മുരിയാട് പഞ്ചായത്തിൽ തെരുവ്പട്ടി ശല്യം രൂക്ഷം

മുരിയാട് : മുരിയാട് പഞ്ചായത്തിൽ തെരുവ് പട്ടി ശല്യം രൂക്ഷമായത്തോടെ ജനങ്ങളുടെ ജീവന് ഭീക്ഷണിയായും, വിദ്യാർത്ഥികൾക്ക് വിദ്യാലയങ്ങളിലേക്ക് ധൈര്യത്തോടെ വഴി നടക്കാൻ സാധികാത്ത സ്ഥിതിയുമാണെന്നും അടിയന്തിര നടപടി ആവശ്യപ്പെട്ട് മണ്ഡലം കോൺഗ്രസ്സ് ഭാരവാഹികൾ പഞ്ചായത്ത് സെക്രട്ടറിക്ക് നോട്ടിസ് നൽകി. എല്ലാവർഷവും തെരുവ് പട്ടികളെ വന്ധീകരിക്കാനും, പുനരധിവസിപ്പിക്കാനും വാർഷിക പദ്ധതിയിൽ തുക വകയിരുത്തുകയും ചെയ്യുന്നുണ്ട് എന്നിട്ടും തെരുവ് പട്ടികൾ പതിന്മടങ്ങ് വർധിച്ച് വരുന്നത് ആശങ്ക പരത്തുന്നുവെന്നും ജനങ്ങൾക്കും കുട്ടികൾക്കും ജീവന് ഭീക്ഷണിയാകുകയും

വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തിലെ തിരുനാളിന് കൊടിയേറി

വല്ലക്കുന്ന് : നവംബര്‍ 16, 17 ശനി, ഞായര്‍ തിയ്യതികളിൽ നടക്കുന്ന വല്ലക്കുന്ന് വിശുദ്ധ അല്‍ഫോന്‍സാ ദേവാലയത്തിലെ വിശുദ്ധ അല്‍ഫാന്‍സാമ്മയുടെയും, വിശുദ്ധ സെബാസ്ത്യനോസിന്‍റെയും സംയുക്തമായ തിരുനാളിന് ഇരിങ്ങാലക്കുട രൂപതാ വികാരി ജനറാള്‍ മോണ്‍. ജോസ് മഞ്ഞളി കൊടിയേറ്റി. നവംബര്‍ 7 മുതല്‍ 15 വരെ എല്ലാ ദിവസവും വൈകീട്ട് 5.30ന് വിശുദ്ധ കുര്‍ബ്ബാന, സന്ദേശം, ലദീഞ്ഞ്, നൊവേന, പ്രദക്ഷിണം എന്നിവ ഉണ്ടായിരിക്കുന്നതാണ്. ഞായറാഴ്ച രാവിലെ 6.15ന് ആണ് വിശുദ്ധ കുര്‍ബ്ബാനയും,

ഭിന്നശേഷിക്കാരായ കുട്ടികൾക്കായി ആധുനിക സെൻസറി പാർക്ക് ഒരുങ്ങി

കല്ലേറ്റുംകര : ഇന്ദ്രിയ സംയോജന പ്രശ്നങ്ങളുള്ള ഭിന്നശേഷിക്കാരായ കുട്ടികൾക്കായി 56 ലക്ഷം ചിലവാക്കി പ്രത്യേക സൗകര്യങ്ങളോടുകൂടിയ സെൻസറി പാർക്ക് നിർമ്മാണം കല്ലേറ്റുംകരയിലെ സാമൂഹ്യനീതി വകുപ്പിനു കീഴിൽ പ്രവർത്തിക്കുന്ന എൻ.ഐ.പി.എം.ആർ അങ്കണത്തിൽ പൂർത്തിയായി. നിലവിലെ സെൻസറി ഗാർഡൻ അനുബന്ധമായി നിർമ്മിച്ചിട്ടുള്ള ഈ പാർക്കിൽ ലോകോത്തര സുരക്ഷാമാനദണ്ഡങ്ങൾ പാലിച്ചുകൊണ്ട് ഈ.പി.ഡി.എം പ്രതലം സജ്ജമാക്കിയിട്ടുണ്ട്. കളി ഉപകരണങ്ങളിൽ നിന്ന് വീണാൽ പോലും പരിക്കേൽക്കാതിരിക്കാൻ വേണ്ടിയാണ് ഇത് ഒരുക്കിയിരിക്കുന്നത്. സെൻസറി പാർക്കിനെ ഉദ്ഘാടനം നവംബർ 10 ഞായറാഴ്ച

