേജ് ഗ്രൗണ്ടിൽ നടന്ന ഫുട്ബോൾ മത്സരത്തിൽ ചിനാലിയ മൂർക്കനാട് ജേതാക്കളായി. ഫിനിക്സ് കാട്ടുങ്ങച്ചിറയും ചിനാലിയ മൂർക്കനാട് തമ്മിലുള്ള ഫൈനൽ മത്സരം ഗോൾരഹിത സമനിലയിലായതിനാൽ പെനാൽറ്റി ഷൂട്ടൗട്ടിലൂടെയാണ് ചിനാലിയ മൂർക്കനാട് ജേതാക്കളായത്.

ഡോൺ ബോസ്കോ സ്കൂൾ 54-ാമത് പൂർവ വിദ്യാർഥി സംഗമം ഞായറാഴ്ച

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂൾ 54-ാമത് പൂർവവിദ്യാർഥി സംഗമം നവംബർ പത്താം തീയതി ഞായറാഴ്ച വൈകിട്ട് 6 മണിക്ക് സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. ചടങ്ങിൽ വിരമിച്ച അധ്യാപകർക്ക് ഗുരു പ്രണാമം, പ്രഗത്ഭരായ പൂർവവിദ്യാർത്ഥികളെ ആദരിക്കൽ എന്നിവ ഉണ്ടാകും. ഔദ്യോഗിക സമ്മേളനത്തിനുശേഷം കുടുംബസംഗമവും കലാപരിപാടികളും ഉണ്ടായിരിക്കുമെന്ന് സ്കൂൾ പ്രിൻസിപ്പൽ ഫാ. കുര്യാക്കോസ് ശാസ്താംകാല, വിദ്യാർത്ഥി സംഘടന പ്രസിഡന്‍റ്  മനീഷ് അരിക്കാട്, സെക്രട്ടറി സിബി പോൾ, ജനറൽ കൺവീനർ എബിൻ വെള്ളാനിക്കാരൻ എന്നിവർ

എൻ.ജി.ഓ അസോസിയേഷൻ പ്രതിഷേധ പ്രകടനം നടത്തി

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ആസ്ഥാനമായി രൂപീകൃതമാകുന്ന ലാൻഡ്‌ ട്രിബ്യൂണൽ ഓഫിസിൽ മുകുന്ദപുരം താലൂക്കിനെ ഉൾപ്പെടുത്തുന്നതിനും, സർക്കാർ ജീവനക്കാരുടെ കവർന്നെടുക്കുന്ന ആനുകൂല്യങ്ങൾ പുനഃസ്ഥാപിക്കണമെന്നും ആവശ്യപ്പെട്ടുകൊണ്ട് എൻ.ജി.ഓ അസോസിയേഷൻ ഇരിങ്ങാലക്കുട ബ്രാഞ്ച് കമ്മിറ്റി പ്രതിഷേധ പ്രകടനവും, സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തുന്ന നിൽപ്പു സമരത്തിന് ഐക്യദാർഢ്യ പ്രകടനവും നടത്തി. പ്രകടനം ബ്രാഞ്ച് സെക്രട്ടറി വി.എസ് സിജോയ് ഉദ്ഘാടനം ചെയ്തു. ജില്ലാ ഭാരവാഹികളായ വി.വി ഗണപതി, റോയ് ചെമ്മണ്ട, ബിജു കുട്ടിക്കാടൻ, ടി.വി മുരളി,

