വാളയാർ പീഡനം, ബ്ലാക്ക് ഡേ ആചരിച്ചു

കോണത്തുകുന്ന് : വാളയാർ ഇരകൾക്കു നീതി ലഭിക്കാന്‍, പുനരന്വേഷണം സി.ബി.ഐയെ ഏൽപ്പിക്കണമെന്ന് ആവശ്യപ്പെട്ട് വെള്ളാങ്ങല്ലുർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബ്ലാക്ക് ഡേ ആചരിച്ചു. കോണത്തുകുന്ന് ജംഗ്ഷനിൽ ബ്ലാക്ക് മാർച്ചും ഇരകളോടുള്ള ഐക്യദാർഢ്യ സദസ്സും സംഘടിപ്പിച്ചു. കറുത്ത വസ്ത്രങ്ങള്‍ ധരിച്ചും, തലയില്‍ കറുത്ത റിബ്ബണ്‍ കെട്ടിയും കരിങ്കൊടിയും ഏന്തിയുള്ള പ്രകടനം ഡിസിസി ജനറൽ സെക്രട്ടറി അഡ്വ വി എം മൊഹിയുദീൻ ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡണ്ട് അയൂബ് കരൂപ്പടന്ന അദ്ധ്യക്ഷനായി. കമാല്‍

ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാലക്ക് തുടക്കമായി

ഇരിങ്ങാലക്കുട : നടനകൈരളിയുടെ ഇരുപത്തിയെട്ടാമത് നവരസ സാധന ശില്‍പശാല കൂടിയാട്ടത്തിന്‍റെ കുലപതിയും ഇതിഹാസവുമായിരുന്ന ഗുരു അമ്മന്നൂര്‍ മാധവ ചാക്യാര്‍ക്ക് സമര്‍പ്പിച്ചുകൊണ്ട് ആരംഭിച്ചു. ഭാഗവതര്‍ കുഞ്ഞുണ്ണി തമ്പുരാനില്‍ നിന്നും നവരസാഭിനയത്തില്‍ പരിശീലനം നേടി അഭിനയ മുഹൂര്‍ത്തങ്ങള്‍ക്ക് മിഴിവേകി ലോകത്തിലെതന്നെ മഹാനടന്മാരിലൊരാളായിത്തീര്‍ന്ന അമ്മന്നൂരിന്‍റെ ജീവിത ചരിത്രം കേരള സംഗീത നാടക അക്കാദമി പ്രസിദ്ധീകരിച്ചതോടനുബന്ധിച്ചാണ് നവംബര്‍ 2 മുതല്‍ 16 വരെ നീണ്ടു നില്‍ക്കുന്ന ശില്‍പശാല അദ്ദഹത്തിനു സമര്‍പ്പിച്ചിരിക്കുന്നത്. ശില്‍പശാലയില്‍ നവരസാഭിനയത്തിന്‍റെ ഉപരിപഠനത്തിനെത്തിയ പ്രശസ്ത ഭരതനാട്യം

വാഹനാപകടത്തിൽ പരിക്കേറ്റ് ചികിത്സയിലായിരുന്നയാൾ മരിച്ചു

മാപ്രാണം : മാപ്രാണം വാതിൽമാടം അമ്പലത്തിന് മുൻവശത്ത് ശനിയാഴ്ച ഉച്ചതിരിഞ്ഞു കാറിടിച്ചു ഗുരുതരമായി പരിക്കേറ്റ് തൃശൂർ എലൈറ്റ് ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്ന വടക്കൂടൻ ദേവസ്സിക്കുട്ടി (70) അന്തരിച്ചു. ഭാര്യ ലീന, മക്കൾ ജിനേഷ്, ജിനി, ജിതിൻ, മരുമക്കൾ റിൻസി, സോണി തോമസ്. സംസ്കാരം തിങ്കളാഴ്ച മാപ്രാണം ഹോളിക്രോസ്സ് പള്ളിയിൽ നടക്കും.

Top