ജില്ലാപഞ്ചായത്ത് കാട്ടൂര്‍ ഡിവിഷനില്‍ 32 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭ്യമായി

കാറളം : ജില്ലാപഞ്ചായത്ത് കാട്ടൂര്‍ ഡിവിഷനില്‍ ഉൾപ്പെടുന്ന കാറളം, പൂമംഗലം, പടിയൂര്‍, വെള്ളാങ്കല്ലൂര്‍, കാട്ടൂര്‍ ഗ്രാമ പഞ്ചായത്തുകളിലെ 32 പ്രവൃത്തികള്‍ക്ക് സാങ്കേതികാനുമതി ലഭ്യമായാതായി ഡിവിഷൻ പ്രതിനിധിയും തൃശ്ശൂര്‍ ജില്ലാപഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍.കെ ഉദയപ്രകാശന്‍ അറിയിച്ചു. കാറളം പഞ്ചായത്തിലെ മനപ്പടി റോഡ് 26 ലക്ഷം, യാറം പുളിക്കകടവ് റോഡ് 15 ലക്ഷം, നന്തി താണിശ്ശേരി റോഡ് 21 ലക്ഷം, കൂനംമ്മാവ് കുളം സംരക്ഷണം 16 ലക്ഷം, താണിശ്ശേരി പത്തനാപുരം റോഡ്

പാരാലിമ്പിക് സ്പോർട്സ് ബോഷ്യ പരിശീലന ക്യാമ്പ് എന്‍.ഐ.പി.എം.ആർ -ൽ 27ന്

കല്ലേറ്റുംകര : സെറിബ്രല്‍ പാള്‍സി, അപകടം മുതലായ കാരണങ്ങളാല്‍ വീല്‍ചെയറിനെ ആശ്രയിക്കുന്നവര്‍ക്കായിട്ടുള്ള ഗെയിമാണ് ബോഷ്യ. ബോഷ്യയുടെ പ്രചരണത്തിന്‍റെ ഭാഗമായി, ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന 'ഏക്ത' എന്ന സന്നദ്ധ സംഘടനയുമായി ചേര്‍ന്ന് കല്ലേറ്റുംകര എന്‍.ഐ.പി.എം.ആർ -ൽ നവംബർ 27-ാം തിയ്യതി രാവിലെ 9 മണി മുതൽ പാരാലിമ്പിക് സ്പോർട്സ് ബോഷ്യ പരിശീലന ക്യാമ്പ് സംഘടിപ്പിക്കുന്നു . ഏകദേശം ഇരുപത്തഞ്ചോളം വീല്‍ചെയറിനെ ആശ്രയിക്കുന്നവര്‍  ഈ പരിശീലന ക്യാമ്പിൽ പങ്കെടുക്കും. കൂടുതൽ വിവരങ്ങള്‍ക്ക് 7510870111

ശീതകാല പച്ചക്കറി തൈകൾ വിതരണം ചെയ്തു

മുരിയാട് : മുരിയാട് കൃഷിഭവൻ ജനകീയാസൂത്രണം പദ്ധതി പ്രകാരമുള്ള ശീതകാല പച്ചക്കറി തൈകൾ കബേജ് ,കോളിഫ്ലവർ, തക്കാളി, മുള്ളങ്കി മുതലായവയുടെ വിതരണ ഉദ്ഘാടനം മുരിയാട് പഞ്ചായത്ത് പ്രസിഡന്റ് സരള വിക്രമൻ നിർവഹിച്ചു. വികസന സ്റ്റാൻഡിംഗ് കമ്മിറ്റി ചെയർപേഴ്സൻ അജിത രാജൻ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പഞ്ചായത്ത് അംഗങ്ങളായ തോമസ് തൊകലത്ത്, ടി വി വൽസൻ, കൃഷി ഓഫീസർ രാധിക കെ യു, കൃഷി അസ്സിസ്റ്റന്റ് മാരായ ഷൈനി വി എ,

അടുത്ത വർഷത്തെ അവധി ദിനങ്ങൾ ഉത്തരവായി

2020-ലെ പൊതുഅവധികളും നെഗോഷ്യബിൾ ഇൻസ്ട്രുമെന്റ് ആക്ട് പ്രകാരമുള്ള അവധികളും നിശ്ചയിച്ച് സർക്കാർ ഉത്തരവായി. എല്ലാ ഞായറാഴ്ചകളും രണ്ടാം ശനിയാഴ്ചകളും അവധിയായിരിക്കും. അവധി, തിയതി, ദിവസം എന്ന ക്രമത്തിൽ: മന്നം ജയന്തി (ജനുവരി രണ്ട്, വ്യാഴം), ശിവരാത്രി (ഫെബ്രുവരി 21, വെള്ളി), പെസഹ വ്യാഴം (ഏപ്രിൽ ഒൻപത്, വ്യാഴം), ദു:ഖവെള്ളി (ഏപ്രിൽ 10, വെള്ളി), വിഷു /ഡോ. ബി. ആർ.അംബേദ്കർ ജയന്തി (ഏപ്രിൽ 14, ചൊവ്വ), മേയ് ദിനം (മേയ് ഒന്ന്,