മൗലീദ് മജ്ലിസ് ബ്രോഷർ പ്രകാശനം ചെയ്തു

കരൂപ്പടന്ന : കരൂപ്പടന്ന പള്ളിനട പൗരസമിതി മീലാദ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ നവംബര്‍ 24 ന് നടത്തുന്ന 101 ല്‍ പരം പണ്ഡിതന്‍മാര്‍ നേതൃത്വം നല്‍കുന്ന മൗലീദ് മജ്ലിസ് ബ്രോഷര്‍ പ്രകാശനം വെള്ളാങ്ങല്ലൂര്‍ മഹല്ല് ഖത്തീബ് &മുദരിസ്സ് മൊഹിയുദ്ധീന്‍ ബാഖവി നിര്‍വ്വഹിച്ചു. ചെയര്‍മാന്‍ അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി. എ.എം. ഷാജഹാന്‍ ഹാജി, പി.കെ.എം. അഷ്റഫ്, വി.എം. റൗഫ്, അല്‍ അമീന്‍ മുസ്ലിയാര്‍, അബൂബക്കര്‍, സലീം മുപ്പതുറ്റി പറമ്പില്‍, ടി.കെ.കുഞ്ഞിമോന്‍.ഷിഹാബ് അറക്കല്‍,സാദത്ത് എന്നിവര്‍

സദനം കൃഷ്ണൻകുട്ടി ആശാന് എം. കൃഷ്ണൻകുട്ടി പുരസ്കാരം

ഇരിങ്ങാലക്കുട : തൃശൂരിലെ സാംസ്കാരിക രംഗത്ത് നിറസാന്നിധ്യമായിരുന്ന എം. കൃഷ്ണൻകുട്ടിയുടെ സ്മരണാർഥം ഏർപ്പെടുത്തിയ പുരസ്കാരം കഥകളി ആചാര്യൻ സദനം കൃഷ്ണൻകുട്ടി ആശാന് സമ്മാനിക്കും. 10ന് വൈകിട്ട് 5ന് തിരുവമ്പാടി ക്ഷേത്രം ശ്രീപത്മം മണ്ഡപത്തിൽ ചേരുന്ന സഹൃദയസദസിൽ കലാമണ്ഡലം വൈസ് ചാൻസലർ ഡോ. ടി.കെ.നാരായണൻ പുരസ്കാരം സമ്മാനിക്കും. സ്മാരക സമിതി പ്രസിഡന്റ് തേറമ്പിൽ രാമകൃഷ്ണൻ അധ്യക്ഷത വഹിക്കും.

ഷീ സ്മാര്‍ട്ട് ഉദ്ഘാടന വിളംബര യാത്ര നടത്തി

ഇരിങ്ങാലക്കുട : വനിത സ്വയം സഹായ സംഘങ്ങളെ ഉള്‍പ്പെടുത്തി തൃശൂര്‍ റീജണല്‍ കാര്‍ഷിക കാര്‍ഷികേതര വികസന സഹകരണ സംഘത്തിന്‍റെ അംഗീകാരത്തോടെ ആരംഭിക്കുന്ന ഷീ സ്മാര്‍ട്ട് എന്ന തൊഴില്‍ സംരംഭകത്വ പദ്ധതിയുടെ നവംബര്‍ 9 ശനിയാഴ്ച നടക്കുന്ന ഉദ്ഘാടനത്തോടനുബന്ധിച്ച് ഇരിങ്ങാലക്കുടയിൽ വിളംബര യാത്ര നടത്തി. ഷീ സ്മാര്‍ട്ട് ഗ്രൂപ്പ് അംഗങ്ങള്‍, സംഘം ഭരണ സമിതി അംഗങ്ങള്‍, സ്റ്റാഫ് പ്രതിനിധികള്‍ എന്നിവര്‍ പങ്കെടുത്ത വിളംബര യാത്ര, പഞ്ചവാദ്യ മേളത്തിന്‍റെ അകമ്പടിയോടെ കൂടല്‍മാണിക്യ ക്ഷേത്രം മുതല്‍

