ജില്ലാതല രക്ഷാകര്‍തൃ പരിശീലനം ആരംഭിച്ചു

ഇരിങ്ങാലക്കുട : പൊതുവിദ്യാഭ്യാസ വകുപ്പിന്‍റെ ആഭിമുഖ്യത്തില്‍ വിദ്യാലയങ്ങളില്‍ സംഘടിപ്പിക്കുന്ന രക്ഷാകര്‍തൃ പരിശീലനത്തിന്‍റെ ജില്ലാതല ഉദ്ഘാടനം ഇരിങ്ങാലക്കുട ബി.ആര്‍.സിയില്‍ നടന്നു. സമഗ്രശിക്ഷാ കേരളയുടെ തൃശൂര്‍ ജില്ലാ പ്രോഗ്രാം ഓഫീസര്‍ കെ. സുഗതകുമാരി അധ്യക്ഷത വഹിച്ച യോഗത്തില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് എന്‍. കെ. ഉദയപ്രകാശ് പരിശീലനം ഉദ്ഘാടനം ചെയ്തു. ഡയറ്റ് സീനിയര്‍ ലക്ചറര്‍ എ. മനോരമ ആശംസകള്‍ അര്‍പ്പിച്ചു. ചാലക്കുടി, ഇരിങ്ങാലക്കുട, മാള വിദ്യാഭ്യാസ ഉപജില്ലകളില്‍ നിന്നുള്ള അധ്യാപകരും ബി.ആര്‍.സി

ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മ താലൂക്ക് ആശുപത്രിയിൽ ഭക്ഷണം വിതരണം ചെയ്തു

ഇരിങ്ങാലക്കുട : ശ്രീ നാരായണ ഗുരുദേവ കൂട്ടായ്മയുടെ നേതൃത്വത്തില്‍ ഇരിങ്ങാലക്കുട താലൂക്ക് ആശുപത്രിയിൽ കഞ്ഞി വിതരണവും ഉച്ചഭക്ഷണ വിതരണവും നടത്തി. എല്ലാ ചതയദിനത്തിലും നടത്തിവരുന്ന ഭക്ഷണം വിതരണത്തിന്‍റെ ഉദ്ഘാടനം ഇരിങ്ങാലക്കുട ജെ.സി.ഐ പ്രസിഡണ്ട് ഷാജു പെരേപ്പാടൻ നിർവഹിച്ചു. ജെ.സി.ഐ നിതിൻ തോമസ്, ശ്രീ നാരായണ ഗുരുദേവ കൂട്ടായ്‌മ പ്രസിഡണ്ട് സുഗതൻ കല്ലിങ്ങപ്പുറം, സെക്രട്ടറി കെ സി മോഹൻലാൽ, ചെയർമാൻ വിജയൻ ഇളയെടത്ത്, ബാലൻ പേരിങ്ങാത്തറ, ഭാസി വെളിയത്ത്, വിശ്വനാഥൻ പടിഞ്ഞാറൂട്ട്, അജയൻ

എസ്റ്റിമേറ്റ് തുക വർദ്ധിപ്പിച്ചു, കെ.എൽ.ഡി.സി ബണ്ട് സംരക്ഷണ പ്രവര്‍ത്തികള്‍ ജനുവരിയില്‍ ആരംഭിക്കും

താണിശ്ശേരി : പ്രളയക്കാലത്ത് കവിഞ്ഞൊഴുകിയ കെ എൽ ഡി സി ബണ്ടിന്‍റെ സംരക്ഷണ പ്രവര്‍ത്തികള്‍ ജനുവരിയില്‍ ആരംഭിക്കുമെന്ന് കെ എല്‍ ഡി സി ചെയര്‍മാന്‍ ടി. പുരുഷോത്തമന്‍. നേരത്തെ 3 കോടി 48 ലക്ഷം രൂപ അനുവദിച്ച് ടെണ്ടര്‍ നടപടികള്‍ നടന്നെങ്കിലും, ടെണ്ടര്‍ എടുക്കാന്‍ ആളില്ലാത്ത സാഹചര്യത്തില്‍ കൃഷിവകുപ്പ് മന്ത്രി വി എസ് സുനില്‍കുമാറിന്റെ ഇടപെടലുകളുടെ ഭാഗമായി എസ്റ്റിമേറ്റ് തുക നാല് കോടി ഇരുപത്തിരണ്ട്ലക്ഷം രൂപയായി വര്‍ദ്ധിപ്പിച്ച് സര്‍ക്കാര്‍ അംഗീകാരം

‘ഷി സ്മാർട്ട്’ വനിത തൊഴിൽ സംരംഭകത്വ ഉദ്ഘാടനം നവംബർ 9ന്

ഇരിങ്ങാലക്കുട : വനിതകൾക്ക് ദിവസവും തൊഴിൽ ലഭ്യമാക്കുന്നതിനായി ഇരിങ്ങാലക്കുടയിലെ തൃശ്ശൂർ റീജിയണൽ അഗ്രികൾച്ചറൽ നോൺ അഗ്രിക്കൾച്ചറൽ ഡെവലപ്മെന്‍റ്  കോ-ഓപ്പറേറ്റീവ് സൊസൈറ്റി (ട്രാൻഡ്) ആരംഭിച്ച 'ഷി സ്മാർട്ട്‌' പദ്ധതിയുടെ ഉദ്ഘാടനം നവംബർ 9 ശനിയാഴ്ച മൂന്നു മണിക്ക് ഗായത്രി ഹാളിൽ നടക്കും. ഷി സ്മാർട്ട് ഇവന്റ് മാനേജ്മെന്റ്, സഹകരണ എംപ്ലോയ്മെന്റ്, ഷി ഫ്രണ്ട്‌ലി ഹോം സർവീസ്, കാർഷിക ഷി സെൽഫി, അയൺ സെന്റർ, കാർഷിക നഴ്സറി, കാർഷിക സേവന കേന്ദ്രം, മൂല്യ

Top