കെ.എസ്.ഇ.ബി ഓഫീസ് മാറ്റുന്നതിനെതിരെ കാട്ടൂർ പഞ്ചായത്തിൽ കോൺഗ്രസ് പ്രമേയം

കാട്ടൂർ : കാട്ടൂരിൽ നിലവിൽ വാടകക്ക് പ്രവർത്തിക്കുന്ന കെ.എസ്.ഇ.ബി ഓഫീസ് കാറളം പഞ്ചായത്തിലേക്ക് മാറ്റുന്നതിനെതിരെ കോൺഗ്രസിൻ്റെ നേതൃത്വത്തിൽ പഞ്ചായത്ത് കമ്മറ്റിയിൽ പ്രമേയം അവതരിപ്പിച്ചു. എം ജെ റാഫി പ്രമേയം അവതരിപ്പിച്ചു തുടർന്നു നടന്ന ചർച്ചയിൽ പഞ്ചായത്ത് ഭരണത്തിന് നേതൃത്വം കൊടുക്കുന്ന ഇടതുപക്ഷത്തിൻ്റെ പരാജയമാണ് ഇത്തരം അവസ്ഥയിലേക്കെത്തി ചേർന്നതെന്നും, ഇത് ജനങ്ങൾക്ക് എതിരായ നിലപാടാണെന്നും, ഇതിലൂടെ പഞ്ചായത്തിന് ലഭിക്കേണ്ട വരുമാനം ഇല്ലാതായെന്നും ചർച്ചയിൽ പങ്കെടുത്ത കോൺഗ്രസ് അംഗങ്ങളായ എ എസ് ഹെെദ്രോസ്,

നേന്ത്ര വാഴ, ഇഞ്ചി, മഞ്ഞൾ എന്നി കൃഷിക്കുള്ള അനുകൂല്യങ്ങൾക്ക് അപേക്ഷികാം

ഇരിങ്ങാലക്കുട : സംസ്ഥാന ഹോർട്ടികൾചർ മിഷൻ പദ്ധതി പ്രകാരം നേന്ത്ര വാഴ, ഇഞ്ചി, മഞ്ഞൾ എന്നി കൃഷിക്കുള്ള അനുകൂല്യങ്ങൾക്കു ഇപ്പോൾ അപേക്ഷികാം. 10 സെന്റിൽ കുറയാതെ കൃഷി ചെയ്യുന്നവർ ആയിരിക്കണം. എസ്.എച്ച്.എം അപേക്ഷ, നികുതി പകർപ്പ്, ബാങ്ക് പാസ്സ് ബുക്ക്‌ സഹിതം ഇരിങ്ങാലക്കുട കൃഷി ഭവനിൽ അപേക്ഷിക്കുക.

ജാപ്പനീസ് സിനിമ ‘ലൈക്ക് ഫാദർ, ലൈക്ക് സൺ ‘ ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി വെള്ളിയാഴ്ച സ്ക്രീൻ ചെയ്യുന്നു

ഇരിങ്ങാലക്കുട : 2013 ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ ജൂറി പുരസ്കാരം നേടിയ ജാപ്പനീസ് സിനിമയായ 'ലൈക്ക് ഫാദർ, ലൈക്ക് സൺ ' ഇരിങ്ങാലക്കുട ഫിലിം സൊസൈറ്റി നവംബർ 8 വെള്ളിയാഴ്ച ക്രൈസ്റ്റ് കോളേജ് ജംഗ്ഷനിലെ ഓർമ്മ ഹാളിൽ വൈകീട്ട് 6:30ന് സ്ക്രീൻ ചെയ്യുന്നു. സമകാലീന ജാപ്പനീസ് സിനിമയിലെ ശ്രദ്ധേയനായ സംവിധായകൻ ഹിറോസാക്കി കൊറീദ സംവിധാനം ചെയ്ത ചിത്രം ഒട്ടേറെ അന്തർ ദേശീയ ചലച്ചിത്രമേളകളിൽ പ്രദർശിപ്പിച്ചിട്ടുണ്ട്. കൊറീദയുടെ 'ഷോപ്പ് ലിഫ്റ്റേഴ്സ്'

കെ.ടി.യു. ഇന്റര്‍സോണ്‍ ബാസ്‌കറ്റ് ബോള്‍, മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളേജ് ജേതാക്കള്‍

കല്ലേറ്റുംകര : സഹൃദയ എന്‍ജിനീയറിംഗ് കോളേജില്‍ നടന്ന എ.പി.ജെ. അബ്ദുള്‍ കലാം സാങ്കേതിക സര്‍വ്വകലാശാല ഇന്റര്‍സോണ്‍ ബാസ്‌കറ്റ് ബോള്‍ മെന്‍ മത്സരത്തില്‍ മാര്‍ ബസേലിയോസ് എന്‍ജിനീയറിംഗ് കോളേജ് തിരുവനന്തപുരം ജേതാക്കളായി. ഫൈനലില്‍ മൂക്കന്നൂര്‍ ഫിസാറ്റ എന്‍ജിനീയറിംഗ് കോളേജിനെയാണ് തോല്പിച്ചത്. സ്‌കോര്‍ (90-87). പുത്തന്‍കുരിശ് മൂത്തൂറ്റ് എന്‍ജിനീയറിംഗ് കോളേജാണ് മൂന്നാമത്. ഈ ടൂര്‍ണമെന്റിലെയും വിവിധ സോണുകളിലേയും മികച്ച കളിക്കാരെ ചേര്‍ത്താണ് സര്‍വ്വകലാശാല ടീമുണ്ടാക്കിയിരിക്കുന്നത്. വിജയികള്‍ക്ക് സഹൃദയ എക്സി. ഡയറക്ടര്‍ ഫാ. ജോര്‍ജ്

Top