കലോത്സവങ്ങളെ കലാപോത്സവം ആക്കരുത് – എ.ഐ.എസ്.എഫ്

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട ഉപജില്ല കലോത്സവം ആയി ബന്ധപ്പെട്ട് നിരവധി പരാതികൾ ഉയർന്ന സാഹചര്യത്തിൽ കലാകാരന്മാരായ വിദ്യാർത്ഥികളെ തളർത്തുന്ന രീതിയിലേക്ക് കലോത്സവത്തിന്‍റെ   വിധികർത്താക്കളും വിധിയുംപോയ വിഷയത്തിൽ വിദ്യാഭ്യാസ ഡയറക്ടർ അടിയന്തരമായി ഇടപെടണമെന്ന് എ.ഐ.എസ്.എഫ് ഇരിങ്ങാലക്കുട മണ്ഡലം കമ്മിറ്റി ആവശ്യപ്പെട്ടു. ഉപജില്ലാ കലോത്സവങ്ങൾ സമാധാനപരവും വിദ്യാർത്ഥികളുടെ കലാപരമായ കഴിവുകൾ വളർത്തിക്കൊണ്ട് നല്ല രീതിയിൽ മുന്നോട്ടു പോകണമെന്നും മണ്ഡലം പ്രസിഡൻറ് മിഥുൻ പോട്ടക്കാരൻ മണ്ഡലം സെക്രട്ടറി ശ്യാംകുമാർ പി. എസ് പ്രസ്താവനയിലൂടെ

സ്‌കൂളുകളിലെ മൊബൈൽ ഫോൺ നിയന്ത്രണം കർശനമായി നടപ്പിലാക്കണം: ജില്ലാ കളക്ടർ

സ്‌കൂളുകളിൽ മൊബൈൽ ഫോണിന്റെ ദുരുപയോഗം കർശനമായി തടയുന്നതിന്റെ ഭാഗമായി ഏർപ്പെടുത്തിയ നിയന്ത്രണം ജില്ലയിൽ കർശനമായി നടപ്പിലാക്കണമെന്ന് ജില്ലാ കളക്ടർ നിർദേശം നൽകി. പൊതുവിദ്യാഭ്യാസ വകുപ്പിന്റെ ഉത്തരവ് പ്രകാരം ക്ലാസ് സമയങ്ങളിൽ അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗിക്കാൻ പാടില്ല. അധ്യാപകർ മൊബൈൽ ഫോൺ ഉപയോഗം സ്റ്റാഫ് റൂമിൽ മാത്രമായി പരിമിതപ്പെടുത്തണം. വിദ്യാർഥികൾ സ്‌കൂളിൽ മൊബൈൽ ഫോൺ കൊണ്ടുവരുന്നതിന് കർശനമായി നിയന്ത്രിക്കാൻ പ്രധാനാധ്യാപകർ ശ്രദ്ധിക്കണമെന്നും കളക്ടർ നിർദേശിച്ചു. ഇതിന് വിരുദ്ധമായി പ്രവർത്തിക്കുന്ന വിദ്യാർഥികൾക്കും

ഒമ്പതിന് മജിസ്‌ട്രേറ്റ് കോടതികളിൽ പ്രത്യേക സിറ്റിങ്

ഇരിങ്ങാലക്കുട : പെറ്റി കേസുകളിൽ പ്രതികൾക്ക് കുറ്റം സമ്മതിച്ച് പിഴ ഒടുക്കി കേസ് തീർക്കുവാൻ തൃശൂർ ജില്ലയിലെ എല്ലാ മജിസ്‌ട്രേറ്റ് കോടതികളിലും സർക്കാർ അവധി ദിനമായ നവംബർ ഒൻപത് രാവിലെ പത്ത് മണി മുതൽ കേരള ലീഗൽ സർവീസ് അതോറിറ്റിയുടെ നിർദ്ദേശമനുസരിച്ച് ജില്ലാ ലീഗൽ സർവീസ് അതോറിറ്റിയുടെ നേതൃത്വത്തിൽ പ്രത്യേക സിറ്റിങ് നടത്തും. തൃശൂർ, ഇരിങ്ങാലക്കുട, വടക്കാഞ്ചേരി, ചാവക്കാട്, കുന്നംകുളം, കൊടുങ്ങല്ലൂർ, ചാലക്കുടി മജിസ്‌ട്രേറ്റ് കോടതികൾക്ക് അന്ന് പ്രവൃത്തി ദിനം

Top