പച്ചക്കറി വികസന പദ്ധതി, കർഷകർക്ക് ആനുകൂല്യത്തിനു ഇപ്പോൾ അപേക്ഷിക്കാം

ഇരിങ്ങാലക്കുട : പച്ചക്കറി വികസന പദ്ധതി പ്രകാരം പച്ചക്കറി കൃഷി ചെയുന്ന കർഷകർക്ക് ആനുകൂല്യത്തിനു ഇപ്പോൾ അപേക്ഷിക്കാം. അപേക്ഷകർ 25 സെന്റിൽ കുറയാതെ പച്ചക്കറി കൃഷി ചെയ്യുന്നവർ ആയിരിക്കണം. അപേക്ഷ, 2019-20 ലെ നികുതി രസീത് പകർപ്പ്, ബാങ്ക് പാസ്സ് ബുക്ക്‌ പകർപ്പ് എന്നിവ സഹിതം നവംബർ 15 നുള്ളിൽ അപേക്ഷിക്കണമെന്ന് ഇരിങ്ങാലക്കുട കൃഷി ഭവൻ അറിയിച്ചു

വെസ്റ്റാ ശിശുദിനാഘോഷം 12,13,14 തിയ്യതികളില്‍

ഇരിങ്ങാലക്കുട : കെ.എസ് പാര്‍ക്കിന്‍റെ ഇരുപതാമത് വെസ്റ്റാ അഖില കേരള ചിത്രരചനാ മത്സരവും ശിശുദിനാഘോഷവും നവംബര്‍ 12, 13, 14 തിയ്യതികളില്‍ കെ.എസ് പാര്‍ക്കില്‍ സംഘടിപ്പിക്കുന്നു. നവംബര്‍ 12-ാം തിയ്യതി ചൊവ്വാഴ്ച രാവിലെ 10 മണിക്ക് കെ.എസ്.ഇ ലിമിറ്റഡ് മാനേജിങ്ങ് ഡയറക്ടര്‍ എ.പി. ജോര്‍ജ്ജ് ചിത്രരചനാ മത്സരം ഉദ്ഘാടനം നിര്‍വഹിക്കും. തുടര്‍ന്ന് 10:30 മുതല്‍ 11:30 വരെ യു.പി വിഭാഗം ചിത്രരചനാ മത്സരവും, 12 മുതല്‍ 1 മണിവരെ എല്‍.പി.

കേരള പൊതുവാൾ സമാജം 35-ാം സംസ്ഥാന സമ്മേളനം ഞായറാഴ്ച ഇരിങ്ങാലക്കുടയിൽ

ഇരിങ്ങാലക്കുട : കേരള പൊതുവാൾ സമാജം 35-ാം സംസ്ഥാന സമ്മേളനം 10-ാം തിയതി ഞായറാഴ്ച ഇരിങ്ങാലക്കുട നഗരസഭ ടൗൺ ഹാളിൽ നടക്കും. രാവിലെ 10 മണിക്കാരംഭിക്കുന്ന സമ്മേളനം കൃഷി വകുപ്പു മന്ത്രി അഡ്വ. വി.എസ്. സൂനിൽ കുമാർ ഉദ്ഘാടനം ചെയ്യും. തൃശൂർ എം പി ടി.എൻ പ്രതാപൻ ആദാരായണം എന്ന പരിപാടി നിർവഹിക്കും. ഇരിങ്ങാലക്കുട എം എൽ എ കെ.യു അരുണൻ വിദ്യാഭ്യാസ പുരസ്കാരം വിതരണം ചെയ്യും. സമാജം സംസ്ഥാന

കെ.എ.എസ് , ഇരിങ്ങാലക്കുടയിൽ പഠനകേന്ദ്രം

ഇരിങ്ങാലക്കുട : കേരള പബ്ലിക് സർവീസ് കമ്മീഷൻ യുപിഎസ് സി മാതൃകയിൽ ആദ്യമായി നടത്തുന്ന കെ.എ.എസ് പരീക്ഷയ്ക്ക് ഇരിങ്ങാലക്കുടയിലെ ലെയ്സ് അക്കാദമിയിൽ പഠനകേന്ദ്രം ആരംഭിച്ചു. ഓൺലൈൻ, ഡിസ്റ്റന്റ്, ക്ലാസ്സ് റൂം കോഴ്സുകൾ ലഭ്യമാണ്. എല്ലാ കോഴ്സുകൾക്കും ഇവിടെ രജിസ്ട്രേഷൻ നടത്താമെങ്കിലും ക്ലാസ്സ് റൂം കോഴ്സ് തിരുവനന്തപുരത്തായിരിക്കും. ഡിസ്റ്റൻറ് കോഴ്സിന് പഠനസാമഗ്രികൾ കൂടാതെ നിശ്ചിത സമയങ്ങളിൽ സമ്പർക്ക ക്ലാസ്സുകളുമുണ്ടാകും. തിരുവനന്തപുരത്തെ KAS MENTORന്റെ തൃശൂർ ജില്ലയിലെ ഏക പഠന കേന്ദ്രമാണ് ലെയ്സ്

Top